ക്യാന്‍വാസലങ്കരിച്ച
വര്‍ണ്ണങ്ങളില്‍
മറന്നുപോവാത്ത
കാലത്തിന്റെ ഇളം ചൂട്....
പറയാനുള്ളതെല്ലാം
പറയാതെ പോയ
വാക്കുകളുടെ ശവകുടീരങ്ങള്‍
മനസ്സില്‍ മതിലുകെട്ടുന്നു....
നിശ്വാസങ്ങള്‍
നെടുവീര്‍പ്പുകളായി
മടുപ്പുകളുടെ മുഷിഞ്ഞ
മടിക്കുത്തില്‍ ഇഴഞ്ഞു നീങ്ങുന്നു...
കണ്ണുകള്‍ പെയ്തു തീര്‍ത്ത
പെരുമഴക്ക് പോലും
കുളിര്‍ക്കുവാനായില്ല
ഒരു നെടുവീര്‍പ്പുകളെയും.....
**************************
maarithaaaaa...... realy.... suupperrb... so hearty..... maashaallaah....
ReplyDeleteഏറെ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ വീണ്ടുമൊരു രചനയുമായി വന്നല്ലോ. പത്രങ്ങളിലൊക്കെ പലപ്പോഴും വാര്‍ത്തയും ചിത്രങ്ങളുമായി കാണാറുണ്ടായിരുന്നതുകൊണ്ട് മിസ് ചെയ്യുന്നു എന്ന് തോന്നിയില്ല.
ReplyDeleteനമ്മൽ എത്ര തന്നെ ചിരിച്ചാലും;..... ?
ReplyDeletegreaat
ReplyDeleteനന്നായിട്ടുണ്ട് കുട്ടുകാരി ,..ആശംസകള്‍ ,..
ReplyDelete