Tuesday, September 7, 2010
ശവ്വാൽ പിറയുടെ പെരുന്നാൾ മൊഞ്ച്…..
ഭക്തിയുടെ പ്രാർത്ഥനാനിർഭരമായ ദിക്ക് റുകളും ദുആകളുമായി റമളാനിന്റെ രാപ്പകലുകൾ വിടപറയുന്നു…. ഇരുപത്തേഴാം രാവിന്റെ അനുഗ്രഹങ്ങളുടെ ആത്മനിർവൃതിയിൽ നിന്ന് മാനത്തുതെളിയുന്ന ശവ്വാൽ മാസപിറവിയുടെ തക് ബീർ ധ്വനികളുയർത്തുന്ന ചെറിയ പെരുന്നാളിന്റെ ആഹ്ലാദത്തിലേക്ക്…….
ശവ്വൽ മാസപ്പിറവി മാനത്തു തെളിഞ്ഞ് പെരുന്നാൾ ഉറപ്പിച്ചാൽ അടുത്ത് വീട്ടിലെ സമപ്രായക്കാരും കുട്ടികളും അവരുടെ കുഞ്ഞിക്കൈകൾ നീട്ടിപ്പിടിച്ച് എന്റെ അടുത്ത് ആദ്യമെത്തും…. ഓരോരുത്തരുടെയും കൈകളിൽ വിളഞ്ഞീൻ (ചക്കപ്പശ ചൂടാക്കിയത്) ചെറുചൂടോടെ വളരെ ശ്രദ്ധയോടെ പൂക്കളും വള്ളികളും വരച്ചുകൊടുക്കുമ്പോൾ കൂടെയുള്ളവർ അവരുടെ ഊഴം കാത്ത് എത്രനേരം വേണമെങ്കിലും അക്ഷമരായ് അത് കഴിയുംവരെ കാത്തുനിൽക്കും…. ഒരു പാത്രം നിറയെ അരച്ചു വെച്ച മൈലാഞ്ചി ഓരോരുത്തരുടെയും കൈകളിൽ വിളഞ്ഞീൻ കൊണ്ട് വരച്ചുതീർത്ത ഡിസൈനുമുകളിലൂടെ നല്ല കട്ടിയിൽ തേച്ച് പിടിപ്പിക്കും. എല്ലാവരുടെയും ഇട്ടു കഴിഞ്ഞ് ഒടുവിലായിരിക്കും എന്റേത്… അതിനു ശേഷം കൈയ്യിനൊത്ത ചെറിയൊറു പ്ലാസ്റ്റിക്ക് കവറുകൊണ്ട് മൈലാഞ്ചിയിട്ട കൈകൾ മൂടി നൂൽകൊണ്ട് കെട്ടി (ഉറങ്ങുമ്പോൾ കൈകളിൽ തേച്ച് പിടിപ്പിച്ച മൈലാഞ്ചി പടരാതിരിക്കാൻ) നേരം വെളുക്കുവോളം ഉറക്കം ശരിയാവാതെ പെരുന്നാളിന്റെ സന്തോഷം മനസ്സിൽ നിറച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ച പെരുന്നാൾ രാവുകൾ…. സുബ്ഹി ബാങ്കിന് മുമ്പ് തുടങ്ങുന്ന തക് ബീർ ദിക് റുകൾക്കൊപ്പം ഏറ്റ് ചൊല്ലുമ്പോൾ അടുക്കളയിൽ നിന്നു പാത്രങ്ങളുടെ കൂട്ടിമുട്ടലുകൾ കേൾക്കാം…. ഉപ്പ പെരുന്നാൾ നിസ്കാരത്തിന് പോകുമ്പോഴേക്കും അത്ര നേരത്തെഴുന്നേറ്റ് ഭക്ഷണമൊരുക്കുന്ന ഉമ്മാന്റെ പണിത്തിരക്ക്…. മൈലാഞ്ചിത്തിരക്കിൽ ഞാൻ കിടക്കാൻ വൈകുമ്പോഴും ഉമ്മ അടുക്കളയിൽ തന്നെയായിരിക്കും.…
അടുത്ത വീട്ടിലെ കൂട്ടുകാർ കുളിച്ചൊരുങ്ങി പുത്തനുടുപ്പിട്ട് ആദ്യമെത്തിയിരുന്നത് എന്റെ അടുത്തേയ്ക്കായിരുന്നു…. എന്റെ അഭിപ്രായമറിയാൻ….! തലേന്ന് ഞാൻ തന്നെ ഇട്ട് കൊടുത്തതായിരുന്നെങ്കിലും മൈലാഞ്ചി കൂടുതൽ ചുമന്നത് ഏത് കൈകളാണ്…. പുത്തനുടുപ്പ് കൂടുതൽ ഭംഗിയുളളത് ആരുടേതാണ്….. ആകാംക്ഷ മുറ്റിയ നോട്ടങ്ങളെ നിരുത്സാഹപ്പെടുത്താതെ അവരെയെല്ലാം പ്രോത്സാഹിപ്പിച്ച് അഭിനന്ദിക്കുമ്പോൾ അവരുടെ മുഖങ്ങളിൽ വിരിയുന്ന സംതൃപ്തിയോടെ നിറഞ്ഞ സന്തോഷത്തോടെ അവർ ചിരിച്ചുകൊണ്ട് ഓടിപ്പോയിരുന്ന ചിത്രം എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല…
മൈലാഞ്ചിചോപ്പിന്റെയും പുത്തനുടുപ്പിന്റെയും ഊഷ്മളതയിൽ എല്ലാവരും ഒന്നിച്ച് വട്ടം കൂടിയിരുന്ന് നെയ്ച്ചോറും കോഴിക്കറിയും കൂട്ടിക്കഴിക്കുന്ന ഗൃഹാതുരത്വം….സേമിയാ പായസത്തിന്റെ മധുരിമയിൽ അടുത്തവീട്ടിലെ കുട്ടികളും കൂട്ടുകാരുമായി പെരുന്നാൾ വിശേഷങ്ങളുടെ കലപിലകൾ…..
