Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Thursday, April 9, 2020

കൊറോണയിലൂടെ ലോക്ക്ഡൗൺ നമ്മെ ഓർമ്മിപ്പിക്കുന്നത്.....

മനസ്സിൽ എന്തിനെന്ന് അറിയാത്ത വല്ലാത്ത ഒരു അസ്വസ്ഥത... എന്തൊക്കെയാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്...?
കുറച്ചു നാളുകളായി ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല  ദുരന്തങ്ങളിലൂടെയും മഹാവ്യാധിയിലൂടെയുമാണ് നമ്മൾ കടന്നു പോകുന്നത്...
ഇത് ഒരു നാടിന്റെ മാത്രമല്ല, ലോകം മൊത്തം പകച്ചു നിൽക്കുമ്പോൾ കൊറോണ എന്ന പകർച്ച വ്യാധിയിൽ ഇനിയും എന്തെന്ന  പരിഹാരം എന്നറിയാതെ കാലം നമ്മെ പലതും ഓർമ്മപ്പെടുത്തുന്നു....

ദുരന്തങ്ങൾ പലതും ഒറ്റക്കെട്ടായി നമ്മൾ പൊരുതിയിട്ടുണ്ട്... ഇതിനെയും നമ്മൾ അതിജീവിക്കും... ഈ കാലവും കടന്നു പോകും... വെറുതെ, സ്വയം ഒരാശ്വാസിക്കലിൽ അറിയാതെ ഒരു ദീർഘനിശ്വാസം ഭീതിയുടെ വിങ്ങലിലേക്ക് ചിതറി വീണു...

2019 ഡിസംബർ 31 നാണ് ചൈനയിൽ ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 എന്ന കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ച് ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന കാരണത്താൽ, ലോക ജനത പരസ്പരം ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട ചരിത്രം ആദ്യമാണ്.....

വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ അത്‌  തടയാൻ വേണ്ടിയാണ്, ബ്രെയ്ക് ദ ചെയിൽ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയിനും, പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കർഫ്യൂവും ഏർപ്പെടുത്തിയത്... അതിലൊന്നും കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് ആദ്യം രണ്ടാഴ്ച്ചയും പിന്നെ ഇരുപത്തിയൊന്ന് ദിവസങ്ങളിലേക്കും തമ്മിൽ അകലം പാലിച്ചും കൂടിച്ചേരാതെയും, അവശ്യസാധാനങ്ങൾക്ക് പോലും പുറത്തിറങ്ങരുത് എന്ന കർശനങ്ങളോടെ  ലോക്ക്ഡൗൻ നടപ്പിലാക്കുന്നത്...

ഓരോ പൗരന്മാരും നിർബന്ധമായി നിയമങ്ങൾ പാലിച്ചു, വീട്ടിൽ തന്നെ വെറുതേ ഇരിക്കാനാണ് സർക്കാറും ആരോഗ്യ വകുപ്പും നിയമപാലകരും നമ്മോട് പറയുന്നത്... പറഞ്ഞു കൊണ്ടിരിക്കുന്നത്...
വീട്ടിൽ സ്വസ്ഥമായി കഴിയാം... എല്ലാ അലച്ചിലുകളും ഒഴിവാക്കി, ഒരു തിരക്കുമില്ലാതെ കുറച്ചു നാൾ... നമുക്ക് വേണ്ടി... കുടുംബത്തിന്, സമൂഹത്തിന്, നാടിനും, രാജ്യത്തിനും വേണ്ടി... ലോകത്തിന് വേണ്ടി...
എന്നിട്ടും പലരും അതിന്റെ പ്രാധാന്യം പൂർണമായും മനസ്സിലാക്കുന്നില്ല... എനിക്ക്‌ അസുഖം ഇല്ലല്ലോ എന്ന നിസാരതയോടെ ചിലർ ഗൗരവമായി അനുസരിക്കുന്നില്ല....

അത്യാവശ്യങ്ങൾക്ക് മാത്രം നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഒരു കാലമുണ്ടായിരുന്നു... അന്ന് നമുക്ക് ഇത്ര തിരക്കുകൾ ഉണ്ടായിരുന്നില്ല... അകൽച്ചകളും അവഗണനകളും ഉണ്ടായിരുന്നില്ല... ഇഷ്ടപ്പെട്ടതും തോന്നിയതും കഴിക്കാനാവാത്ത പട്ടിണി ആയിരുന്നെങ്കിലും കൂടെ ചേർത്തു പിടിക്കാനും, ചെയ്യുന്ന സഹായങ്ങൾകൊക്കെ  കണക്കു വെക്കാത്ത സ്നേഹങ്ങളുമുണ്ടായിരുന്നു...  കാര്യങ്ങൾ അന്വേഷിക്കാനും പറയാനും അതിരുകളില്ലാത്ത ബന്ധങ്ങൾ ഒരുപാടുണ്ടായിരുന്നു... എന്തിനും ഏതിനും ഒറ്റക്കെട്ടായി കൂടെ നിൽക്കുന്ന കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു...

