ത്രിവർണ്ണ പതാകയേന്തിയ
സ്വാതന്ത്ര്യത്തിന്റെ വിശാലതയിൽ
സത്യവും സമത്വവുമിന്നെവിടെ….?
മഹനീയമാക്കി വാഴ്ത്തപ്പെട്ടവരിൽ
മഹത്വമേറിയവരാര്…..?
സ്ഥാനമാനങ്ങൾ അലങ്കാരമാക്കി
കഴുത്തിൽ കെട്ടിത്തൂക്കിയ
രാഷ്ട്രീയക്കോലങ്ങൾ,
കൊടികെട്ടിയ
എ സി വാഹനങ്ങളിൽ
അകമ്പടിയോടെ ചീറിപ്പായുന്നു…..
തീപ്പൊരി ചിതറിയ
നേരം പോക്കുകൾ
ചോരപ്പുഴയൊഴുക്കുന്ന
അന്തമില്ലായ്മകൾ
യാഥാർത്ഥ്യങ്ങളിൽ വ്യാജം തിരുകിക്കയറ്റി
സടകുടയുന്നു അഹിംസകൾ…
അഭിനയക്കാഴ്ചകളൊരുക്കിയ
പൊയ്‌വാക്കുകളോടെ
തിരിച്ചറിവുകളില്ലാതെ പുതുയുഗം
വഴിമാറിപ്പോവുന്നതെവിടേക്കാണ്….?
പ്രതികരിക്കാൻ പോലുമാവാതെ
പരിഹാസ്യനായി
നോക്കി നിൽക്കാനാണോ
രാഷ്ട്രപിതാവെന്ന പേര് കൊത്തി
കൽ പ്രതിമയാക്കി
ഗാന്ധിജിയെ പ്രതിഷ്ഠിച്ചത്....?
സ്വാതന്ത്ര്യ ദിനാശംസകള്‍ ...!!!
ReplyDeleteഅതേ..മാരിയത്തേ ഇതന്യാ
ReplyDeleteആ സ്വാതന്ത്ര്യം !! നമുക്കായി
പൂര്‍വ്വീകര്‍ നെഞ്ചേറ്റ സ്വാതന്ത്ര്യം
സ്വയം പ്രതിമയാവുന്നല്ലോ…..?
എന്നാലുമാശംസിച്ചോട്ടെ സ്വാതന്ത്ര്യം.
friend,
ReplyDeletegreat end off.
all the best!
അനീതിയും നിശബ്ദ അടിയന്തിരാവസ്ഥയും അവകാശ നിഷേധങ്ങളും നടമാടുന്ന നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യം തന്നെ ഒരു പാരതന്ത്ര്യം ആകുന്നില്ലേ??!! അഴിമതിയുടെ കൂത്തരങ്ങുകലായി അധികാര സിംഹാസനങ്ങള്‍ ജനാധിപത്യ ധ്വംസനത്തിനു നേതൃത്വം നല്‍കുന്ന ആനുകാലിക ഇന്ത്യയില്‍ നമ്മുടെ സ്വാതന്ത്ര്യ സമര മഹാത്മാക്കള്‍ കിനാവ് കണ്ട യഥാര്‍ത്ഥ നീതിയധിഷ്ടിത സ്വാതന്ത്ര്യം അറുപത്തി ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുലരുന്ന കണ്ടിട്ട് കണ്ണിനു കുളിര്‍മയേകാന്‍ നമുക്ക് സാധ്യമായിട്ടുണ്ടോ??!! ദേശീയ വിഭവങ്ങളുടെ എണ്‍പത് ശതമാനവും സവര്‍ണ്ണ മുതലാളി കൊല കൊമ്പന്‍ സ്രാവുകള്‍ വിഴുങ്ങുന്ന, ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ അടിസ്ഥാനമായ പെട്രോള്‍ ഉല്പന്നങ്ങളുടെ വില നിര്‍ണയാധികാരം മുതലാളിമാര്‍ക്ക് തീരെഴുതിക്കൊടുക്കുന്ന അധികാരികള്‍ മാറി മാറി രാഷ്ട്രത്തെ കുട്ടിച്ച്ചോരാക്കുമ്പോള്‍ പറയാന്‍ കഴിയുമോ നമ്മള്‍ സ്വതന്ത്രരാനെന്ന്‍??!! ന്യൂനപക്ഷ ദൈലിത് വിഭാഗങ്ങള്‍ അടിച്ച്ചമാര്ത്തപ്പെടുന്ന രാഷ്ട്രീയ പരിത സ്ഥിതിയില്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന്ന സ്വാതന്ത്ര്യ ദാഹികളെ ഭീകരവാദികള്‍ എന്ന് മുദ്ര കുത്തി അന്യായമായി ഒരു തെളിവും കൂടാതെ ദശ വര്‍ഷങ്ങളായി കാരഗൃഹങ്ങളില്‍ അടച്ചു പീടിപ്പിക്കുമ്പോള്‍ അവകാശപ്പെടാനാകുമോ നമ്മള്‍ സ്വതന്ത്ര്യര്‍ ആണെന്ന്??!! മണിപ്പൂരിലും ആസാമിലും കാശ്മീരിലും ഗുജറാത്തിലും സമാധാനത്തിന്റെ വെള്ളരിപ്പ്രാവുകളെ പറത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ??!! വെളുത്തവന്റെ ബ്രിട്ടീഷ് കൈകളില്‍ നിന്ന ഇന്ത്യക്കാരന്റെ കൈകളിലേക്ക് രാജ്യത്തെ കൈമാറിയതിലൂടെ നമ്മുടെ മഹാത്മാക്കള്‍ വിഭാവനം ചെയ്ത സങ്കല്പങ്ങള്‍ ഇതായിരുന്നോ??!! രാജ്യത്തിന്റെ പരമാധികാരങ്ങള്‍ പോലും നഷ്ടപ്പെട്ട നമ്മുടെ ഭരണ സംവിധാനങ്ങള്‍ ഉഴലുമ്പോള്‍ നമുക്കെങ്കിലും നരുവെട്ടം തെളിയിക്കുവാന്‍, പുതിയ പ്രകാശിത നാടിനായി ശബ്ദമുയര്‍ത്താന്‍ ആവേശം നല്കുന്നതാവട്ടെ ഈ സ്വാതന്ത്ര്യ ദിനം!!
