വീടൊരുങ്ങി…,
നാടൊരുങ്ങി….,
മനസ്സൊരുങ്ങി…
ക്ഷമയും സമാധാനവും നിലനിർത്തുന്ന
പുണ്യങ്ങളുടെ പൂക്കാലം വിരിയുന്ന റമളാനിനെ
ഹാർദ്ദവമായി വരവേൽക്കാൻ
ഓരോ ദിനങ്ങളെണ്ണിത്തീർന്നു…
അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.
ദൈവകാരുണ്യത്തിൽ നിറയും മനസ്സിൽ
ഇബാദത്തിലിരക്കും പാപങ്ങൾക്കുത്തരത്തിനായ്
ആത്മാവിനാനന്ദം പകരും രാവും പകലും….
വിശുദ്ധഗ്രന്ഥം നമുക്കേകിയ മാർഗ്ഗദർശനങ്ങളിൽ
ആയിരമായിരം അനുഗ്രഹങ്ങൾ
വർഷിക്കുന്നു ലൈലത്തുൽ ഖദ്റിൽ…
പാപം പൊറുക്കാനും
നേർവഴിയിലേക്ക് നയിക്കാനും നിൻ
മായാത്ത മറയാത്ത തുണയായി
വാക്കിലും നോക്കിലും മനസ്സിലും
നന്മകളാൽ സ്നേഹം നിറക്കുന്ന
പുണ്യമാസം റമളാൻ….
അല്ലാഹുഅക് ബർ…
അല്ലാഹുഅക് ബർ…
ReplyDeleteഅല്ലാഹുഅക് ബർ…
ReplyDeleteThis comment has been removed by the author.
ReplyDeleteഅല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ(ആമീൻ)
ReplyDeleteഇന്നത്തെ ഗള്‍ഫ് മാദ്യമം ചെപ്പ് കണ്ടു ...!!
ReplyDeleteഞാന്‍ മുന്‍പ് വായിച്ചെങ്കിലും ഇന്ന് ഒന്ന് കൂടി വായിച്ചു ..
റമദാന്‍ ആശംസകള്‍ ...!!
എന്റെ ബ്ലോഗ് ഇതുവരെ സന്ദര്‍ശിച്ചില്ലല്ലോ
സമയമുള്ളപ്പോള്‍ ഒന്ന് വരിക ....
നന്നായിരിക്കുന്നു
ReplyDelete