അലാറം വെച്ച സമയക്രമം അനുസരിച്ചുള്ള  ജീവിത രീതികളിലേക്ക് നാം മാറിപ്പോയത് പെട്ടെന്നായിരുന്നു..
ഇന്ന ഇന്ന സമയങ്ങളിൽ ഉറങ്ങണം, എഴുന്നേൽക്കണം, ഭക്ഷണം കഴിക്കണം, ഓഫീസിൽ പോകണം... ഇത്തിരി സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ, ആകെ പാളിപ്പോവുമായിരുന്ന കാര്യങ്ങൾക്കിടയിൽ മനസ്സു തുറന്ന് മിണ്ടാനോ പറയാനോ ചിരിക്കാനോ കഴിഞ്ഞിരുന്നില്ല...

കോവിഡ് 19 വൈറസ് ബാധ എല്ലായിടത്തെക്കും പടർന്നു വ്യാപിക്കുന്ന കാര്യങ്ങളുടെ ഗൗരവമായ സ്ഥിതിയിൽ അത്യന്താപേക്ഷിത ഘട്ടത്തിൽ, എല്ലാ സൗകര്യങ്ങളുമായി കൂടെയുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ് പുറത്തിറങ്ങാതെ  വീട്ടിലിരിക്കാൻ നിർബന്ധിത നിയന്ത്രണങ്ങളോടെ ലോക്ഡൗൻ ആക്കി സർക്കാർ നിയമം കർശനമാക്കിയപ്പോൾ വീട്ടിലിരിക്കുന്ന ചില അസ്വസ്ഥതകളുടെ ചുളിവ് വീണ മുഖങ്ങൾ ചുറ്റും കാണുമ്പോൾ തമാശയായിട്ടാണെങ്കിലും ഇപ്പോൾ ഓർത്തു പോകുന്നത്, കാലങ്ങളായി പല തരത്തിൽ  വീട്ടിൽ തളച്ചിടപ്പെട്ട, ഒറ്റപ്പെട്ടു പോയ ഒരുപാട് ജന്മങ്ങളെ കുറിച്ചാണ്... മുപ്പത്തിയെട്ടു വർഷങ്ങളായി, ഈ എട്ടു വർഷങ്ങൾക്കു മുമ്പ്  ജോലിയിൽ പ്രവേശിക്കുന്നത് വരെ ഇതിനേക്കാൾ ഭയങ്കരമായ, ജീവിതം വെറുത്തു പോയ ലോക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞാനും...
സ്വയം ഉണ്ടാക്കിയെടുക്കുന്ന തിരക്കുകളിൽ, പലതും മറക്കാൻ ശ്രമിക്കുമ്പോഴും, അന്ന്  അനുഭവിച്ചിരുന്ന  പരിധിയില്ലാത്ത  ഒറ്റപ്പെടലും ഏകാന്തതയും നിരാശയും ഇപ്പോഴത്തെ ഒരു ലോക്ക്ഡൗണിനും പകരമാവില്ല...

ഒന്ന് പുറത്തേക്ക് നോക്കൂ...
പ്രകൃതി, ഈ കത്തുന്ന ചൂടിലും ഇപ്പോൾ എത്ര ശാന്തമാണ്... ഇങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി മുന്നോട്ട് പോയാൽ അത് പ്രകൃതിയെ മലിനമാകുന്ന ദുരവസ്ഥയിൽ നിന്നും ഭൂമിയെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്....

വീടിന് ചുറ്റും ഉയർന്നു കേൾക്കുന്ന പ്രകൃതിയുടെ കലപില ശബ്ദങ്ങൾ എത്രയോ കാലങ്ങളായി നാം കേട്ടിട്ട്... നീട്ടിപ്പാടുന്ന കുയിൽ നാദവും ഇണപ്രാവിന്റെ കുറുകലും കരിയില കിളികളുടെ ആർത്തലക്കുന്ന കലഹവും, കാക്കയുടെ കരച്ചിലും, രാക്കിളിയുടെ നേർത്ത നോവിന്റെ ഈണവും, പാതിരകോഴിയുടെ കൂവലും, നിലാവും, കാറ്റും, ചാറ്റൽ മഴയും, മഴയിൽ മണ്ണിൻമണവും ഇപ്പോഴുമുണ്ട്....

നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ നാം അറിയാതെ ഉപേക്ഷിച്ച യൗവനം, കൗമാരം, ബാല്യം...  പൊടി പിടിച്ച് മങ്ങലേറ്റ എത്ര ഓർമകളാണ് നമ്മെ ഉണർത്തുന്നത്...
ഒരു തിരക്കിന്റെയും അസ്വസ്ഥതകളില്ലാത്ത സ്വസ്ഥതയിൽ ഒന്ന് മൗനമായിരിക്കൂ... കഴിഞ്ഞു പോയ ഓരോ വേളകളിലും അത്രമാത്രം ഹൃദയത്തിൽ കൊളുത്തിയ ഇഷ്ടങ്ങളും നൊമ്പരങ്ങളും ആഹ്ലാദങ്ങളും ഇല്ലായ്മകളും വേവലാതികളും നഷ്ടങ്ങളും നേട്ടങ്ങളും... എത്ര വാചലമാകുന്നു, മനസ്സ്...

