മുങ്ങിപ്പൊങ്ങുന്ന മഴ….
ആരോടൊക്കെയോ ഉള്ള
പക പോലെ
കലിതുള്ളി ഇരുട്ടടച്ച്
തിരിമുറിയാതെ
പെയ്തുക്കൊണ്ടിരിക്കുകയാണ്…
മഴത്തുള്ളികൾ
ചോർന്നൊലിക്കുന്ന
മേൽക്കൂരക്കു കീഴെ
കമ്പിളിപ്പുതപ്പിനുള്ളിൽ
ചുരുണ്ടുകൂടുമ്പോൾ
അടുപ്പത്തുവെച്ച
കഞ്ഞിക്കലത്തിൽ
തിളച്ച വെള്ളം
പതഞ്ഞുപൊങ്ങി….
വിശപ്പ്
വയറ്റിൽ കത്തിക്കാളി-
ത്തുടങ്ങുമ്പോൾ
പഞ്ഞക്കാലത്തിന്റെ
ആവർത്തനങ്ങളാണ്
ഇപ്പോഴും
കർക്കിടകം.
മഴക്കാല വിശപ്പ്…
ReplyDeleteസങ്കടപെടുന്നവരെ ഓർത്ത് എഴുതുമ്പോൾ സംഭവിക്കുന്നത്.
നന്നായി ...
ReplyDeleteഇനിയും എയുതുക ...
വീണ്ടും കാണാം ...
good blog wish u all the best
ReplyDeletegooddddddddddddddddddddddddddddddddddddddddddddddddddddddddddd
ReplyDeletenannayittund.........
noupi