Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, March 28, 2010ജീവിതത്തിനു മേലെ
ഒരു ജീവിതമുണ്ട്....
മരണത്തിനു മേലെ
ഒരു മരണമില്ല....

എന്റെ വിശ്വാസം
എന്നെ രക്ഷിക്കട്ടെ...
അത് മറ്റുള്ളവരുടെ
കളിയാക്കിച്ചിരിയാണെങ്കില് പോലും...

നീരാവിയായി
നീറ്കെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിക്കല് - സ്വയം
നീറ് വറ്റിത്തീരുമ്പോഴാണ്...

കണ്ടെത്തലുകളെ
കൊണ്ടെത്തിക്കുന്നത്
മറ്റൊരു കണ്ടെത്തലിന്റെ
തുടറ്ച്ചയിലേക്കാവാം....
ചെറിയൊരു ചോദ്യത്തിന്റെ
വലിയൊരു ഉത്തരമാവാം....

അന്വേഷണങ്ങള്ക്കൊടുവില്
അറ്ത്ഥങ്ങളും
അറ്ത്ഥതലങ്ങളും
ഒന്നുമല്ലാതായിത്തീരും.....

മരിച്ചു ജീവിക്കണോ...,
ജീവിച്ചു മരിക്കണോ...?
അതു തീരുമാനിക്കേണ്ടത്
മറ്റൊരാളല്ല.....

Wednesday, March 24, 2010

കാഴ്ചകള്....

ചെറുകുളിരില്
വാതില് തുറന്ന്
പുറത്തേക്ക് വന്ന
എന്റെ മുമ്പിലേക്ക്
ഇന്നത്തെ പത്രം
നടുനിവറ്ത്തി.....

മുന് താളില്
ഭീകരതയുടെയും
തീവ്രവാദത്തിന്റെയും
അഴിഞ്ഞാട്ടത്തില്
തലങ്ങും വിലങ്ങും
ചോരത്തുള്ളികള്
ചിതറിത്തെറിച്ച്
വിക്റ്തമാക്കിയ
മനുഷ്യകോലങ്ങള്,
സ്നേഹബന്ധങ്ങളുടെ
ആള്പാറ്പ്പില്ലാത്ത
ഉമ്മറക്കോലായിയില്
വെള്ളത്തുണിയില്
മൂടിക്കിടക്കുന്ന
മോഡേണ് ചിത്രങ്ങളായി...

ഒന്നിനു പകരം
വീട്ടാന്
മറ്റൊരുപാട് തലകള്
കൊയ്തെടുത്ത്
തിരിച്ചറിവില്ലാതെ
പായുന്ന
മറ്ത്യനെ
ചെകുത്താനേക്കാള്
മഹത്തരമായി
പടച്ചുണ്ടാക്കിയ
ദൈവം പോലും
പകച്ചു നില്ക്കുന്നു.....

നിത്യ ചിത്രങ്ങളായി
നിറയുന്ന ഇതൊന്നും
പുതുമകളില്ല......
ആറ്ക്കും.
കേട്ടുകേള്വിയില് നിന്നും
തിരുത്തിയെഴുതിയ
കേള്ക്കാത്ത കാഴ്ചകള്
ഇനിയുമെന്തെല്ലാം.....?

ആത്മം

എന്റെ മുറിയിലെ ഇരുട്ടിലേക്ക്
വെളിച്ചമേകിയത്
ഈ ജനലുകളാണ്.....
കൊളുത്തിടാത്ത ജനല്പാളികള്
മെല്ലെ തട്ടിയകറ്റിയാണ്
കാറ്റ് വന്നെന്നെ
തലോടിയത്..........
സിറ്റൌട്ടില് വന്നിരുന്നപ്പോഴാണ്
എന്റെ മേല്
വെയിലും വെളിച്ചവും
വര്ണ്ണങ്ങളായത്.....
മാനത്ത് പൊട്ടിവിടര്ന്ന
മാരിവില്ലുമായി
മിന്നല്പ്പിണരുകളോടെ
ആലിപ്പഴം വീഴ്ത്തി
മഴക്കാലം
മനം കുളിര്ത്ത് പെയ്തപ്പോള്
കൂടെ തിമര്ക്കുവാന്
കിളികളും പൂക്കളും
കൂട്ടുകൂടുവാനെന്നെ
കാത്തിരിക്കുമ്പോള്
ഈ കറങ്ങുന്ന
കസേരയില് നിന്നൊന്ന്
അനങ്ങാനാവുന്നില്ലല്ലോ.......
എല്ലാം കാണുക എന്നത്
ആഗ്രഹമായിരുന്നു....
എല്ലാം സഫലമാവുമെന്നത്
പ്രാര്ത്ഥനയായിരുന്നു....
വെയിലും വെളിച്ചവും
കാറ്റും മഴയും
നിഴലും നിലാവും
ജാലകങ്ങള്ക്കുമപ്പുറം
പുതു കവിതകളെഴുതുന്നു....
വിഫല സ്വപ്നങ്ങളുടെ
ജലഛായങ്ങള് അലിഞ്ഞുപോവുന്നു...
ഒഴിഞ്ഞകാന് വാസിലെ
നിറഞ്ഞ പൂമൊട്ടുകള്
ഓരോന്നായ് വിടരുകയാണ്....
പുതിയ നിറക്കൂട്ടുകളുമായ്.....
നേ ടാ നാ വാത്ത ത്.....