ReplyDeleteഅനീതിയും നിശബ്ദ അടിയന്തിരാവസ്ഥയും അവകാശ നിഷേധങ്ങളും നടമാടുന്ന നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യം തന്നെ ഒരു പാരതന്ത്ര്യം ആകുന്നില്ലേ??!! അഴിമതിയുടെ കൂത്തരങ്ങുകലായി അധികാര സിംഹാസനങ്ങള്‍ ജനാധിപത്യ ധ്വംസനത്തിനു നേതൃത്വം നല്‍കുന്ന ആനുകാലിക ഇന്ത്യയില്‍ നമ്മുടെ സ്വാതന്ത്ര്യ സമര മഹാത്മാക്കള്‍ കിനാവ് കണ്ട യഥാര്‍ത്ഥ നീതിയധിഷ്ടിത സ്വാതന്ത്ര്യം അറുപത്തി ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുലരുന്ന കണ്ടിട്ട് കണ്ണിനു കുളിര്‍മയേകാന്‍ നമുക്ക് സാധ്യമായിട്ടുണ്ടോ??!! ദേശീയ വിഭവങ്ങളുടെ എണ്‍പത് ശതമാനവും സവര്‍ണ്ണ മുതലാളി കൊല കൊമ്പന്‍ സ്രാവുകള്‍ വിഴുങ്ങുന്ന, ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ അടിസ്ഥാനമായ പെട്രോള്‍ ഉല്പന്നങ്ങളുടെ വില നിര്‍ണയാധികാരം മുതലാളിമാര്‍ക്ക് തീരെഴുതിക്കൊടുക്കുന്ന അധികാരികള്‍ മാറി മാറി രാഷ്ട്രത്തെ കുട്ടിച്ച്ചോരാക്കുമ്പോള്‍ പറയാന്‍ കഴിയുമോ നമ്മള്‍ സ്വതന്ത്രരാനെന്ന്‍??!! ന്യൂനപക്ഷ ദൈലിത് വിഭാഗങ്ങള്‍ അടിച്ച്ചമാര്ത്തപ്പെടുന്ന രാഷ്ട്രീയ പരിത സ്ഥിതിയില്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന്ന സ്വാതന്ത്ര്യ ദാഹികളെ ഭീകരവാദികള്‍ എന്ന് മുദ്ര കുത്തി അന്യായമായി ഒരു തെളിവും കൂടാതെ ദശ വര്‍ഷങ്ങളായി കാരഗൃഹങ്ങളില്‍ അടച്ചു പീടിപ്പിക്കുമ്പോള്‍ അവകാശപ്പെടാനാകുമോ നമ്മള്‍ സ്വതന്ത്ര്യര്‍ ആണെന്ന്??!! മണിപ്പൂരിലും ആസാമിലും കാശ്മീരിലും ഗുജറാത്തിലും സമാധാനത്തിന്റെ വെള്ളരിപ്പ്രാവുകളെ പറത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ??!! വെളുത്തവന്റെ ബ്രിട്ടീഷ് കൈകളില്‍ നിന്ന ഇന്ത്യക്കാരന്റെ കൈകളിലേക്ക് രാജ്യത്തെ കൈമാറിയതിലൂടെ നമ്മുടെ മഹാത്മാക്കള്‍ വിഭാവനം ചെയ്ത സങ്കല്പങ്ങള്‍ ഇതായിരുന്നോ??!! രാജ്യത്തിന്റെ പരമാധികാരങ്ങള്‍ പോലും നഷ്ടപ്പെട്ട നമ്മുടെ ഭരണ സംവിധാനങ്ങള്‍ ഉഴലുമ്പോള്‍ നമുക്കെങ്കിലും നരുവെട്ടം തെളിയിക്കുവാന്‍, പുതിയ പ്രകാശിത നാടിനായി ശബ്ദമുയര്‍ത്താന്‍ ആവേശം നല്കുന്നതാവട്ടെ ഈ സ്വാതന്ത്ര്യ ദിനം!!
ReplyDeletemaaritha, kalakkan kavithayaayi!! suupperrb!! fulfilled with great ideas...!! mabrook!!
ReplyDelete