Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Saturday, May 29, 2010

സ്വപ്നങ്ങളുടെ നിറമെന്ത്.?

നിർഭാഗ്യങ്ങൾ

ബന്ധിക്കപ്പെട്ട്

നിറമറ്റ സ്വപ്നങ്ങൾ

കണ്മുമ്പിൽ

കോലം കെട്ടുന്നു.

ഉറവ വറ്റാത്ത

ആശകളിൽ

നിരാശകളുടെ

നീർകണങ്ങളാൽ

നീറുന്നു ഹ്രത്തടം.

അതിനിടയിൽ

ചിരിക്കണോ.,

കരയണോ.?

എന്നാലും,

വായിച്ചു തീരാത്ത കവിതകളായി.

കേട്ടു തീരാത്ത ആർദ്രസംഗീതമായി.

നേർത്ത നിലാവിൻ സാന്ത്വനമായി

പൂക്കളിലെ സുഗന്ധങ്ങളായി.

സപ്തവർണ്ണങ്ങൾക്കുമപ്പുറം

സ്വപ്നങ്ങളെപ്പോഴും

മനോഹരങ്ങളാണ്……

Wednesday, May 26, 2010

പുതുമഴയി കുതിർന്ന മണ്ണിന്റെ

നനവേറ്റ് പുതുനാമ്പിൽ തളിർത്ത മുല്ലമൊട്ടുകൾ.

സായംസന്ധ്യയുടെ നിറവിൽ മൊട്ടുകളോരോന്നും വിരിയുമ്പോൾ

കാറ്റ് പരന്നൊഴുകുന്ന സുഗന്ധത്തിൽ,

ഈ രാവിനുപോലും മയക്കം..

ല്ലാം മറന്നുറങ്ങുന്നവർ..

രു പകൽ കൂടി

അവസരമായി കിട്ടിയ

ഔദാര്യം..

കണക്കു പുസ്തകത്തിൽ

കള്ളക്കണക്കു ചേർത്ത്

തടിച്ചു വീർത്ത പോക്കറ്റ്..

കണ്ണീരു വറ്റിക്കുഴിഞ്ഞ

കൺതടം കാണാതെ

പലിശ കണക്കു തീർത്തു

മണ്ണും വിണ്ണും

പണംകൊണ്ടളന്നു തൂക്കി

വിലയില്ലാതായ

ബന്ധങ്ങളെ

അഗതി മന്ദിരത്തിന്റെ

താക്കോൽ പഴുതിലേക്ക്

പകുത്തു വെച്ചു

എന്തൊക്കെയോ

കൂടെയുണ്ടെന്ന

അധികാ‍രങ്ങളുടെ

കാൽക്കീഴിൽ

മനുഷ്യത്വം മരവിച്ച

അഹങ്കാരത്തിന്റെ

വിഴുപ്പു ചുമന്ന്

ദൈവത്തിന്റെ

അച്ചുതണ്ടിൽ കറങ്ങുന്നവർ

നാളെ നേരത്തെയെഴുന്നേൽക്കാൻ

അലാറം വെച്ച്

എല്ലാം മറന്നുറങ്ങി……

കാഴ്ചയുടെ കാണാപ്പുറങ്ങൾ

ണ്ടതിലപ്പുറം

ചുറ്റിലും

കാണാതെ പോവുന്നതെന്തെല്ലാം.?

ഒന്നും തന്നെ

ബാധിക്കുന്നില്ല

എന്ന വെമ്പലോടെ

രക്ഷപ്പെടാൻ

മുഖം തിരിഞ്ഞ് നടക്കുന്നത് എങ്ങോട്ടാണ്.?

നീ അറിയുന്നുണ്ടോ.,

സ്വയമറിയാതെ പോവുന്ന

സഹതാപത്തോടെയുള്ള ഒരു നോട്ടമോ,

കരുണയോടെയുള്ള ഒരു ചിരിയോ,

സ്നേഹത്തോടെയുള്ള ഒരു വാക്കോ

ആരുടെയോ

എപ്പോഴോ

എങ്ങിനെയോ

മങ്ങിപ്പോയ ഇരുട്ടിലേക്ക്

പ്രതീക്ഷയുടെ

പൊൻ കിരണമേകുന്ന

നാളെയുടെ പ്രേരണ..

ശ്വസിക്കാനും

ഭക്ഷിക്കാനും

ഉടുക്കാനുമെന്നപോൽ

ഒഴിവാക്കാനാവാത്തതിനെല്ലാം

ഒത്തൊരുമയുടെ

മനസ്സാന്നിദ്ധ്യം

കൈവിട്ടുപോവുന്ന

കാണാപ്പുറങ്ങൾ..