പലതും
നേടാനുള്ള
പടയോട്ടത്തില്
പയറ്റിത്തെളിഞ്ഞ-
തിനൊവില്
കീഴടങ്ങിയ
ജീവന്റെ അടുത്ത്
കുന്തിരിക്കം പുകഞ്ഞു....
അമര്ത്തിപ്പിടിച്ച
തേങ്ങലുകള്ക്ക് മുമ്പില്
വെള്ളത്തുണിയില് പൊതിഞ്ഞ
മുഖം,
ഇപ്പോള്
പിറന്നു വീണ
ഉറങ്ങുന്ന കുഞ്ഞിന്റെ
നിഷ്കളങ്കമായ
നൈര്മല്യമായിരുന്നു....
ബോധത്തോടെ കിട്ടിയ
ഓരോ നിമിഷവും
എന്തിനെന്നറിയാതെ
നഷ്ടപ്പെടുത്തിയത്,
തിരിച്ചെടുക്കാനവാതെ
ഒടുവില്
ബാക്കി വെച്ചത്
നേരത്തേ തീറെഴുതി
വാങ്ങിയിട്ടില്ലാത്ത
ആറടിമണ്ണ്......
ശിഷ്ടം...

കൂട്ടിയും കിഴിച്ചും
ശരിയും തെറ്റും
വേറ്തിരിക്കാനാവാതെ
കണക്കുകൂട്ടലുകളെല്ലാം
പിഴക്കുകയാണിന്നത്തെ
പകലും..........
എല്ലാം കാണുന്നും
അറിയുന്നുമുണ്ടെങ്കിലും
അപ്പപ്പോള് തോന്നുന്ന
വിചാരങ്ങള്
ചേര്ത്ത് വെച്ച്
ഒരു
വീണ്ടുവിചാരം
നടത്തുകയാണ്‌...
തെറ്റും ശരിയും
തിരുത്തിയെടുക്കുകയാണ്‌...
കുറ്റവും ശിക്ഷയും
വിധിക്കുകയാണ്....
ഗുണിച്ചും ഹരിച്ചും
ശിഷ്ടം നോക്കുമ്പോള്
ഒടുവില്
പൂജ്യമായിരുന്നു......

Tuesday, March 23, 2010

ഇഷ്ടം….

വിട പറയുന്ന സായംസന്ധ്യയിൽ

നിഴൽ വീഴുന്ന നിലാവിൽ

നിദ്രയിലലിയുന്ന സ്വപ്നത്തിൽ

നീ എന്റെ കൂടെയുണ്ടായിരുന്നു.

എന്റെ മൌനത്തോട്

യാത്ര പറയുമ്പോൾ

കേൾക്കാൻ കാത്തുനിന്ന

വാക്കുകൾ

കേൾകാനാവാതെ……

കേൾക്കാനാവാതെ

പറയാനാവാതെ

നിന്നോടുള്ള ഇഷ്ടം

എന്നിൽ എരിഞ്ഞു തീർന്നു.

ഒരു ജന്മം നിരയുന്ന

ഓർമ്മകളുടെ അലകളിൽ

പല ജന്മം തീർത്തു

നീയറിയാതെ.

നീയറിയാതെ

ഞാനിന്നും തേടുന്നു

സ്വപ്നത്തിൻ തീരത്ത്

അലിഞ്ഞുപോയ – നിൻ

കാൽ‌പ്പാടുകൾ……

ന്നും അറിയാതെ.

