Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, September 27, 2010

ഓർമ്മകളുടെ തിരുമുറ്റം
മലയിൽ തറവാട്.

‘മലയിൽ’ എന്ന പേര് സൂചിപ്പിച്ചതു പോലെ തറവാട് നിൽക്കുന്നത് ഏറെ ഉയരത്തിലാണ്.താഴെ നിന്നു നോക്കിയാൽ ആകാശം തