Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Tuesday, November 23, 2010

കടലറിയാതെ…., കരയറിയാതെ……., വർഷങ്ങൾ പോയതറിയാതെ….

കാശവും കടലും ഒന്നിക്കുന്ന അറ്റം കാണാത്ത സമുദ്രനിരപ്പ്.. ർഷങ്ങൾക്ക് ശേഷം കടലിന്റെ മടിത്തട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ഞാനിവിടെ വന്നതിന്റെ സന്തോഷം കൊണ്ടാവാം. മടക്കുകളായി ഓളം വെട്ടുന്ന തിരകളെ തലോടിവന്ന കുളിർക്കാറ്റ് മൂളിപ്പാട്ടോടെ എന്റെ ചുറ്റും നൃത്തം വെച്ചു. ശബ്ദമുഖരിതമായ കടൽ ഒരേ താളത്തിലാണ് ഉലയുന്നത്. എത്ര കിന്നാ‍രം പറഞ്ഞിട്ടും മതിവരാതെ കരയെ പുണരാനോടി അണയുന്ന തിരമാലകൾ ഓരോ മണൽതരികളെയും ചുംബിച്ചുണർത്തി
മായ്ക്കാനാവാത്ത ഓർമ്മകൾ തേടി അലയുന്ന പാദമുദ്രകൾ മായ്ച്ചു മടുത്ത തിരമാലകൾ ചോരച്ചുവപ്പിന്റെ ഛായക്കൂട്ടുമായി ആകാശത്തിന്റെ അങ്ങേചെരുവിൽ വിങ്ങുന്ന നെടുവീർപ്പുകളായി ഓളം വെട്ടുന്നു.
ജീവിതത്തിൽ എന്നെന്നും നിലനിൽക്കുന്ന ഒരു സ്വപ്നം പോലെ ബാല്യകാലം അവശേഷിപ്പിച്ച വിങ്ങുന്ന ഓർമ്മകളിൽ തിരമാലകൾ പോലെ പൊന്തിയും താഴ്ന്നും ആഞ്ഞടിച്ചു വരുന്ന ചിന്തകളുമായി കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ട് ഇമ വെട്ടാതെ എല്ലാം മറന്ന് ഇരുന്നു.
അന്നൊരിക്കൽ കടൽ കാണാൻ വന്നത്. ഞങ്ങൾ എല്ല്ലാവരുമുണ്ടായിരുന്നു.
അന്നാണ് കണ്ണെത്താനാവുന്നതിനുമകലെ പരന്നു കിടക്കുന്ന കടൽ ആദ്യമായി കാണുന്നതും. കടൽ കാണാനെത്തിയ കാഴ്ചക്കാരുടെ ഇടയിലൂടെ ഞങ്ങൾ നടന്നു ഉമ്മാന്റെ കൈ പിടിച്ച് നടക്കുമ്പോൾ നനഞ്ഞ മണ്ണിൽ പതിഞ്ഞു കിടക്കുന്ന പലതരം കക്കകൾ കണ്ടുതിരകൾ ഉപേക്ഷിച്ചു പോയ കക്കകൾ ആവേശത്തോടെ കുറെ പെറുക്കി കൂട്ടി.
തിരകൾ മടക്കുകളായി തീരത്ത് വന്ന് പരന്നൊഴുകുന്നത് നോക്കി നിന്നപ്പോൾ ദൂരെ നിന്ന് കുതിച്ചു വരുന്ന എണ്ണിയാലൊടുങ്ങാത്ത തിരകളെ എണ്ണാൻ ശ്രമിച്ച് പരാജയപ്പെട്ടു. മെല്ലെ അരിച്ചെത്തുന്ന തിരകൾ ശക്തിയായി എന്റെ അടുത്തേക്ക് എത്തുന്നതിനു മുമ്പെ ഞാൻ ഓടിമാറി
ങ്ങ് ദൂരെ നിന്നു ആർത്തലച്ചു വരുന്ന തിരകളുടെ തുടക്കം എവിടെയാണ്.? മുക്കുവ കുട്ടികൾ ഒരു പേടിയുമില്ലാതെ പിറന്ന വേഷത്തിൽ ഓടിവന്ന് കടലിന്റെ ആഴത്തിലേക്ക് ഊളിയിടുന്നത് കണ്ട് ആശങ്കകളോടെ അന്തം വിട്ടു. ശ്വാസമടക്കിപ്പിടിച്ച് അവർ തിരിച്ചു വരുന്നത് കാത്തുനിന്നു. ദൂരെ ഒരു പൊട്ടുപോലെ ഇടക്ക് അവരുടെ തലകൾ പൊങ്ങിയും താഴുന്നതും കണ്ടപ്പോൾ ആശ്വാസത്തോടെ അവരുടെ കളികൾ നോക്കിനിന്നു
പെട്ടെന്ന് ഒരു വലിയ തിര വന്ന്, വന്നതിനേക്കാൾ വേഗത്തിൽ എന്നെയും കൂട്ടി കടലിലേക്ക് മടങ്ങിയപ്പോൾ ഒന്നു നിലവിളിക്കാൻ പോലും എനിയ്ക്കായില്ല..
എന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം ഓടിയെത്തി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അസിയാക്ക വെള്ളത്തിൽ നിന്നും എന്നെ കോരിയെടുക്കുമ്പോൾ എനിയ്ക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല. എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നുഅപ്പോ ഉപ്പു വെള്ളത്തിന്റെ ചുവയായിരുന്നു വായിൽ ഞാൻ കണ്ണു തുറന്നപ്പോൾ എല്ലാവർക്കും ആശ്വാസമായി. എനിക്ക് കുഴപ്പമൊന്നും ഇല്ല എന്ന സമാധാനത്തോടെ എല്ലാവരും നിൽക്കുമ്പോഴാണ്, എന്റെ ഒരു ചെരിപ്പ് കടലിൽ പോയത് അറിയുന്നത്. പിന്നെ എന്റെ ചെരിപ്പ് കടലിൽ പോയെന്നും പറഞ്ഞ് കരയുകയായിരുന്നു ഞാൻ
ന്റെ കരച്ചിൽ മാറ്റാൻ, ബാക്കിയുള്ള ചെരിപ്പും കടലിലേക്ക് എറിഞ്ഞ് കൊടുത്താൽ രണ്ട് ചെരുപ്പുകളും കടലമ്മ ഒരുമിച്ചു തിരിച്ചു തരും എന്ന് അസിയാക്ക ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ അടുത്തുണ്ടായിരുന്ന ചെരിപ്പും അസിയാക്ക കടലിലേക്ക് എറിയുന്നത് കണ്ട് ഞാനും വിചാരിച്ചു, രണ്ടും ഇപ്പോൾ തിരിച്ചു വരും എന്ന്.!
ഒരുപക്ഷേ, മീനുകളും മറ്റും തിന്നതിന്റെ ബാക്കിയായി മൂന്നാം പക്കം തിരിച്ചെത്തേണ്ടിയിരുന്ന എനിക്കു പകരം എന്റെ ചെരിപ്പുകൾ കടൽക്കരയിൽ തിരിച്ചെത്തിയിരുന്നോ ആവോ.?!
ഓർമ്മകൾ പിന്നിട്ടുപോയ വർഷങ്ങളെ മാറ്റിനിർത്തി
വീൽ ചെയർ മണലിൽ ആഴ്ന്ന് പോയ ചാലുകൾ തീർത്ത് കടലിന്റെ തൊട്ടടുത്താണ് ഞാനിപ്പോൾ എന്നെ ഓർമ്മപ്പെടുത്തായി കടലിനെ തൊടാനെത്തി വലിഞ്ഞു. എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടിയെത്തിയ തിരകളെ ഞാൻ മെല്ലെ തൊട്ടു ആ നിമിഷം ഒരു നൊമ്പരങ്ങളുമില്ലാതെ എല്ലാം മറന്നയാഹ്ലാദത്തിൽ ചിതറിയ പൊട്ടിച്ചിരികൾ കുളിർക്കാറ്റിൻ ചിലമ്പുകളായി തിരമാലകൾക്കൊപ്പം കടലിലൊടുങ്ങി.

