കാഴ്ചയുടെ കാണാപ്പുറങ്ങൾ…
കണ്ടതിലപ്പുറം
ചുറ്റിലും
കാണാതെ പോവുന്നതെന്തെല്ലാം….?
ഒന്നും തന്നെ
ബാധിക്കുന്നില്ല
എന്ന വെമ്പലോടെ
രക്ഷപ്പെടാൻ
മുഖം തിരിഞ്ഞ് നടക്കുന്നത് എങ്ങോട്ടാണ്….?
നീ അറിയുന്നുണ്ടോ….,
സ്വയമറിയാതെ പോവുന്ന
സഹതാപത്തോടെയുള്ള ഒരു നോട്ടമോ,
കരുണയോടെയുള്ള ഒരു ചിരിയോ,
സ്നേഹത്തോടെയുള്ള ഒരു വാക്കോ
ആരുടെയോ
എപ്പോഴോ
എങ്ങിനെയോ
മങ്ങിപ്പോയ ഇരുട്ടിലേക്ക്
പ്രതീക്ഷയുടെ
പൊൻ കിരണമേകുന്ന
നാളെയുടെ പ്രേരണ…..
ശ്വസിക്കാനും
ഭക്ഷിക്കാനും
ഉടുക്കാനുമെന്നപോൽ
ഒഴിവാക്കാനാവാത്തതിനെല്ലാം
ഒത്തൊരുമയുടെ
മനസ്സാന്നിദ്ധ്യം
കൈവിട്ടുപോവുന്ന
കാണാപ്പുറങ്ങൾ…..
ഒന്നും കാണാതെ
കേൾക്കാതെ
അറിയാതെ
സ്നേഹത്തിന്റെ കണ്ണികളിൽ
ആരെയും അണിചേർക്കാനാവാതെ
ഏകാന്തത പാടി നടക്കുന്നത്
പാരിടത്തിൽ നിന്നുള്ള
ഒളിച്ചോട്ടമാണോ…
ദൂരെ മാറിനിന്ന്
ആരാന്റെ ഭ്രാന്ത് കൈകൊട്ടി
കണ്ട് രസിക്കുന്നവരായി
മാറി നിൽക്കാനാവുമോ
ജീവിതപാപത്തിൽ നിന്നും…
പുറം മോടിയുടെ
ഉള്ളുകള്ളികളറിയാത്ത
ജീവിതം
എന്തെല്ലാം പരീക്ഷണങ്ങളാണ്…
പരീക്ഷണങ്ങൾ
എന്തെല്ലാം വിധത്തിലും……!
ജിവിതപരീക്ഷണങ്ങള്‍ വിജയകവാടങ്ങളാണ്‍!
ReplyDeleteഉലയിൽ ഉരുകും തോറും തിളങ്ങുന്നതാണു തങ്കം...
ReplyDeleteതളരാതെ മുന്നോട്ടു ....
അഭിനന്ദനങ്ങൾ