Friday, October 29, 2010
വെളിപാടുകൾ
ചില വെളിപാടുകളാണ്
നീറുന്ന പരിഭവങ്ങളായി
ഉള്ളുപൊള്ളിച്ചത്….
വിശപ്പറിയാത്തവന്റെ
അവശേഷിപ്പുകൾ
ആരുടെയോ ഒരു നേരത്തെ
വിശപ്പകറ്റുന്നുവെന്ന്….
തേച്ചുമിനുക്കി
തരംതരം മാറ്റി മാറിയുടുക്കുന്ന
ആർഭാടങ്ങൾക്കറിയുമോ
മുഷിഞ്ഞു കീറിപ്പറിഞ്ഞ
ഉടയാടകളെ….
സുഖലോലുപതയുടെ
മണിമാളികയിൽ
മയങ്ങുമ്പോൾ
മേൽക്കൂര ചോർന്നൊലിക്കുന്ന
കണ്ണീരു കാണുമോ…
മോഹങ്ങൾ മുരടിച്ചുപോയ
ദീർഘനിശ്വാസങ്ങളെ
കണ്ടില്ലെന്നു നടിച്ചു
ലക്ഷങ്ങളാൽ മേനി
മോടികൂട്ടുന്ന
കല്ല്യാണച്ചന്തകൾ…..
അർഹതകൾ
അവഗണിക്കപ്പെടുന്നവർക്കിടയിൽ
അജ്ഞത നടിക്കുന്ന
പുറം മോടികളുടെ പോക്കറ്റ്
തടിച്ചു വീർക്കുന്നുവെന്നും
നേരിന്റെ നോവറിഞ്ഞ
ചില വെളിപാടുകളാണ്….
Subscribe to:
Post Comments (Atom)
Friday, October 29, 2010
വെളിപാടുകൾ
ചില വെളിപാടുകളാണ്
നീറുന്ന പരിഭവങ്ങളായി
ഉള്ളുപൊള്ളിച്ചത്….
വിശപ്പറിയാത്തവന്റെ
അവശേഷിപ്പുകൾ
ആരുടെയോ ഒരു നേരത്തെ
വിശപ്പകറ്റുന്നുവെന്ന്….
തേച്ചുമിനുക്കി
തരംതരം മാറ്റി മാറിയുടുക്കുന്ന
ആർഭാടങ്ങൾക്കറിയുമോ
മുഷിഞ്ഞു കീറിപ്പറിഞ്ഞ
ഉടയാടകളെ….
സുഖലോലുപതയുടെ
മണിമാളികയിൽ
മയങ്ങുമ്പോൾ
മേൽക്കൂര ചോർന്നൊലിക്കുന്ന
കണ്ണീരു കാണുമോ…
മോഹങ്ങൾ മുരടിച്ചുപോയ
ദീർഘനിശ്വാസങ്ങളെ
കണ്ടില്ലെന്നു നടിച്ചു
ലക്ഷങ്ങളാൽ മേനി
മോടികൂട്ടുന്ന
കല്ല്യാണച്ചന്തകൾ…..
അർഹതകൾ
അവഗണിക്കപ്പെടുന്നവർക്കിടയിൽ
അജ്ഞത നടിക്കുന്ന
പുറം മോടികളുടെ പോക്കറ്റ്
തടിച്ചു വീർക്കുന്നുവെന്നും
നേരിന്റെ നോവറിഞ്ഞ
ചില വെളിപാടുകളാണ്….
12 comments:
Subscribe to:
Post Comments (Atom)
വെളിപാടുകള്‍...ഇനിയും വരട്ടെ.!!
ReplyDeleteനന്നായിരിക്കുന്നു. സമദിക്കയുടെ ആശംസകള്‍
സങ്കടപ്പെടുന്നവരുടെ വെളിപാടുകൾ
ReplyDeleteആശംസകൾ……….
നേരിന്റെ നോവറിഞ്ഞ
ReplyDeleteചില വെളിപാടുകള്
“എന്റെ സങ്കടം പൊങ്ങിവന്നു, അപ്പോള്‍ ഞാന്‍ സംസാരിച്ചു“ എന്നു ബൈബിളില്‍ ഒരിടത്തു പറയുന്നുണ്ട്. നീറുന്ന പരിഭവങ്ങളായി ഉള്ളു പൊള്ളിക്കുമ്പോള്‍ പൊങ്ങിവരുന്ന ഈ വാക്കുകള്‍ നന്മ നിറഞ്ഞ ഒരു മനസ്സില്‍ നിന്നു മാത്രമേ ഉറവെടുക്കുകയുള്ളു. ഒത്തിരിയൊത്തിരി ആശംസകള്‍.
ReplyDeleteനല്ല ചിന്ത, നല്ല സന്ദേശം.
ReplyDeleteആശംസകള്‍
വെളിച്ചമുണ്ടാക്കുന്ന വെളിപാടുകൾ പകര്‍ന്നു നല്‍കാന്‍ കഴിയട്ടെ...... ആശംസകള്‍
ReplyDeleteente maarithaathaaa!!
ReplyDeleteadipoli!! the poem is too trmendous!!
wen i opened the blog!!! aake ochappaadaayi!
വെളിപ്പാടുകള്‍
ReplyDeleteപല അത്ഭുതങ്ങളും ലോകത്തെ അറിയിച്ചതും അതാണ്
കൂടുതല്‍ വെളിപാടുകള്‍ ഉണ്ടാവട്ടെ
മിന്‍ശാദ് അഹ്മദ്
വെളിപാടുകള് നന്നായിരിക്കുന്നു....
ReplyDeleteമോഹങ്ങൾ മുരടിച്ചുപോയ
ReplyDeleteദീർഘനിശ്വാസങ്ങളെ
കണ്ടില്ലെന്നു നടിച്ചു
ലക്ഷങ്ങളാൽ മേനി
മോടികൂട്ടുന്ന
കല്ല്യാണച്ചന്തകൾ…..
നന്നായി എഴുതി ഇന്നത്തെ ലോകത്തിന്റെ അവസ്ഥ
fabulous......
ReplyDeleteഅർഹതകൾ
ReplyDeleteഅവഗണിക്കപ്പെടുന്നവർക്കിടയിൽ
അജ്ഞത നടിക്കുന്ന
പുറം മോടികളുടെ പോക്കറ്റ്
തടിച്ചു വീർക്കുന്നുവെന്നും
നേരിന്റെ നോവറിഞ്ഞ
ചില വെളിപാടുകളാണ്….
i like dis words...................
also like d poem......
thanks.....sis