തലോടാതെ പോയ

കാറ്റിനെത്തേടി..

കേൾക്കാതെ പോയ

വാക്കിനെത്തേടി.

അറിയാതെ പോയ

സ്നേഹത്തെത്തേടി.

പറയാൻ മറന്നുപോയ

സ്വപ്നമുപേക്ഷിച്ച്

കാര്യങ്ങൾ

കാണാതെപോയ

ജന്മത്തിൽ

അക്കരെപ്പച്ച തേടുകയാണ്

കാലത്തിന്റെ

ഓരോ കാലടിയും…….ർമ്മകൾക്കിടം
നൽകാനാണ്
നിലാവ്
നിർമ്മലമായിരിക്കുന്നത്.
ഓർമ്മകൾ
മായ്ച്ചു കളയാനുള്ള
വൃഥാശ്രമത്തിലാണിപ്പോഴും
കടൽത്തിരകൾ
ആഞ്ഞടിക്കുന്നതും..

Sunday, March 21, 2010

നിലാവ്……

പെയ് തൊഴിയാത്ത

പെരുമഴയായ്

പെയ്തുകൊണ്ടിരിക്കുകയാണിപ്പോഴും

നിലാവല തീർക്കുന്ന

ചന്ദ്രബിംബം……

നിശയിലെ

തമസ്സിന്റെ ഗർജ്ജനം

പൌർണ്ണമിയുടെ മന്ദഹാസത്തിൽ

നിശ്ശബ്ദയായി.

നിൻ പാൽ പുഞ്ചിരിയിൽ

എല്ലാം മറന്നൊന്ന്

മൂളുവാൻ

എന്നിലുണർന്നു

ഒരു താരാട്ടു പാട്ട്..

നഭസ്സിൽ

അമാവാസി കറുത്തപ്പോൾ

കാർമുകിലായി

എൻ മാനസം.

നിൻ പുഞ്ചിരിയാൽ

വാനിൽ പ്രഭ ചൊരിയാൻ

അതിലെൻ മനം നിറയാൻ

കാത്തിരിക്കാം.,

മുകിൽ നീങ്ങുന്നത് വരെ..

Sunday, March 28, 2010ജീവിതത്തിനു മേലെ
ഒരു ജീവിതമുണ്ട്....
മരണത്തിനു മേലെ
ഒരു മരണമില്ല....

എന്റെ വിശ്വാസം
എന്നെ രക്ഷിക്കട്ടെ...
അത് മറ്റുള്ളവരുടെ
കളിയാക്കിച്ചിരിയാണെങ്കില് പോലും...

നീരാവിയായി
നീറ്കെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിക്കല് - സ്വയം
നീറ് വറ്റിത്തീരുമ്പോഴാണ്...

കണ്ടെത്തലുകളെ
കൊണ്ടെത്തിക്കുന്നത്
മറ്റൊരു കണ്ടെത്തലിന്റെ
തുടറ്ച്ചയിലേക്കാവാം....
ചെറിയൊരു ചോദ്യത്തിന്റെ
വലിയൊരു ഉത്തരമാവാം....

അന്വേഷണങ്ങള്ക്കൊടുവില്
അറ്ത്ഥങ്ങളും
അറ്ത്ഥതലങ്ങളും
ഒന്നുമല്ലാതായിത്തീരും.....

മരിച്ചു ജീവിക്കണോ...,
ജീവിച്ചു മരിക്കണോ...?
അതു തീരുമാനിക്കേണ്ടത്
മറ്റൊരാളല്ല.....

Wednesday, March 24, 2010

കാഴ്ചകള്....

ചെറുകുളിരില്
വാതില് തുറന്ന്
പുറത്തേക്ക് വന്ന
എന്റെ മുമ്പിലേക്ക്
ഇന്നത്തെ പത്രം
നടുനിവറ്ത്തി.....

മുന് താളില്
ഭീകരതയുടെയും
തീവ്രവാദത്തിന്റെയും
അഴിഞ്ഞാട്ടത്തില്
തലങ്ങും വിലങ്ങും
ചോരത്തുള്ളികള്
ചിതറിത്തെറിച്ച്
വിക്റ്തമാക്കിയ
മനുഷ്യകോലങ്ങള്,
സ്നേഹബന്ധങ്ങളുടെ
ആള്പാറ്പ്പില്ലാത്ത
ഉമ്മറക്കോലായിയില്
വെള്ളത്തുണിയില്
മൂടിക്കിടക്കുന്ന
മോഡേണ് ചിത്രങ്ങളായി...

