നാലാൾ കൂട്ടത്തിൽ
മേലാൾ ചമഞ്ഞ്
മാനം മുട്ടിയ
അഹമിഹമികമുലകിൽ
മാനം വിറ്റ് തുലച്ച്
മാറ്റത്തിനു പിറകേ
ഓടിത്തളർന്നു……
ആർത്തികളെല്ലാം
കൂട്ട് വിളിച്ചപ്പോൾ
രാപ്പകലറിഞ്ഞില്ല
ചതിക്കുഴികൾ…
ആരെയോ പഴിചാരി
മതിയടങ്ങുമ്പോൾ
അഹമെന്തെന്നറിയാതെ
പോവുന്നതെന്തേ….?
ന്യായീകരണങ്ങളാൽ
പഴുതടക്കാനുള്ള
അവസാനത്തെ ആശ്രയമായി
പ്രായശ്ചിത്തവും….
:)
ReplyDeleteആശംസകള്‍
ആശംസകള്‍...
ReplyDeleteമതിയും,പഴുതുമടങ്ങില്ലൊരിക്കലും..
ReplyDelete.....WISHES MY SISTER.....
ReplyDeleteസുഹുര്‍തെ, മനോഹരമായിട്ടുണ്ട്.
ReplyDeleteഇങ്ങിനെ ഇരയെ കുട്ടപെടുത്തുന്നത് വേട്ടക്കാരനെ ന്യായീകരിക്കുന്നതിനു തുല്യമാണ് കേട്ടോ...!
പ്രിയ മാരി, പതിവായി മോളുടെ രചനകളില്‍ കാണുന്ന ആ “മാരി ടച്ച്” ഈ കവിതയിലില്ല. ജീവിതത്തിന്റെ നേരനുഭവങളെഴുതുമ്പോഴും പിന്നെ പ്രണയവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതുമ്പോഴുമാണ് മാരി ഏറ്റവുമധികം ശോഭിക്കുന്നതെന്നു ഞാന്‍ ചിന്തിക്കുന്നു. ചിലപ്പോള്‍ വ്യക്തിപരമായ ആസ്വാദന പരിമിതികളാല്‍ അങ്ങനെ തോന്നുന്നതാവാം. എന്തായാലും വളരെ ഭാവനയും സര്‍ഗവൈഭവവും ഉള്ള കുട്ടിയാണു നീ. You have the caliber and potential to grow into a celebrated poetess. ഏതെങ്കിലും ഒരു സാഹിത്യ മേഖലയില്‍ ശ്രദ്ധയൂന്നുന്നതു നന്നായിരിക്കും. ഇനിയും ഒത്തിരിയൊത്തിരി വളരുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹപൂര്‍വം അജിയേട്ടന്‍.
ReplyDeletegod is great
ReplyDelete