Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Saturday, July 30, 2011

ആത്മസംസ്കരണത്തിന്റെ പുണ്യനാളുകള്‍.മളാന്‍ നോമ്പിനു വേണ്ടി റജബ്- ശഅബാന്‍ മാസം മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും. നനച്ചുകുളി എന്ന പേരില്‍ പള്ളികളും വീടുകളും കഴുകാനും വൃത്തിയാക്കാനുമുള്ള തിരക്കുകളായിരിക്കും എല്ലായിടത്തും.... പരിശുദ്ധമാസത്തെ അതിന്റെ പവിത്രതയോടെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ അപ്പോഴൊക്കെ നോമ്പിന്റെ ഒരു പ്രതീതി അനുഭവപ്പെടാന്‍ തുടങ്ങുന്നു. വെള്ളം കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നോമ്പായില്ലേ എന്ന ചിന്ത ഭക്ഷണനിയന്ത്രണത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. ഭക്ഷണത്തെ മാത്രമല്ല..., വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ചിന്തകള്‍ക്കും വികാരങ്ങള്‍ക്കുമെല്ലാം സ്വയമറിയാതെ നിയന്ത്രണമാവുകയാണ് നോമ്പ്. ഇതിന്റെയെല്ലാം നിയന്ത്രണങ്ങള്‍ മാത്രമല്ലല്ലോ നോമ്പ്..., ഭൌതീകമായും ആത്മീയമായും സംസ്കരിക്കുകയാണ് നാം നമ്മെത്തന്നെ.... ആരുടെയും നിര്‍ബന്ധമില്ലാതെ സ്വയം ബോധത്തോടെ അതിലേക്ക് മനസ്സും ശരീരവും തയ്യാറെടുത്ത് എല്ലാവരും കാത്തിരിക്കുന്നു.

അന്ധവിശ്വാസങ്ങളില്‍ അടഞ്ഞുപോയ മനസ്സുകളില്‍ സ്വയം നിലനില്‍പ്പുകള്‍ക്കുവേണ്ടി നിലയുറപ്പിക്കുമ്പോള്‍ കഷ്ടപ്പാടുകളുടെയും ദൂരിതങ്ങളുടെയും അസുഖങ്ങളുടെയും പരീക്ഷണങ്ങളില്‍ പതറാതെ അല്ലാഹുവിന്റെ വിശ്വാസങ്ങളില്‍ ദൃഢമായി മനസ്സിനെ നിലനിര്‍ത്താനും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വാഴ്ത്തി അതിലൂടെ നേടിയ സ്നേഹവും നന്മകളും മറ്റുവള്ളരിലേക്ക് പകരാനും ഈ പുണ്യമാസത്തിലെ വിശുദ്ധി ഓരോ വിശ്വാസിയുടെയും ആത്മാവിലേക്ക് വെളിച്ചം നിറയ്ക്കുന്നു.

നമ്മുടെ അറിവുകള്‍ക്കുമപ്പുറം അപാരമായ അറിവുകളുമായി സത്യസന്ദേശത്തിന്റെ പ്രകാശധാരയായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട പുണ്യമാസമായ റമളാനില്‍, സത്യവും അസത്യവും വേര്‍തിരിച്ച് സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നതില്‍ അല്ലാഹുവിനോടുള്ള നന്ദി പ്രകടമാക്കുവാന്‍ ഖുര്‍ആന്‍ പാരായണം എന്നത്തേക്കാളുമധികം അധികരിപ്പിക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങളുപേക്ഷിച്ചും ഏറെ സൂക്ഷ്മത പാലിച്ചും നിര്‍വഹിക്കുന്ന നോമ്പുനാളുകളില്‍ ഖുര്‍ആന്‍ പാരായണവും നിര്‍ബന്ധിത നിസ്കാരങ്ങള്‍ക്കു പുറമെ തറാവീഹ് തഹജ്ജുദ് വിത്റ് സുന്നത്ത് നിസ്ക്കാരങ്ങളും ദിക്ക്റുകളും സ്വലാത്തും ദുആകളുമായി ഭക്തി സാന്ദ്രമായ രാവറിയാത്ത പകലും പകലറിയാത്ത രാവും....

ഇബാദത്തുകള്‍ ഓരോ മുസ്ലീമിന്റെയും കര്‍ത്തവ്യമാണ്. അതെല്ലാം മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കാനുള്ളതല്ല.... ഓരോന്നും പ്രത്യേകം പറഞ്ഞ് ഓര്‍മ്മപ്പെടുത്തേണ്ടതുമില്ല. ഓരോ വിശ്വാസിയും അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകളില്‍ നിന്നും പാപമോചനത്തിനായ് പശ്ചാത്താപത്തോടെ സ്വയം അല്ലാഹുമായി സമര്‍പ്പിക്കുന്ന ആത്മസംസ്കരണമാണ് അല്ലാഹുവിനോടുള്ള വിശ്വാസവും ആരാധനയും പ്രാര്‍ത്ഥനയും.....

നാം ചെയ്യുന്നതിന്റെ എഴുപതിരട്ടിയും അതിലപ്പുറം പ്രതിഫലം നല്‍കുന്ന പരിശുദ്ധ റമളാനില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നന്മകള്‍ ചെയ്യാനും അതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നമുക്കേവര്‍ക്കും ലഭിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥകളോടെ ആ നല്ല നാളുകളെ വരവേല്‍ക്കാന്‍ സന്തോഷങ്ങളോടെ കാത്തിരിക്കാം.

9 comments:

 1. This comment has been removed by the author.

  ReplyDelete
 2. പരിശുദ്ധ റമദാൻ കൊണ്ട് ആത്മസംസ്കരണം നേടുന്നവരിൽ ഉൾപ്പെടാൻ കഴിയട്ടെ...

  ReplyDelete
 3. ചെയ്തുപോയ തെറ്റുകളില്‍ നിന്ന് എന്നെന്നേക്കുമായ് മോചിതരായി ആത്മസംസ്കരണം നടത്തി നല്ല മനുഷ്യരായ് ജീവിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ...

  ReplyDelete
 4. ചെയ്തുപോയ തെറ്റുകളില്‍ നിന്ന് എന്നെന്നേക്കുമായ് മോചിതരായി ആത്മസംസ്കരണം നടത്തി നല്ല മനുഷ്യരായ് ജീവിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ...

  ReplyDelete
 5. റമദാന്‍ കരീം

  ReplyDelete
 6. Good!
  നോമ്പിന്റെ ഒരു പ്രതീതി അനുഭവപ്പെടാന്‍ തുടങ്ങുന്നു...

  ReplyDelete
 7. its very nice & divine

  ReplyDelete
 8. nice essays...ramadan kareem..mariyath

  ReplyDelete
 9. നോമ്പ്...........,പത്തിരി കോഴി പലഹാരങ്ങള്‍ തരികഞ്ഞി പഴങ്ങള്‍ ...നെയ്ച്ചോര്‍ ബിരയാണി വരട്ട് പൊരിച്ചത്,,,,,വിഭവങ്ങളുടെ രുചി മണം ഗുണം എല്ലാം..ഖുര്‍ആന്‍, ലൈലത്തുല്‍ ഖദ്ര്‍ മാപ്പിരക്കല്‍ അഭിവൃദ്ധി തേടല്‍ ,,,,.ദാനം നല്‍കല്‍ സക്കാത്ത് ..എല്ലാ അനുഷ്ടാനങ്ങളും സ്തുതിയും ഏകനായ അള്ളാഹുവിന്,. ഇതൊക്കെയുള്ള റമദാന്‍ ഏറ്റവും മഹത്തരം തന്നെ