Thursday, December 15, 2011
ഹബീബ് = അതിജീവനം.....
ഉച്ച ഭക്ഷണത്തിനുള്ള ബഹളമായിരുന്നു ക്ളാസ്സില്‍. എല്ലാവരും ചോറ്റു പാത്രമെടുത്ത് ഒറ്റയ്ക്കും കൂട്ടമായും ബെഞ്ചിലിരുന്ന് കഴിക്കാനുള്ള തിരക്കിലാണ്. ഹബീബിന്റെ ചോറ്റുപാത്രത്തിലുണ്ടായിരുന്നത് ബ്രഡായിരുന്നു. വിറക്കുന്ന കൈകളോടെ അവനതു കഴിക്കാനെടുത്തപ്പോള്‍ നിലത്തു വീണു.... ബ്രഡ് കഴിക്കാന്‍ കഴിയാത്ത വിധമായി. അവന്‍ ചുറ്റിലും നോക്കി....
അതു കണ്ട് ക്ളാസ്സിലെ ഒരു പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു... താഴെ വീണ ബ്രഡ് എടുത്ത് പുറത്തേക്ക് കളഞ്ഞു. എന്നിട്ട് അവന്റെ അടുത്ത് വന്ന് പറഞ്ഞു.
“ഇനി നാളെ മുതല്‍ നീ ബ്രഡ് കൊണ്ട് വരണ്ട, ചോറ് കൊണ്ട് വരണം.... നിനക്കു ഞാന്‍ വാരിത്തരാം....”
അതു പറഞ്ഞ് അവളുടെ ചോറ് പാത്രവുമായി അവള്‍ അവന്റെ അടുത്തു വന്നിരുന്നു.... മറ്റ് കുട്ടികളുടെയും കൂട്ടുകാരുടെയും കളിയാക്കലുകളെ അവഗണിച്ച് അവള്‍ അവന് ചോറ് ഉരുളകളാക്കി വായില്‍ വെച്ചു കൊടുത്തു. സമപ്രായക്കാരായ ഏതൊരു കുട്ടിയും ചെയ്യാന്‍ മടിക്കുന്ന അവളുടെ സ്നേഹത്തിനും കരുണയ്ക്കും മുമ്പില്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. പിറ്റേന്ന് മുതല്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സ്കൂളിലേക്ക് ചോറ് കൊണ്ടു പോവാന്‍ തുടങ്ങി.
ജനിച്ച് ഏഴാം മാസത്തില്‍ വന്ന പനി അവനെ മസ്ക്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗത്തിന്റെ ഊരാക്കുടുക്കില്‍ ശരീരമാസകലം എന്നെന്നേക്കുമായി തളര്‍ത്തി..... ശരീരമാസകലം എന്നു പറയുമ്പോള്‍ അത് അത്രയും പൂര്‍ണ്ണമായിത്തന്നെ.... സംസാരിക്കുമ്പോള്‍ പോലും വാക്കുകള്‍ക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്ത് ചാത്തമുണ്ട എന്ന കൊച്ചുഗ്രാമത്തില്‍ ചോലോത്ത് വീട്ടില്‍ നാസറിന്റെയും ഉമ്മുസല്‍മയുടെയും നാലുമക്കളില്‍ മൂത്തമകന്‍. ചികിത്സകളും മരുന്നുകളും പരീക്ഷണങ്ങളായി തുടര്‍പരിപാടി. അതിനിടയില്‍ അവന് അനിയനും ഇരട്ടകളായ രണ്ട് സഹോദരിമാരും കൂടി കൂട്ടിനു വന്നപ്പോള്‍ അവന്റെ ലോകം മറ്റൊന്നായി.
ആരെയും ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിപ്പിക്കുന്ന മുഖം..... മുഖം നിറയെ ചിരി. സ്നേഹത്തിന്റെ പൂര്‍ണ്ണഭാവത്തില്‍ ആ നിഷ്കളങ്കമായ ചിരി വിശാലമാണ്... അവനോട് ആര്‍ക്കും എന്തും പറയാനാവുന്ന വിശാലത. ആദ്യം കാണുന്നവരില്‍ അവന്റെ സ്പഷ്ടമാവാത്ത അവ്യക്ത വാക്കുകളുടെ അലോസരം കുറച്ചു നേരത്തേക്ക് മാത്രമേയുള്ളു... അവന്‍ നമുക്കു മനസ്സിലാവുന്നതുവരെ ഒരു മുഷിപ്പുമില്ലാതെ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു മനസ്സിലാക്കിത്തരുമ്പോഴും ആ മുഖത്തെ പ്രസന്നത നമ്മെ അത്ഭുതപ്പെടുത്തുന്നു.... അതാണ് ഹബീബ് ചാത്തമുണ്ട. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഞങ്ങളുടെ പകല്‍വീട്ടിലെ നിറസാന്നിദ്ധ്യം.