ഒന്നിനു പകരം
വീട്ടാന്
മറ്റൊരുപാട് തലകള്
കൊയ്തെടുത്ത്
തിരിച്ചറിവില്ലാതെ
പായുന്ന
മറ്ത്യനെ
ചെകുത്താനേക്കാള്
മഹത്തരമായി
പടച്ചുണ്ടാക്കിയ
ദൈവം പോലും
പകച്ചു നില്ക്കുന്നു.....

നിത്യ ചിത്രങ്ങളായി
നിറയുന്ന ഇതൊന്നും
പുതുമകളില്ല......
ആറ്ക്കും.
കേട്ടുകേള്വിയില് നിന്നും
തിരുത്തിയെഴുതിയ
കേള്ക്കാത്ത കാഴ്ചകള്
ഇനിയുമെന്തെല്ലാം.....?

ആത്മം

എന്റെ മുറിയിലെ ഇരുട്ടിലേക്ക്
വെളിച്ചമേകിയത്
ഈ ജനലുകളാണ്.....
കൊളുത്തിടാത്ത ജനല്പാളികള്
മെല്ലെ തട്ടിയകറ്റിയാണ്
കാറ്റ് വന്നെന്നെ
തലോടിയത്..........
സിറ്റൌട്ടില് വന്നിരുന്നപ്പോഴാണ്
എന്റെ മേല്
വെയിലും വെളിച്ചവും
വര്ണ്ണങ്ങളായത്.....
മാനത്ത് പൊട്ടിവിടര്ന്ന
മാരിവില്ലുമായി
മിന്നല്പ്പിണരുകളോടെ
ആലിപ്പഴം വീഴ്ത്തി
മഴക്കാലം
മനം കുളിര്ത്ത് പെയ്തപ്പോള്
കൂടെ തിമര്ക്കുവാന്
കിളികളും പൂക്കളും
കൂട്ടുകൂടുവാനെന്നെ
കാത്തിരിക്കുമ്പോള്
ഈ കറങ്ങുന്ന
കസേരയില് നിന്നൊന്ന്
അനങ്ങാനാവുന്നില്ലല്ലോ.......
എല്ലാം കാണുക എന്നത്
ആഗ്രഹമായിരുന്നു....
എല്ലാം സഫലമാവുമെന്നത്
പ്രാര്ത്ഥനയായിരുന്നു....
വെയിലും വെളിച്ചവും
കാറ്റും മഴയും
നിഴലും നിലാവും
ജാലകങ്ങള്ക്കുമപ്പുറം
പുതു കവിതകളെഴുതുന്നു....
വിഫല സ്വപ്നങ്ങളുടെ
ജലഛായങ്ങള് അലിഞ്ഞുപോവുന്നു...
ഒഴിഞ്ഞകാന് വാസിലെ
നിറഞ്ഞ പൂമൊട്ടുകള്
ഓരോന്നായ് വിടരുകയാണ്....
പുതിയ നിറക്കൂട്ടുകളുമായ്.....
നേ ടാ നാ വാത്ത ത്.....

പലതും
നേടാനുള്ള
പടയോട്ടത്തില്
പയറ്റിത്തെളിഞ്ഞ-
തിനൊവില്
കീഴടങ്ങിയ
ജീവന്റെ അടുത്ത്
കുന്തിരിക്കം പുകഞ്ഞു....
അമര്ത്തിപ്പിടിച്ച
തേങ്ങലുകള്ക്ക് മുമ്പില്
വെള്ളത്തുണിയില് പൊതിഞ്ഞ
മുഖം,
ഇപ്പോള്
പിറന്നു വീണ
ഉറങ്ങുന്ന കുഞ്ഞിന്റെ
നിഷ്കളങ്കമായ
നൈര്മല്യമായിരുന്നു....
ബോധത്തോടെ കിട്ടിയ
ഓരോ നിമിഷവും
എന്തിനെന്നറിയാതെ
നഷ്ടപ്പെടുത്തിയത്,
തിരിച്ചെടുക്കാനവാതെ
ഒടുവില്
ബാക്കി വെച്ചത്
നേരത്തേ തീറെഴുതി
വാങ്ങിയിട്ടില്ലാത്ത
ആറടിമണ്ണ്......
ശിഷ്ടം...

