സ്വപ്നങ്ങളുടെ നിറമെന്ത്….?
നിർഭാഗ്യങ്ങൾ
ബന്ധിക്കപ്പെട്ട്
നിറമറ്റ സ്വപ്നങ്ങൾ
കണ്മുമ്പിൽ
കോലം കെട്ടുന്നു….
ഉറവ വറ്റാത്ത
ആശകളിൽ
നിരാശകളുടെ
നീർകണങ്ങളാൽ
നീറുന്നു ഹ്രത്തടം….
അതിനിടയിൽ
ചിരിക്കണോ….,
കരയണോ….?
എന്നാലും,
വായിച്ചു തീരാത്ത കവിതകളായി….
കേട്ടു തീരാത്ത ആർദ്രസംഗീതമായി….
നേർത്ത നിലാവിൻ സാന്ത്വനമായി…
പൂക്കളിലെ സുഗന്ധങ്ങളായി….
സപ്തവർണ്ണങ്ങൾക്കുമപ്പുറം
സ്വപ്നങ്ങളെപ്പോഴും
മനോഹരങ്ങളാണ്……
''സ്വപ്നങ്ങളെപ്പോഴും
ReplyDeleteമനോഹരങ്ങളാണ്……''
ഹാവൂ എന്ത് ധീരമായ വാക്ക്.
ഹാറൂണ്‍ മാഷ് വഴിയാണ് ഇവിടെയെത്തിയത്. യാത്ര വെറുതെയായില്ല, തുടരുക, സ്നേഹപൂര്‍വ്വം മുരളിക
സന്തോഷമായി....
ReplyDeleteഅഭിപ്രായങ്ങള് എന്തുമാവാം.... തെറ്റുകള് തിരുത്താനത് സഹായമാവും.
സ്നേഹത്തോടെ....
ഹൃത്തടമാക്കുമല്ലൊ..
ReplyDeleteആശംസകള്‍ !!
ഗള്‍ഫ് മാദ്യമത്തിലൂടെ ഇവിടെ എത്തി ...
ReplyDeleteകവിതകള്‍ ജീവന്‍ തുടിക്കുന്നുവോ ...!!
എല്ല്ലാം നോക്കാന്‍ സമയം അനുവതിച്ചില്ല
വീണ്ടും വരാം ഇത് വഴി .....
അഭിനന്ദനങ്ങള്‍ ....