ഒന്നും കാണാതെ

കേൾക്കാതെ

അറിയാതെ

സ്നേഹത്തിന്റെ കണ്ണികളിൽ

ആരെയും അണിചേർക്കാനാവാതെ

ഏകാന്തത പാടി നടക്കുന്നത്

പാരിടത്തിൽ നിന്നുള്ള

ഒളിച്ചോട്ടമാണോ

ദൂരെ മാറിനിന്ന്

ആരാന്റെ ഭ്രാന്ത് കൈകൊട്ടി

കണ്ട് രസിക്കുന്നവരായി

മാറി നിൽക്കാനാവുമോ

ജീവിതപാപത്തിൽ നിന്നും

പുറം മോടിയുടെ

ഉള്ളുകള്ളികളറിയാത്ത

ജീവിതം

എന്തെല്ലാം പരീക്ഷണങ്ങളാണ്

പരീക്ഷണങ്ങൾ

എന്തെല്ലാം വിധത്തിലും……!

Friday, May 7, 2010

ഓട്ടോഗ്രാഫ്.

പൊടിതട്ടിയെടുത്ത

ഓർമ്മക്കും മറവിക്കും ഇടയിൽ

പിന്നിട്ട കാലത്തിന്റെ

ഓർമ്മച്ചെപ്പ്.

ആവേശം തിരയിളക്കിയ

സൌഹ്രദങ്ങളിൽ

ഇണക്കങ്ങളുടെയും

പിണക്കങ്ങളുടെയും

വളകിലുക്കം..

വാകമരച്ചുവട്ടിലും

നീണ്ട ഇടനാഴിയിലും

ചിലങ്കയണിഞ്ഞ

പൊട്ടിച്ചിരികൾ.

മൌനത്തിലൊതുങ്ങിയ

വാക്കുകളാൽ

പറയാനുള്ളതെല്ലാം

പറയാനാവാതെ

കണ്മഷി പടർന്നൊഴുകിയ

വിരഹം..

വർത്തമാനത്തിൽ

മനസ്സിന്റെ താളുകളിൽ

മങ്ങലേൽ‌പ്പിക്കാനാവാത്ത

ഭൂതകാലം

ഓട്ടോഗ്രാഫ്,

വീണ്ടുമൊരു കൌമാരം.

Saturday, May 29, 2010

സ്വപ്നങ്ങളുടെ നിറമെന്ത്.?

നിർഭാഗ്യങ്ങൾ

ബന്ധിക്കപ്പെട്ട്

നിറമറ്റ സ്വപ്നങ്ങൾ

കണ്മുമ്പിൽ

കോലം കെട്ടുന്നു.

ഉറവ വറ്റാത്ത

ആശകളിൽ

നിരാശകളുടെ

നീർകണങ്ങളാൽ

നീറുന്നു ഹ്രത്തടം.

അതിനിടയിൽ

ചിരിക്കണോ.,

കരയണോ.?

എന്നാലും,

വായിച്ചു തീരാത്ത കവിതകളായി.

കേട്ടു തീരാത്ത ആർദ്രസംഗീതമായി.

നേർത്ത നിലാവിൻ സാന്ത്വനമായി

പൂക്കളിലെ സുഗന്ധങ്ങളായി.

സപ്തവർണ്ണങ്ങൾക്കുമപ്പുറം

സ്വപ്നങ്ങളെപ്പോഴും

മനോഹരങ്ങളാണ്……

Wednesday, May 26, 2010

പുതുമഴയി കുതിർന്ന മണ്ണിന്റെ

നനവേറ്റ് പുതുനാമ്പിൽ തളിർത്ത മുല്ലമൊട്ടുകൾ.

സായംസന്ധ്യയുടെ നിറവിൽ മൊട്ടുകളോരോന്നും വിരിയുമ്പോൾ

കാറ്റ് പരന്നൊഴുകുന്ന സുഗന്ധത്തിൽ,

ഈ രാവിനുപോലും മയക്കം..

ല്ലാം മറന്നുറങ്ങുന്നവർ..

രു പകൽ കൂടി

അവസരമായി കിട്ടിയ

ഔദാര്യം..

കണക്കു പുസ്തകത്തിൽ

കള്ളക്കണക്കു ചേർത്ത്

തടിച്ചു വീർത്ത പോക്കറ്റ്..

