എന്റെ മുറിയിലെ ഇരുട്ടിലേക്ക്
വെളിച്ചമേകിയത്
ഈ ജനലുകളാണ്.....
കൊളുത്തിടാത്ത ജനല്പാളികള്
മെല്ലെ തട്ടിയകറ്റിയാണ്
കാറ്റ് വന്നെന്നെ
തലോടിയത്..........
സിറ്റൌട്ടില് വന്നിരുന്നപ്പോഴാണ്
എന്റെ മേല്
വെയിലും വെളിച്ചവും
വര്ണ്ണങ്ങളായത്.....
മാനത്ത് പൊട്ടിവിടര്ന്ന
മാരിവില്ലുമായി
മിന്നല്പ്പിണരുകളോടെ
ആലിപ്പഴം വീഴ്ത്തി
മഴക്കാലം
മനം കുളിര്ത്ത് പെയ്തപ്പോള്
കൂടെ തിമര്ക്കുവാന്
കിളികളും പൂക്കളും
കൂട്ടുകൂടുവാനെന്നെ
കാത്തിരിക്കുമ്പോള്
ഈ കറങ്ങുന്ന
കസേരയില് നിന്നൊന്ന്
അനങ്ങാനാവുന്നില്ലല്ലോ.......
vishamikenda koottukari purathe perumzhaude nilakkatha peythilum jgalude hrdhayathinullil knalmarikal peythiragukayanu....inalakalude nalla ormakale kuzhichidanakathe..inninte yadharthayagale ulkollanakathe.. thaniku kannukaladachu svapnam kananegilum akunnudallo asavasam
ReplyDelete