Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Friday, April 16, 2010

ജീവിതം ഇങ്ങനെ……

കാലചക്രം തിരിക്കുന്ന

പരീക്ഷണ ശാലക്കുളളിൽ

വിധി നിർണ്ണയിക്കാൻ

കോലങ്ങളാടുന്ന

പാവകളാണു നാം……

കാലത്തിനൊത്ത്

കോലം മാറിക്കൊണ്ടിരിക്കെ

കാണുമ്പോൾ കൈമാറാൻ

മുഖത്തു തെളിയുന്നത്

സ്വാർത്ഥതയുടെ

മായാത്ത രേഖകൾ..

വിലപേശലുകളുടെയും

കണക്കെടുപ്പുകളുടെയും

വീട്ടിത്തീർക്കാനാവാത്ത

കടപ്പാടുകളിൽ

അധികപ്പറ്റായ

പൊരുത്തക്കേടുകൾ

അധികരിക്കുന്നു..

വരാനിരിക്കുന്ന

ഓരോ നിമിഷവും

അനുഭവിക്കാനിരിക്കുന്ന

സത്യങ്ങളാണ്.

അഴിഞ്ഞു വീഴുന്ന

സ്നേഹ ബന്ധങ്ങളുടെ

കെട്ടുകൾ

കൂട്ടിക്കെട്ടാനാവാതെ

ആശങ്കകൾ

വിട്ടൊഴിയാതെ

ഇരുളിന്റെ മറനീക്കി

വീണ്ടുമൊരു

പകൽ പിറക്കുന്നു..

1 comment:

  1. മോളെ,
    നന്നായിട്ടുണ്ട് കേട്ടോ..
    മോളെപ്പറ്റി ഈ ഇത്തായ്ക്ക് അറിയാം.
    നന്മകള്‍ ആശംസിക്കുന്നു.

    ReplyDelete

Friday, April 16, 2010

ജീവിതം ഇങ്ങനെ……

കാലചക്രം തിരിക്കുന്ന

പരീക്ഷണ ശാലക്കുളളിൽ

വിധി നിർണ്ണയിക്കാൻ

കോലങ്ങളാടുന്ന

പാവകളാണു നാം……

കാലത്തിനൊത്ത്

കോലം മാറിക്കൊണ്ടിരിക്കെ

കാണുമ്പോൾ കൈമാറാൻ

മുഖത്തു തെളിയുന്നത്

സ്വാർത്ഥതയുടെ

മായാത്ത രേഖകൾ..

വിലപേശലുകളുടെയും

കണക്കെടുപ്പുകളുടെയും

വീട്ടിത്തീർക്കാനാവാത്ത

കടപ്പാടുകളിൽ

അധികപ്പറ്റായ

പൊരുത്തക്കേടുകൾ

അധികരിക്കുന്നു..

വരാനിരിക്കുന്ന

ഓരോ നിമിഷവും

അനുഭവിക്കാനിരിക്കുന്ന

സത്യങ്ങളാണ്.

അഴിഞ്ഞു വീഴുന്ന

സ്നേഹ ബന്ധങ്ങളുടെ

കെട്ടുകൾ

കൂട്ടിക്കെട്ടാനാവാതെ

ആശങ്കകൾ

വിട്ടൊഴിയാതെ

ഇരുളിന്റെ മറനീക്കി

വീണ്ടുമൊരു

പകൽ പിറക്കുന്നു..

1 comment:

  1. മോളെ,
    നന്നായിട്ടുണ്ട് കേട്ടോ..
    മോളെപ്പറ്റി ഈ ഇത്തായ്ക്ക് അറിയാം.
    നന്മകള്‍ ആശംസിക്കുന്നു.

    ReplyDelete