Friday, September 3, 2010
പരമ കാരുണ്യത്തിൻ കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും നന്മകളായി നമ്മിൽ വർഷിക്കുന്ന പുണ്യനിമിഷങ്ങൾ….
ഓരോ നിമിഷങ്ങളും ഓരോ ദിവസങ്ങളും പുണ്യങ്ങളിൽ പുണ്യങ്ങളുടെ നിറവോടെ, അനുഗ്രഹങ്ങളിൽ അനുഗ്രഹീതരായ് ഉയർത്തപ്പെടുന്ന രാവുകളോടെ ഓരോ റമളാനും അതിന്റെ പവിത്രതയോടെ നമ്മെ കടന്നു പോവുന്നു….
പൂനിലാവിന്റെ നിറവിൽ പശ്ചാത്താപമനസ്സുമായി അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളെല്ലാം പൊറുക്കപ്പെടാൻ അല്ലാഹുവിനേറ്റവും പ്രിയപ്പെട്ടവരുടെ പരിശുദ്ധിയിലേക്ക് നമ്മെയും ഉൾപ്പെടുത്തുവാൻ നാഥനോട് കരങ്ങൾ ഉയർത്തിക്കേഴുന്ന നിർണ്ണിത രാത്രികൾ…..
ആത്മസംസ്കരണത്തൊടെ വിടപറയുന്ന ഈ പുണ്യനിമിഷങ്ങളിൽ തമ്മിൽതമ്മിൽ സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ക്ഷമയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നന്മനിറഞ്ഞ മനസ്സുകളിൽ കാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമാവാൻ അല്ലാഹു നമ്മുടെ ഹൃദയം വിശാലമാക്കിത്തരട്ടെ…. നമ്മുടെ ആഗ്രഹങ്ങൾ സഫലമാവുന്ന പ്രാർത്ഥനകൾക്ക് അല്ലാഹു നന്മ നിറഞ്ഞപ്രതിഫലമേകട്ടെ….. (ആമീൻ)
Subscribe to:
Post Comments (Atom)

3 comments:
മിത്രത്തെ
ReplyDelete
അത്രമാത്രയില്‍
ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്‍പ്പനികതയുടെ
വൈകല്യങ്ങള്‍ മാത്രം!
ക്ഷണത്തില്‍
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്‍
ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്‍ പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്‍ ശിഷ്ടം സ്നേഹസമ്പന്നം!
എന്റെ കണ്ണിലെ തിളക്കം
കുറുക്കന്‍ കണ്ണിലെ തിളക്കമല്ല,
എന്റെ പുഞ്ചിരിയില്‍
വഞ്ചനയുടെ ലാളിത്യമില്ല
കണ്ണിലെ തിളക്കം ;
സ്നേഹത്തിന്റെ കണ്ണുനീര്‍.
പുഞ്ചിരി;
യാതനകളുടെ നൊമ്പരങ്ങള്‍ക്കായ്
ഒരു ചെറിയ മറ.
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ.
Subscribe to:
Post Comments (Atom)
അതെ,മാരിയത്തേ...
ReplyDeleteപരസ്പരം കൈമാറാന്‍ ഏറ്റം
മികവുറ്റ ഐറ്റം പ്രാര്‍ഥനകള്‍ തന്നെ.!
നമുക്ക് ജീവിതം തന്നെ പ്രാര്‍ഥന,
പ്രാര്‍ഥന തന്നെ ജീവിതം...
ഈ പരിശുദ്ധനാളിലെ അനുഗ്രഹങ്ങള്‍ക്കായി
നമുക്ക് പ്രപഞ്ചനാഥനോട് മനസ്സറിഞ്ഞ്..
നൊന്ത്,പ്രാര്‍ഥിക്കാം..ഒരിറ്റ് കാരുണ്യത്തിനായ്.!
മോളെ,
ReplyDeleteഈ വിശുദ്ധ ദിനങ്ങളില്‍ പടച്ച തമ്പുരാന്‍ നമ്മുടെയെല്ലാം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുമാറാകട്ടെ...(ആമീന്‍)
മിത്രത്തെ
ReplyDeleteഅത്രമാത്രയില്‍