13 comments:

  1. സ്വജീവനെക്കാള്‍ വിലയുള്ള ചെരിപ്പ്‌!
    ബാല്യം അങ്ങനെയാണ്.നമ്മുടെ സ്വന്തമായ ഏതു ചെറിയ വസ്തുവിനോടും അടങ്ങാത്ത ഇഷ്ടം.വളപ്പൊട്ടു മുതല്‍ മൊട്ടുസൂചി വരെ.
    അതുപോലെ നാമിപ്പോള്‍ ഇഷ്ടപ്പെടുന്നതും ആ ബാല്യകാല ഓര്‍മകളാണ്.അമൂല്യമായ ആ ഓര്‍മ്മകള്‍ ...

    ReplyDelete
  2. ഓര്‍മയിലെ ബാല്യം മനസ്സിനെ കുളിര്‍പ്പിക്കുന്ന മഞ്ഞു മഴയാണ് ......
    എല്ലാ ഭാവുകങ്ങളും

    ReplyDelete
  3. മാരിക്കാറെന്താണ് പെയ്യാത്തതെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. കടല്‍തീരത്ത് പോയപ്പോള്‍ ഓര്‍മ്മച്ചിപ്പികള്‍ പെറുക്കി ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്നു. നഷ്ടവേദനകളെ ഒരു ചെറുപുഞ്ചിരി കൊണ്ട് മറച്ച് പ്രസാദവതിയായി മുന്നേറുക! ദൈവം നിന്നെ ശക്തിപ്പെടുത്തട്ടെ എന്ന് പ്രാര്‍ഥനയോടെ.

    ReplyDelete
  4. >>>എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടിയെത്തിയ തിരകളെ ഞാൻ മെല്ലെ തൊട്ടു… <<<

    മാരിയത്തേ,ആ തൊട്ടറിവില്‍ തിരമാലകള്‍ കോരിത്തരിച്ചിരിക്കും..!ആ തിരമാലകള്‍ പറയാന്‍ മറന്നത്,പൂഴിമണലില്‍ പതിഞ്ഞിട്ടില്ലാത്ത കാല്പാടുകളെക്കുറിച്ചാവുമോ..?

    ReplyDelete
  5. വല്ലാത്തൊരു തീവ്രതയാണ് മാരിയത്ത് നിങ്ങളുടെ എഴുത്തിന്. ഇത് വായിച്ചു വേറൊന്നും എനിക്ക് എഴുതാന്‍ പറ്റുന്നില്ല.

    ReplyDelete
  6. ബാല്യം ജീവിതത്തിൽ നാം ഏറ്റവും കൊതിക്കുന്ന ആഗ്രഹിക്കുന്ന കാലം നമുക്കറിയാം അതൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് എന്നാലും നാം അറിയാതെ അത് കൊതിക്കുന്നു..എന്നെങ്കിലും ആ കാലത്തിലേക്ക് ഒന്നു തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ..... എഴുത്തിന്റെ തീവ്രത അതിലെ വാക്കുകളുടെ അലയൊലികൾ..ഒരു തിരമാലകൾക്കും മായ്ച്ചെടുക്കാൻ കഴിയാത്ത മണലെഴുത്ത് പോലെ..ഗംഭീരം അതി മനോഹരം വേദനകളെ പുഞ്ചിരിയിൽ മായ്ച്ചുകളയുന്ന മാരിയത്ത് നിങ്ങൾക്ക് എന്റെ ആശംസകൾ... ദൈവം തുണയ്ക്കട്ടെ..പ്രാർഥനയോടെ..

    ReplyDelete
  7. ഒരു കവിതയുടെ ഒഴുക്കുള്ള എഴുത്ത്... സമുദ്രത്തിന്റെ ഓളവും പരപ്പും ആഴവും .... മനസ്സിന്റെ തുടിപ്പും എഴുത്തില്‍ നിഴലിച്ചു...
    ബാല്യം; അതിന്റെ മാധുര്യം മുഴുവനായും നുകര്‍ന്ന ഒരാളും ഇവിടെ ജീവിച്ചു മരിച്ചിട്ടില്ല.... എന്നാലും ഓര്‍മ്മകള്‍ എന്നും മനസ്സില്‍ കുളിര്‍ മഴ പെയ്യിക്കുന്നു...

    ""വീൽ ചെയർ മണലിൽ ആഴ്ന്ന് പോയ ചാലുകൾ തീർത്ത് കടലിന്റെ തൊട്ടടുത്താണ് ഞാനിപ്പോൾ...."??
    ഇത് മനസ്സിലായില്ല !! ഈ ബ്ലോഗില്‍ ആദ്യമാണ് .. മുന്പ് കണ്ടിരുന്നില്ല.... അത് കൊണ്ട് അപരിചിതന്റെ ആകുലത ആണെന്ന് കരുതുക ...