അടുത്ത കാലത്തൊന്നും ഇത്ര നാളുകളിൽ ഇത്ര നേരങ്ങളോളം ഒരു തിരക്കുമില്ലാതെ  കുടുംബങ്ങളോടൊത്ത് എല്ലാവർക്കും ഒരുമിച്ചു കൂടാൻ പറ്റിയിട്ടില്ല... തീയിൽ കുരുത്ത നമുക്ക് വെയിലത്തു വാടാത്ത മക്കളെ വാർത്തെടുക്കണം...

ഇത്തിരി ഒഴിവു കിട്ടിയാൽ മൊബൈലിൽ തല കുനിച്ചിരുന്ന് ചുറ്റുമുള്ളതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന കാഴ്ചപ്പാടോടെ കാര്യങ്ങളെ അലസമായി അവഗണിക്കുന്ന മക്കളെ, ചിത്രം വരക്കാനും പാട്ടുപാടാനും ഡാൻസ് കളിക്കാനും മാത്രമല്ല...
വീട്ടിലുള്ളവരോടും മറ്റുള്ളവരോടും ഇഷ്ടത്തോടെ സംസാരിക്കുന്നതിന്റെയും  താല്പര്യത്തോടെയുള്ള ഇടപെടലിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കണം...
നമ്മുടെ കുറച്ചെങ്കിലും കുറഞ്ഞ തൊടിയിലേക്ക് അവരെയും കൂട്ടി മണ്ണും മനുഷ്യനും തമ്മിലുള്ള ആഴം മനസ്സിലാക്കി കൊടുക്കണം... വീട്ടകത്തെ എല്ലാ പണികളും ആണ് പെണ് വ്യത്യാസമില്ലാതെ ചെയ്യാൻ ശീലിപ്പിക്കാം... അടുക്കളയിൽ പാചക  പരീക്ഷണങ്ങളും നടത്താം...
പഠനത്തിന്റെയും മറ്റുപല കാരണങ്ങളാലും തിരക്കിലായിരുന്ന കുട്ടികളോട് പ്രായമായവർ, വീട്ടിൽ ഉണ്ടെങ്കിൽ അവരോടൊപ്പം അവരുടെ കൊച്ച്  കുറുമ്പുകളും വാശികളും ഉൾക്കൊണ്ട് കൊണ്ട് കൂടെ കൂട്ടി സമയം ചിലവഴിപ്പിക്കാൻ നിർബന്ധിപ്പിക്കണം.... നമ്മുടെ മക്കളോടാണ്... നമ്മുടെ മാതാപിതാക്കളും... അവർക്കിടയിലെ സ്നേഹത്തിന്റെ കണ്ണികൾ കൂട്ടിപിടിപ്പിക്കേണ്ടത് നമ്മളാണ്...
നമ്മുടെ വീടുകളിലെ പ്രായമായവർ കൂടുതൽ പ്രശ്നക്കാരായി പ്രകോപിതരാകുന്നതിന്റെ പ്രധാന കാരണം, അവർ പലതിലും  അവഗണിക്കപ്പെടുന്നതിന്റെ അസ്വസ്ഥതകൾ അനുഭവിക്കുന്നത് കൊണ്ടാണ്... ഒരു കാലത്ത് അവർക്ക് സ്വപ്നം കാണാൻ പോലും ആവാത്ത ഇപ്പോഴത്തെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ അവരും, ആവശ്യത്തിനും അനാവശ്യത്തിലും അവരുടെ നിയന്ത്രണങ്ങൾ അനുസരികാനാവാതെ നമ്മളും തമ്മിലുള്ള ചെറിയ വലിയ പിടിവാശികളാണ് പല സന്തോഷങ്ങളുടേയും തിളക്കം നഷ്ടപ്പെടുത്തുന്നത്...

ചില തിരിച്ചറിവിലേക്ക് തിരിഞ്ഞ് നോക്കാൻ കൂടിയുള്ളതാണ് ഈ ലോക്ക്ഡൗൻ...
ഒട്ടും ഒഴിവുകളില്ലാത്ത വലിയ തിരക്കുകളിൽ നഷ്ടപ്പെടുത്തിയ വിലപ്പെട്ട പലതും തിരിച്ചു പിടിക്കാനുള്ള സമയം കൂടിയാണ് ഇത്...
എല്ലാം നമ്മുടെ കാൽക്കീഴിലും വിരൽതുമ്പിലുമാണ് എന്ന അഹന്തതയുടെ നേരെ, ഇതുവരെയുള്ള ചിന്തകൾക്കും അനുഭവങ്ങൾക്കും അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്...
ഇനിയും അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ നാം തയ്യാറായില്ലെങ്കിൽ, ഇനി ഒരു ഓർമപ്പെടുത്തലിന് പോലും അവസരം കിട്ടി എന്ന് വരില്ല...