കണ്ണീരു വറ്റിക്കുഴിഞ്ഞ

കൺതടം കാണാതെ

പലിശ കണക്കു തീർത്തു

മണ്ണും വിണ്ണും

പണംകൊണ്ടളന്നു തൂക്കി

വിലയില്ലാതായ

ബന്ധങ്ങളെ

അഗതി മന്ദിരത്തിന്റെ

താക്കോൽ പഴുതിലേക്ക്

പകുത്തു വെച്ചു

എന്തൊക്കെയോ

കൂടെയുണ്ടെന്ന

അധികാ‍രങ്ങളുടെ

കാൽക്കീഴിൽ

മനുഷ്യത്വം മരവിച്ച

അഹങ്കാരത്തിന്റെ

വിഴുപ്പു ചുമന്ന്

ദൈവത്തിന്റെ

അച്ചുതണ്ടിൽ കറങ്ങുന്നവർ

നാളെ നേരത്തെയെഴുന്നേൽക്കാൻ

അലാറം വെച്ച്

എല്ലാം മറന്നുറങ്ങി……

കാഴ്ചയുടെ കാണാപ്പുറങ്ങൾ

ണ്ടതിലപ്പുറം

ചുറ്റിലും

കാണാതെ പോവുന്നതെന്തെല്ലാം.?

ഒന്നും തന്നെ

ബാധിക്കുന്നില്ല

എന്ന വെമ്പലോടെ

രക്ഷപ്പെടാൻ

മുഖം തിരിഞ്ഞ് നടക്കുന്നത് എങ്ങോട്ടാണ്.?

നീ അറിയുന്നുണ്ടോ.,

സ്വയമറിയാതെ പോവുന്ന

സഹതാപത്തോടെയുള്ള ഒരു നോട്ടമോ,

കരുണയോടെയുള്ള ഒരു ചിരിയോ,

സ്നേഹത്തോടെയുള്ള ഒരു വാക്കോ

ആരുടെയോ

എപ്പോഴോ

എങ്ങിനെയോ

മങ്ങിപ്പോയ ഇരുട്ടിലേക്ക്

പ്രതീക്ഷയുടെ

പൊൻ കിരണമേകുന്ന

നാളെയുടെ പ്രേരണ..

ശ്വസിക്കാനും

ഭക്ഷിക്കാനും

ഉടുക്കാനുമെന്നപോൽ

ഒഴിവാക്കാനാവാത്തതിനെല്ലാം

ഒത്തൊരുമയുടെ

മനസ്സാന്നിദ്ധ്യം

കൈവിട്ടുപോവുന്ന

കാണാപ്പുറങ്ങൾ..

ഒന്നും കാണാതെ

കേൾക്കാതെ

അറിയാതെ

സ്നേഹത്തിന്റെ കണ്ണികളിൽ

ആരെയും അണിചേർക്കാനാവാതെ

ഏകാന്തത പാടി നടക്കുന്നത്

പാരിടത്തിൽ നിന്നുള്ള

ഒളിച്ചോട്ടമാണോ

ദൂരെ മാറിനിന്ന്

ആരാന്റെ ഭ്രാന്ത് കൈകൊട്ടി

കണ്ട് രസിക്കുന്നവരായി

മാറി നിൽക്കാനാവുമോ

ജീവിതപാപത്തിൽ നിന്നും

പുറം മോടിയുടെ

ഉള്ളുകള്ളികളറിയാത്ത

ജീവിതം

എന്തെല്ലാം പരീക്ഷണങ്ങളാണ്

പരീക്ഷണങ്ങൾ

എന്തെല്ലാം വിധത്തിലും……!

Friday, May 7, 2010

ഓട്ടോഗ്രാഫ്.

പൊടിതട്ടിയെടുത്ത

ഓർമ്മക്കും മറവിക്കും ഇടയിൽ

പിന്നിട്ട കാലത്തിന്റെ

ഓർമ്മച്ചെപ്പ്.

ആവേശം തിരയിളക്കിയ

സൌഹ്രദങ്ങളിൽ

ഇണക്കങ്ങളുടെയും

പിണക്കങ്ങളുടെയും

വളകിലുക്കം..

വാകമരച്ചുവട്ടിലും

നീണ്ട ഇടനാഴിയിലും

ചിലങ്കയണിഞ്ഞ

പൊട്ടിച്ചിരികൾ.

മൌനത്തിലൊതുങ്ങിയ

വാക്കുകളാൽ

പറയാനുള്ളതെല്ലാം

പറയാനാവാതെ

കണ്മഷി പടർന്നൊഴുകിയ

വിരഹം..

വർത്തമാനത്തിൽ

മനസ്സിന്റെ താളുകളിൽ

മങ്ങലേൽ‌പ്പിക്കാനാവാത്ത

ഭൂതകാലം

ഓട്ടോഗ്രാഫ്,

വീണ്ടുമൊരു കൌമാരം.