കൂട്ടിയും കിഴിച്ചും
ശരിയും തെറ്റും
വേറ്തിരിക്കാനാവാതെ
കണക്കുകൂട്ടലുകളെല്ലാം
പിഴക്കുകയാണിന്നത്തെ
പകലും..........
എല്ലാം കാണുന്നും
അറിയുന്നുമുണ്ടെങ്കിലും
അപ്പപ്പോള് തോന്നുന്ന
വിചാരങ്ങള്
ചേര്ത്ത് വെച്ച്
ഒരു
വീണ്ടുവിചാരം
നടത്തുകയാണ്‌...
തെറ്റും ശരിയും
തിരുത്തിയെടുക്കുകയാണ്‌...
കുറ്റവും ശിക്ഷയും
വിധിക്കുകയാണ്....
ഗുണിച്ചും ഹരിച്ചും
ശിഷ്ടം നോക്കുമ്പോള്
ഒടുവില്
പൂജ്യമായിരുന്നു......

Tuesday, March 23, 2010

ഇഷ്ടം….

വിട പറയുന്ന സായംസന്ധ്യയിൽ

നിഴൽ വീഴുന്ന നിലാവിൽ

നിദ്രയിലലിയുന്ന സ്വപ്നത്തിൽ

നീ എന്റെ കൂടെയുണ്ടായിരുന്നു.

എന്റെ മൌനത്തോട്

യാത്ര പറയുമ്പോൾ

കേൾക്കാൻ കാത്തുനിന്ന

വാക്കുകൾ

കേൾകാനാവാതെ……

കേൾക്കാനാവാതെ

പറയാനാവാതെ

നിന്നോടുള്ള ഇഷ്ടം

എന്നിൽ എരിഞ്ഞു തീർന്നു.

ഒരു ജന്മം നിരയുന്ന

ഓർമ്മകളുടെ അലകളിൽ

പല ജന്മം തീർത്തു

നീയറിയാതെ.

നീയറിയാതെ

ഞാനിന്നും തേടുന്നു

സ്വപ്നത്തിൻ തീരത്ത്

അലിഞ്ഞുപോയ – നിൻ

കാൽ‌പ്പാടുകൾ……

ന്നും അറിയാതെ.

തലോടാതെ പോയ

കാറ്റിനെത്തേടി..

കേൾക്കാതെ പോയ

വാക്കിനെത്തേടി.

അറിയാതെ പോയ

സ്നേഹത്തെത്തേടി.

പറയാൻ മറന്നുപോയ

സ്വപ്നമുപേക്ഷിച്ച്

കാര്യങ്ങൾ

കാണാതെപോയ

ജന്മത്തിൽ

അക്കരെപ്പച്ച തേടുകയാണ്

കാലത്തിന്റെ

ഓരോ കാലടിയും…….ർമ്മകൾക്കിടം
നൽകാനാണ്
നിലാവ്
നിർമ്മലമായിരിക്കുന്നത്.
ഓർമ്മകൾ
മായ്ച്ചു കളയാനുള്ള
വൃഥാശ്രമത്തിലാണിപ്പോഴും
കടൽത്തിരകൾ
ആഞ്ഞടിക്കുന്നതും..

Sunday, March 21, 2010

നിലാവ്……

പെയ് തൊഴിയാത്ത

പെരുമഴയായ്

പെയ്തുകൊണ്ടിരിക്കുകയാണിപ്പോഴും

നിലാവല തീർക്കുന്ന

ചന്ദ്രബിംബം……

നിശയിലെ

തമസ്സിന്റെ ഗർജ്ജനം

പൌർണ്ണമിയുടെ മന്ദഹാസത്തിൽ

നിശ്ശബ്ദയായി.

നിൻ പാൽ പുഞ്ചിരിയിൽ

എല്ലാം മറന്നൊന്ന്

മൂളുവാൻ

എന്നിലുണർന്നു

ഒരു താരാട്ടു പാട്ട്..

നഭസ്സിൽ

അമാവാസി കറുത്തപ്പോൾ

കാർമുകിലായി

എൻ മാനസം.

നിൻ പുഞ്ചിരിയാൽ

വാനിൽ പ്രഭ ചൊരിയാൻ

അതിലെൻ മനം നിറയാൻ

കാത്തിരിക്കാം.,

മുകിൽ നീങ്ങുന്നത് വരെ..