Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Friday, March 25, 2011

വര്‍ണ്ണങ്ങളുടെ മറുപുറം

പ്രണയം
മായാലോകത്തിന്റെ
ബധിരതയുടെയും
അന്ധതയുടെയും
സ്വപ്നങ്ങളായിരുന്നു...

വെയിലും മഴയുമേല്ക്കാതെ
കാത്തു സൂക്ഷിച്ച
നീറുന്ന നെരിപ്പോടിന്‍
വിങ്ങലുകളറിയാതെ
ഞാനും നീയും രണ്ടല്ലാത്ത
നാമൊന്നെന്ന ഏകത്വത്തില്‍
മാത്രമൊതുങ്ങി...

പ്രണയത്തിന്റെ
മേമ്പൊടിയില്ലാത്ത
നാളുകളില്‍
അവന്‍ അവളെ അറിയാതെ
അവള്‍ അവനെ അറിയാതെ
അതുവരെ കാണാത്ത
പൊരുത്തക്കേടുകള്‍
പെരുകിയപ്പോള്‍
പ്രണയം
വര്‍ണ്ണങ്ങള്‍ വാരി വിതറിയ
സ്വപ്നങ്ങള്‍
മാത്രമായിരുന്നില്ല.....

Monday, March 7, 2011

വനിതാദിനം....?

രോ ദിനങ്ങളും ഓരോ പ്രത്യേകതകളുമായി ആചരിക്കപ്പെടുന്നു. ആ പ്രത്യേകതകളെല്ലാം അന്നത്തെ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തകളോടെ കടന്നു പോവുമ്പോള്‍ എടുക്കപ്പെട്ട ദൃഢനിശ്ചയങ്ങള്‍ക്കെല്ലാം വാര്‍ത്താമാധ്യമങ്ങളുടെ കോളങ്ങള്‍ തികയ്ക്കാനുള്ള ഒരു വാര്‍ത്ത മാത്രമായി ആ ദിനങ്ങളുടെയെല്ലാം പ്രസക്തി ഒതുങ്ങുന്നു.
വനിതാദിനം...., അതും ഇതുപോലെ കുറേ വാഗ്ദാനങ്ങളോടെ അവസാനിക്കും.
ദൈവമായി കാണുന്ന ഗുരുവും, താങ്ങും തണലുമാവേണ്ടവരായ പിതാവും സഹോദരനും അടങ്ങുന്ന ചില പുരുഷന്മാര്‍ അവരുടെ ഉപയോഗവസ്തുവായി മാത്രം സ്രീയെ കാണുന്നു.... സംരക്ഷിക്കേണ്ടവരില്‍ നിന്നും ക്രൂരമായി ചവിട്ടി അരക്കപ്പെടുന്നവരാണ് മിക്ക സ്ത്രീകളും.... സൌമ്യ പീഡനത്തിരയായവരുടെ അവസാനവാക്കല്ല.... പ്രതികരണങ്ങളുടെയും അനുശോചനങ്ങളുടെയും പൊലിമകളോടെ ഒന്നിന്റെ അലകളങ്ങുമ്പോഴേക്കും മറ്റൊന്നിന്റെ തുടര്‍ച്ചയായി അതിപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംവരണങ്ങളുടെ എണ്ണങ്ങള്‍ അധികരിക്കുന്നതിലല്ല...., നിയമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമപ്പുറം ഓരോ പുരുഷന്മാരുടെയും കീഴില്‍ അവരുടെ സഹകരണത്തോടെയാണ് ഓരോ സ്ത്രീകളുടെയും സ്വാതന്ത്യ്രവും സംരക്ഷണവും പൂര്‍ണ്ണമാവേണ്ടത്....
കാരണം...., സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്...., അച്ഛനും അമ്മയുമാണ്..., സഹോദരിയും സഹോദരനുമാണ്.....