മഴ കാത്ത് നിന്ന
പകലിൽ
ഒരു തുള്ളിപോലും
വീഴാതെ
മഴക്കാറ്റിന്റെ ചിറകുകൾ
വീശിയകറ്റിയപ്പോൾ
വഴി തെറ്റിപ്പോയ
മഴക്കാറുകൾ
മറ്റെവിടെയോ
മനം കുളിർത്ത് തിമിർത്തു…..
മഴക്കാർ മൂടിയ
മൌനങ്ങളിൽ
മഴ പെയ്ത്
മാനം തെളിഞ്ഞപ്പോൾ
മനം നിറയെ
മഴവില്ലിൻ വർണ്ണങ്ങളായിരുന്നു…..