ആ മുഖത്തെ പ്രസന്നതയാണ് ദൈവം അവന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം. ആര്‍ക്കും വേണ്ടി എന്തും ചെയ്യാനുള്ള നല്ല മനസ്സിനു മുമ്പില്‍ വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം അവന്‍ ഒരു അത്ഭുതമാണ്. പരിചയപ്പെട്ട ആര്‍ക്കെങ്കിലും എന്ത് ആവശ്യമുണ്ടായാലും അതു സാധ്യമാക്കി കൊടുക്കാന്‍ സ്വീകരിക്കേണ്ട സാധ്യതകളും നിയമവഴികളും കണ്ടെത്തി അതിനൊരു പരിഹാരം ഉണ്ടാക്കുന്നതുവരെ അവനു സമാധാനമില്ല.
അതിനുദാഹരണമാണ്, എങ്ങിനെയോ പരിചയപ്പെട്ട കോട്ടയത്തുള്ള ഒരാള്‍ക്ക് വികലാംഗപെന്‍ഷന്‍ ശരിയാക്കി കൊടുത്ത സാഹസികത. കോട്ടയത്തുള്ള ആള്‍ പല പ്രാവശ്യം ശ്രമിച്ചിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനമുണ്ടായിരുന്നില്ല. അതറിഞ്ഞ് ഹബീബ് തിരുവനന്തപുരത്തുള്ള വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് വിളിച്ച് കാര്യമന്വേഷിച്ചു. അവിടെ നിന്ന് കിട്ടിയ അറിവില്‍നിന്നും അവന്‍ കോട്ടയത്തെ പഞ്ചായത്തിലേക്ക് വിളിച്ച് വേണ്ടവിധത്തില്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ താമസിച്ചില്ല..., കോട്ടയത്തുള്ള ആള്‍ക്ക് വൈകാതെ പെന്‍ഷന്‍ കിട്ടിത്തുടങ്ങി.
അങ്ങിനെ ഓരോരുത്തര്‍ക്കു വേണ്ടിയും ഓരോന്നിനു വേണ്ടി വരുന്ന കാര്യങ്ങള്‍ അവന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്... സ്വയം അവനെന്തു ചെയ്യാന്‍ കഴിയില്ല എന്നല്ല..., മറ്റുള്ളവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നാണവന്റെ അന്വേഷണവും പ്രവര്‍ത്തനവും. വീടില്ലാത്തവര്‍ക്ക് വീട്, ജോലിയില്ലാത്തവര്‍ക്ക് ജോലി, ജോലിയില്‍ ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം..... അതെല്ലാം ശരിയായി കിട്ടാന്‍ ആരെ വിളിക്കണം, എവിടെ അന്വേഷിക്കണം, എന്തു ചെയ്യണം... ഹബീബ് തരും..., അതിനൊക്കെയുള്ള മറുപടി.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നവരെ സഹായിക്കുന്നവര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ കിട്ടുമെന്ന് ഈ അവസ്ഥയില്‍ കഴിയുന്ന ആര്‍ക്കൊക്കെ അറിയാം.....? കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചിട്ടും അത് ഇതുവരെ പാസ്സായി കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുകയാണ് ഹബീബ്......
കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ പഠനത്തോടുള്ള ആവേശം കണ്ട് ഒമ്പത് വയസ്സുള്ളപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അടുത്തുള്ള എല്‍. പി. സ്കൂളില്‍ ചേര്‍ത്തു. അവന്റെ ഉമ്മാക്ക് അവന്‍ അപ്പോഴും കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.... അവനെ എടുത്തു കൊണ്ട് പോവാനും വരാനും ഭക്ഷണം കൊടുക്കാനും അവര്‍ ഓരോ നേരത്തും സ്കൂളില്‍ ഓടിയെത്തി. അവിടത്തെ പഠനം പൂര്‍ത്തിയായി അടുത്ത ഹയര്‍ സെക്കന്റെറി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു പ്രശ്നം... അവന് മറ്റുള്ള കുട്ടികളുടെ കൂടെയിരുന്നു എല്ലാ വിഷയങ്ങളും ഒരു ക്ളാസ്സിലിരുന്ന് പഠിപ്പിക്കാന്‍ കഴിയില്ല എന്ന് ഒരു അധ്യാപന്റെ തടസ്സവാദം... അതു കേട്ടപ്പോള്‍ ഹബീബിനു കുട്ടികളുടെ കൂടെയിരുന്നു തന്നെ പഠിക്കണമെന്ന വാശിയായി. ഹബീബിനെ അറിയുന്ന ഒരു അധ്യാപകന്റെ സഹായത്തോടെ അവിടെത്തന്നെ പഠിക്കാനുള്ള സൌകര്യമൊരുക്കി. മാത്രമല്ല, തുടര്‍ന്നു പഠിക്കാന്‍ അവിടത്തെ ഹെഡ്മാഷ് ജോര്‍ജ് സാറിന്റെ പൂര്‍ണ്ണപിന്തുണയുമുണ്ടായിരുന്നു.
ആ സ്കൂളില്‍ കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാനുള്ള അവകാശപോരാട്ടമായിരുന്നു അവന്റെ ആത്മധൈര്യത്തിന്റെ ആദ്യവിജയം. പത്താം ക്ളാസ്സുവരെ വാശിയോടെ നിര്‍ബന്ധത്തോടെ പഠിച്ചു. അവന്‍ പറഞ്ഞുകൊടുത്തത് എഴുതാന്‍ മറ്റൊരാളുടെ സഹായത്തോടെ പരീക്ഷ എഴുതി എസ്. എസ്. എല്‍. സിക്ക് ഒന്നാം ക്ളാസ്സോടെ പാസ്സായി അവന്‍ ആ സ്കൂളിനോട് മധുരപ്രതികാരം വീട്ടി.
സ്കൂള്‍ അനുഭവങ്ങളെപറ്റി പറയുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പലതുമുണ്ട്.... സ്കൂളില്‍ ചേര്‍ത്തനാള്‍ മുതല്‍ അവനു എപ്പോഴും എന്തിനും ഏതിനും കൂട്ടായി അവന്റെ ഉപ്പാന്റെ ജ്യേഷ്ഠന്റെ മകന്‍ ആഷിഫുമുണ്ടായിരുന്നു ഹബീബിന്റെ ക്ളാസ്സില്‍. കുറച്ചു ദൂരെയുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ആഷിഫുള്ളതായിരുന്നു അവന്റെ ഉമ്മാന്റെ ആശ്വാസവും...... അതിനിടയിലും കൂട്ടുകാരുടെ നിസ്തുലമായ സഹായങ്ങള്‍.... അവരെല്ലാം മത്സരത്തോടെ അവനു വേണ്ടി ഓരോന്നു ചെയ്തു കൊടുത്തു. ഫസ്റ് ക്ളാസ്സോടെ പാസ്സായിട്ടും തുടര്‍ന്നു പഠിക്കാന്‍ പോവാന്‍ കഴിയാതെ പഠനം അവസാനിപ്പിക്കുമ്പോള്‍ അവനിന്ന് നിരാശയൊന്നുമില്ല. മറ്റൊരാളുടെ സഹായമില്ലാതെ തുടര്‍ന്നു പഠിയ്ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട്, അങ്ങനെ നിരാശയോടെ തള്ളികളയാനുള്ളതല്ലല്ലോ ജീവിതം എന്ന് അവന്‍ അനുഭവങ്ങളിലൂടെ തെളിയിക്കുന്നു.