അന്നൊക്കെ പെരുന്നാൾ വർഷത്തിലൊരിക്കലായിരുന്നു. പുത്തനുടുപ്പിന്റെ വർണ്ണവൈവിധ്യങ്ങൾ പെരുന്നാൾ ദിനങ്ങളിൽ നിന്ന് അടുത്ത വർഷം വരേക്കും നീണ്ടുനിൽക്കുമ്പോൾ ആ ദിനത്തിന് അത്രത്തോളം പൊലിമയും പ്രാധാന്യവുമുണ്ടായിരുന്നു…. ഓരോ ദിനങ്ങളിലും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത തേടി പുതുമകൾക്കു പിന്നാലെ തിരക്കിട്ടോടുന്ന ഇപ്പോഴത്തെ ആർഭാടങ്ങൾ അന്നത്തെ സ്വപ്നങ്ങളിലെ സ്വർഗ്ഗമായിരുന്നു. ജീവിതം ആഘോഷമാക്കാൻ ഓരോ കാരണങ്ങൾ തേടി, ഇതിനേക്കാൾ വലിയൊരു പെരുന്നാൾ വരുമെന്ന് പ്രതീക്ഷിച്ച് തിന്നും ഉടുത്തും ആഘോഷിച്ചും ഇനിയും മടുക്കാത്തതെന്തു കിട്ടുമെന്നോർത്ത് ഒന്നിലും തൃപ്തിയില്ലാതെ ഇനിയുമെങ്ങോട്ടാണ്….?
മനസ്സും ശരീരവും ഭക്തിയുടെ ആത്മസംസ്കരണത്തോടെ ആർജിച്ചെടുത്ത ത്യാഗത്തിന്റെയും ക്ഷമയുടെയും വിശുദ്ധിയിൽ ശവ്വാൽ പിറയുടെ ആനന്ദവും ആഹ്ലാദവും നിറയുന്ന വേളയിൽ എല്ലാവർക്കും എന്റെ മനസ്സു നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ….
Subscribe to:
Post Comments (Atom)

15 comments:
Subscribe to:
Post Comments (Atom)
പെരുന്നാൾ സന്തോഷങ്ങൾ :)
ReplyDeleteപെരുന്നൾ ഓർമകളിലേക്ക് ചക്രകസേര ഉരുട്ടി നീങ്ങി ഞാനും .
ReplyDeleteഅവിടെ എന്റെ ബാല്യകാലങ്ങൾ പൂത്തിരികത്തിച്ച് നിൽക്കുന്നു, നിറഞ്ഞ ചിരിയോടെ…….
ആശംസകൾ…. പെരുന്നാളാശംസകൾ !!!!!!!
ഓര്‍മിക്കാന്‍ ഒത്തിരി വിശേഷങ്ങള്‍ .....ഓര്‍ക്കാന്‍ ഞങ്ങളും കൂടെ
ReplyDeleteപ്രിയ സഹോദരി നിനക്കും പെരുന്നാള്‍ ആശംസകള്‍ ...
സ്നേഹത്തോടെ
ചിന്നു&അമി
പെരുന്നാള്‍ ആശംസകള്‍
ReplyDeleteപെരുന്നാളാശംസകൾ ..
ReplyDeleteമുബാറക് ഹൊ മുബാറക്...
ReplyDelete“കുല്ല ആമും വഅന്തും ബില്‍ഖൈര്‍”
സലാം.. ഇന്നലെ തന്നെ എല്ലാം വായിച്ചു .കൊള്ളാം .നന്നായിരിക്കുന്നു.ഒരുപാട് വായിക്കുക ഒരുപാട് എഴുതുക .അനസിനോടു നന്ദി പറഞ്ഞു ഇങ്ങനെ ഒരാളെ പരിജയപെടുത്തിയ്തിന്.
ReplyDeleteഎല്ലാവര്‍ക്കും ഈദ് ആശംസകള്‍
ഉബൈദ്
പെരുന്നാള്‍ ആശംസകള്‍ ......
ReplyDeleteസമദ്ക്കയുടെ പെരുന്നാള്‍ ആശംസകള്‍.....
ReplyDeleteപ്രിയ മാരിയത്ത്,
ReplyDeleteഗൃഹാതുഅരമായ ഓര്‍മകളില്‍ മൈലാഞ്ചിച്ചോപ്പു പുരട്ടി ഈ രചന. ആശംസകള്‍
പ്രിയ മാരിയത്ത്,

പ്രിയ മാരിയത്ത്, പെരുന്നാളാശംസകൾ ..
ReplyDeleteMAY ALLAH BLESS YOU TO CELEBRATE
ReplyDeleteMORE,MORE "EID" IN YOUR LIFE ഒരായിരം പെരുന്നാള്‍ ആശംസകള്‍ .