നിലാവ്……
പെയ് തൊഴിയാത്ത
പെരുമഴയായ്
പെയ്തുകൊണ്ടിരിക്കുകയാണിപ്പോഴും
നിലാവല തീർക്കുന്ന
ചന്ദ്രബിംബം……
നിശയിലെ
തമസ്സിന്റെ ഗർജ്ജനം
പൌർണ്ണമിയുടെ മന്ദഹാസത്തിൽ
നിശ്ശബ്ദയായി….
നിൻ പാൽ പുഞ്ചിരിയിൽ
എല്ലാം മറന്നൊന്ന്
മൂളുവാൻ
എന്നിലുണർന്നു
ഒരു താരാട്ടു പാട്ട്…..
നഭസ്സിൽ
അമാവാസി കറുത്തപ്പോൾ
കാർമുകിലായി
എൻ മാനസം….
നിൻ പുഞ്ചിരിയാൽ
വാനിൽ പ്രഭ ചൊരിയാൻ
അതിലെൻ മനം നിറയാൻ
കാത്തിരിക്കാം….,
മുകിൽ നീങ്ങുന്നത് വരെ…..
nilavum swapnangalum ella kalatheyum kavikalute ishta thavalangal.nandi.
ReplyDeleteഅതിലെൻ മനം നിറയാൻ
ReplyDeleteകാത്തിരിക്കാം….,
മുകിൽ നീങ്ങുന്നത് വരെ…..