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തും അതിനുശേഷവും ഒന്നും എഴുതാന്‍പോലും കഴിയാതിരുന്ന ഹബീബ്, അവന്റെ പേര് എഴുതി നോക്കിയത് ചുങ്കത്തറ പാലിയേറ്റീവ് കെയര്‍ ക്ളീനിക്കിന്റെ കീഴിലുള്ള പകല്‍വീട്ടിലെ ഡോ. അജയ്സാറിന്റെ ഫിസിയോതെറാപ്പിക്കു ശേഷമാണ്. നിവര്‍ത്താനാവാതെ കോറി ചുരുണ്ടിരിക്കുന്ന വിരലുകള്‍ക്കിടയില്‍ പേന തിരുകി വെച്ച് കടലാസില്‍ ആദ്യമായി അവന്‍ പേര് എഴുതി. ഹബീബ്. ഒന്നാം ക്ളാസ്സിലെ കുട്ടികള്‍ എഴുതാന്‍ ശ്രമിക്കുന്നതുപോലെ കഷ്ടപ്പെട്ട് എഴുതിയ സ്വന്തം പേര് കണ്ടപ്പോള്‍ അവന്റെ മുഖം എപ്പോഴത്തെതിലും കൂടുതല്‍ സന്തോഷത്താല്‍ വിടര്‍ന്നു. അതു കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ ഹബീബിന് സ്പൂണ്‍ കൊണ്ടെങ്കിലും സ്വയം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്..... ചുരുണ്ടിരിക്കുന്ന വിരലുകള്‍ മെല്ലെ നിവര്‍ത്തി ഷെയ്ക്ക്ഹാന്റ് തരാന്‍ കഴിയുന്നുണ്ട്.... കീശയില്‍ നിന്ന് മൊബൈല്‍ എടുത്ത് ചെവിയിലേക്ക് ചേര്‍ത്തുവെക്കാനാവുന്നുണ്ട്.... എങ്കിലും, വീല്‍ചെയറില്‍ നിന്നും തെന്നിനീങ്ങാതെ സ്വയമൊന്ന് നേരെ ചൊവ്വെ ഇരിക്കാന്‍ കൂടി കഴിഞ്ഞാല്‍ മതി.... അതാണിപ്പോ അവന്റെ വലിയൊരു ആഗ്രഹം.....!
ഹബീബിന് ഇന്ന് ചെറിയൊരു വരുമാനമാര്‍ഗ്ഗമുണ്ട്. ഉപ്പട സ്കൂളിനടുത്ത് ഒരു മിഠായിക്കട. സ്വയം വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ നാലു വര്‍ഷം മുമ്പ് അവന്റെ ഉപ്പ ഇട്ടു കൊടുത്തതാണ്. അതും സ്വന്തം കാശു മുടക്കി കടയിട്ടാല്‍ ഉത്തരവാദിത്തമുണ്ടാവില്ല എന്ന് തോന്നി ബാങ്കില്‍ നിന്നും ലോണെടുത്ത കാശു കൊണ്ടാണ് കടയിട്ടുകൊടുത്തത്. അതിലും ഹബീബ് മിടുക്കനായി. അവന്റെ അത്യാവശ്യചിലവുകളും ഇടക്കു വീട്ടിലേക്കാവശ്യമുള്ളതും കഴിഞ്ഞിട്ടും ലോണെടുത്ത കാശ് മുഴുവന്‍ അടച്ചു തീര്‍ത്തു. കച്ചവടം വിപുലപ്പെടുത്താന്‍ വീണ്ടും ആ കടയുടെ പേരില്‍ ലോണെടുത്തിരിക്കുകയാണ്. അത് അടച്ചു തീരുന്നതിനിടയില്‍ വീട് നന്നാക്കുന്നതിനായി വീടിന്റെ പേരിലും ലോണെടുത്തിരിക്കുകയാണ്. വീട് വെക്കാന്‍ പഞ്ചായത്തില്‍ നിന്നും അടയേക്കേണ്ടാത്ത കുറച്ച് കാശും കിട്ടിയിരുന്നെങ്കിലും അതു കൊണ്ട് പണി പൂര്‍ത്തിയാകാത്തത് കൊണ്ട് ബാങ്കില്‍ നിന്നും ലോണെടുത്തിട്ടും വീടു പണി ഇപ്പോഴും തീര്‍ന്നിട്ടില്ല.... അതു കാരണം ഇപ്പോള്‍ അവന്‍ ചെറിയൊരു വിഷമത്തിലാണ്....
ഇപ്പോഴും കടയിലേക്കും വീട്ടിലേക്കും കൊണ്ടുപോവാനും വരാനും അവനു കൂട്ടിന് ആഷിഫുണ്ട്. ആഷിഫിന്റെ കൈത്താങ്ങിന്റെ ബലമാണ് ഹബീബിന്റെ മനോധൈര്യം. ആഷിഫിന്റെ ബൈക്കില്‍ ഹബീബിന് ഇരിക്കാനുള്ള സീറ്റ് പ്രത്യേകമായി സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ആഷിഫിനു മാത്രമേ ഹബീബിനെ ഏതു വിധത്തില്‍ ഇരുത്താനും കാര്യങ്ങള്‍ ചെയ്തു കൊടുക്കാനും കഴിയുകയുള്ളു. അവനതിനുള്ള പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്.
