ജീവിതത്തിനു മീതെ
ജീവിതമുണ്ട്....
മരണത്തിനു മേലെ
ഒരു മരണമില്ല....
ജീവിതത്തിനും
മരണത്തിനുമിടയിൽ
മറ്റൊരു ലോകവും...!
എന്റെ വിശ്വാസം
എന്നെ രക്ഷിക്കട്ടെ...
അത് മറ്റുള്ളവരുടെ
കളിയാക്കിച്ചിരിയാണെങ്കിൽ പോലും...
നീരാവിയായി
നീർകെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിടത്ത്
നിലക്കാത്ത ഉറവകൾ ഒഴുകിക്കൊണ്ടിരിമ്പോഴാണ്...
നീർകെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിടത്ത്
നിലക്കാത്ത ഉറവകൾ ഒഴുകിക്കൊണ്ടിരിമ്പോഴാണ്...
കണ്ടെത്തലുകളെ
കൊണ്ടെത്തിക്കുന്നത്
മറ്റൊരു കണ്ടെത്തലിന്റെ
തുടർച്ചയിലേക്കാവാം....
ഉത്തരം കിട്ടാതെ മടുത്ത
ഒരുപാട് ചോദ്യങ്ങളുടെ
വലിയൊരു ഉത്തരമാവാം....
ശരികളുടെ വശം തേടി
അന്വേഷണങ്ങൾക്കൊടുവിൽ
അർത്ഥങ്ങളും
അർത്ഥതലങ്ങളും
ഒന്നുമല്ലാതായിത്തീരും.....
മരിച്ചു ജീവിക്കണോ...,
ജീവിച്ചു മരിക്കണോ...?
അതു തീരുമാനിക്കേണ്ടത്
മറ്റൊരാളല്ല.....
No comments:
Post a Comment