    പൊട്ടിച്ചിരികള്‍ ഇനിയും ചിതറട്ടെ...നൊമ്പരങ്ങള്‍ എന്നും കീഴടങ്ങട്ടെ... ആശംസകള്‍ ....

    ReplyDelete
  8. എന്റെ മുമ്പേ വന്നു കമെന്റ്റ്‌ ഇട്ടവരെ പോലെ നിങ്ങളുടെ മനോഹരമായ എഴുത്തിന് അത് പോലെ തന്നെ കമെന്റും എഴുതണം എന്ന് എനിക്കറിയാം ..പക്ഷെ എനിക്ക് എഴുതാന്‍ അറിയില്ല ..ഇത്ര മാത്രം ..എനിക്കും ഇഷ്ട്ടപ്പെട്ടു ....താങ്ക്സ്

    ReplyDelete
  9. നന്നായിരിക്കുന്നു.. ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  10. ബാല്യകാല സ്‌മരണകള്‍ നന്നായിട്ടുണ്ട്‌.
    ആ കാലം തിരിച്ചു വരികയാണെങ്കില്‍ എന്നെല്ലാവരും ആഗ്രഹിക്കുന്നു. മുമ്പ്‌ ബാല്യ കാലത്ത്‌ ബാല്യത്തിന്റെ വിലയറിയില്ലായിരുന്നു. എന്ന്‌ നീ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവാം. അതെങ്ങാനും തിരിച്ചു വന്നാല്‍ ബാല്യകാലം ചിലവഴിക്കാന്‍ ഓരോരുതത്ര്‌#ക്കും ധാരാളം പ്ലാനുകളുണ്ട്‌. പലരും ഇപ്പോള്‍ യുവ പ്രായക്കാരാണ്‌.
    പലരും തന്റെ ബാല്യ കാല്യങ്ങള്‍ ആസ്വധിക്കാന്‍ കഴിയാത്തതില്‍ ദുഃഖിക്കുന്നവരുണ്ട്‌. അവരെല്ലാം ഒരു കാര്യം ഓര്‍ക്കട്ടെ നാളെ അവര്‍ തങ്ങലുടെ നഷ്ടപ്പെട്ട യുവത്വമാണ്‌ പറയാനുണ്ടാവുക. മാരിയത്തിനെപോലെ തങ്ങളുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളേയും തങ്ങളുടെ കഴിവിനനുസരിച്ച്‌ ആസ്വധിക്കുകയും വരും കാലത്ത്‌ ദുഃഖിക്കാതിരിക്കുകയും ചെയ്യണം.
    മാരിയത്തിന്റെ ഈ ബാല്യകാല സ്‌മരണ കാലംമാഴ്‌ച കാല്‍പാടുകളില്‍ നിന്ന്‌ വായിച്ചിരുന്നെങ്കിലും വീണ്ടും അതിനെ ഓര്‍മിപ്പിച്ച നല്ല ഭാഷയ്‌ക്ക്‌ നന്ദി............

    ReplyDelete
  11. മനോഹരമായ വിവരണം, കുട്ടിക്കാലം ഓര്‍ത്തു ഞാന്‍.
    ബാല്യത്തിന്റെ ഓര്‍മകളില്‍ നിന്‍ ആത്മാവ് നീറുന്ന ചിന്തകളില്‍ മുഴുകുമ്പോള്‍ കടലും കടല്‍ തിരമാലകളും മാരിയത്തിനെ തിരയുന്നുണ്ടാവും...

    ReplyDelete
  12. ഓര്‍മകളെ പിറകോട്ടു വലിച്ചു കാലുകളെ നനയിച്ചു, മണല്‍ ഷൂ അണിയിച്ചു.
    കടല്‍ എടുത്ത ചെരിപ്പുകള്‍ ചുറുചുറുക്കുള്ള കാലുകളോടു കൂടി തിരിച്ചു നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഇവിടെയും അങ്ങ് സ്വര്‍ഗത്തിലും.

    ReplyDelete
  13. You know very well that I am not good at Malayalam typing... Anyhow let me tell you something... you know, sometimes I feel that your pen has a tendency to conquer your tongue...

    “Heard Melodies are sweet but those unheard are sweeter, so ye soft pipes play on..."