ഓട്ടോഗ്രാഫ്….
പൊടിതട്ടിയെടുത്ത
ഓർമ്മക്കും മറവിക്കും ഇടയിൽ
പിന്നിട്ട കാലത്തിന്റെ
ഓർമ്മച്ചെപ്പ്….
സൌഹ്രദങ്ങളിൽ
ഇണക്കങ്ങളുടെയും
പിണക്കങ്ങളുടെയും
വളകിലുക്കം…..
നീണ്ട ഇടനാഴിയിലും
ചിലങ്കയണിഞ്ഞ
പൊട്ടിച്ചിരികൾ….
വാക്കുകളാൽ
പറയാനുള്ളതെല്ലാം
പറയാനാവാതെ
കണ്മഷി പടർന്നൊഴുകിയ
വിരഹം…..
മനസ്സിന്റെ താളുകളിൽ
മങ്ങലേൽപ്പിക്കാനാവാത്ത
ഭൂതകാലം…
ഓട്ടോഗ്രാഫ്…,
വീണ്ടുമൊരു കൌമാരം….
ഒരു കയ്യൊപ്പ് ഇവിടെ>
ReplyDelete