“ആഷിഫ് എന്റെ കൂടെയുണ്ടാവും..... ആഷിഫിന്റെ മരണംവരെ..., അല്ലെങ്കില്‍ എന്റെ....”
ആ ദൃഢ വിശ്വാസം ഹബീബിന്റെ മുഖത്തെ നിഷ്കളങ്കഭാവം വീണ്ടും പ്രസന്നമായി വിടരുന്നു.
ഹബീബ്: 9497871173
Subscribe to:
Post Comments (Atom)

11 comments:
എല്ലാവരിലും നന്മയുടെ ഒരു കിരണം മറഞ്ഞിരിപ്പുണ്ട് ! ശക്തിഏറിയ ആ പ്രഭ മറ നിക്കി പുറത്തു വരുന്നതിനു സാക്ഷിയാവാന്‍ നിങ്ങള്ക്കും ഭാഗ്യമുണ്ടാവട്ടെ ! നിങ്ങളെ പോലെ എനിക്കും ,എന്നെ പോലെ നിങ്ങള്ക്കുംപ ചിന്തിക്കാന്‍ ആവില്ല !പക്ഷെ , ചില ആശയങ്ങളില്‍ നമ്മള്‍ ഒരുമിക്കുമ്പോള്‍ സോരുമയുണ്ടാവുന്നു ! അതിലൂടെ സമൂഹത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു ! ''ആശംസകളോടെ '' ''ശുഭദിനം
ReplyDelete
Subscribe to:
Post Comments (Atom)
ithu njangalude habeeb.......... yenthaa parayaaa..... .....
ReplyDeletehabeebine lokathinu parijayappeduthiya maarik thanks....... oraayiram thanks
എന്റെ ഹബീബായ,ഹബീബിനെ പരിചയപ്പെടുത്തിയ മാരിയത്തിന്‍ ഒരുപാട് നന്ദി...thanks.
ReplyDeletethanks maari......
ReplyDeleteബ്രെഡ് കൊണ്ടുവരേണ്ട എന്നുപറഞ്ഞ്സ്വന്തം ചോരുവാരിക്കൊടുത്ത ,പിന്നീടെന്നും ചോരുവാരിക്കൊടുത്ത ആ സതീര്ധ്യയുടെ പേര് പറയാമായിരുന്നു .
ReplyDeleteആഷിഫ് എന്നും എന്നോടൊപ്പമുണ്ടാകും എന്ന ഉത്തമവിശ്വാസം ഹബീബിന്‍റെആത്മവിശ്വാസമാണ് .ആ ആത്മവിശ്വാസമാണ് ബലം .ആശിഫിനും സലാം .
ഹബീബ് ....ആഷിഫ്
ReplyDeleteഇങ്ങനെയുള്ള ഒരു കൂട്ടുകെട്ട് എന്നും തുടരട്ടെ എന്ന് ആശംസിക്കാം
munp vaayiachathu orkkunu
ReplyDeletevery nice and heart touching dear habeeb....
ReplyDeleteഎല്ലാവരിലും നന്മയുടെ ഒരു കിരണം മറഞ്ഞിരിപ്പുണ്ട് ! ശക്തിഏറിയ ആ പ്രഭ മറ നിക്കി പുറത്തു വരുന്നതിനു സാക്ഷിയാവാന്‍ നിങ്ങള്ക്കും ഭാഗ്യമുണ്ടാവട്ടെ ! നിങ്ങളെ പോലെ എനിക്കും ,എന്നെ പോലെ നിങ്ങള്ക്കുംപ ചിന്തിക്കാന്‍ ആവില്ല !പക്ഷെ , ചില ആശയങ്ങളില്‍ നമ്മള്‍ ഒരുമിക്കുമ്പോള്‍ സോരുമയുണ്ടാവുന്നു ! അതിലൂടെ സമൂഹത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു ! ''ആശംസകളോടെ '' ''ശുഭദിനം
ReplyDeleteഹബീബ്,ഒരു ഹബീബി!
ReplyDeleteഹബീബിന് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ!
ReplyDeleteഹബീബ് = പ്രിയപെട്ടവൻ
ReplyDelete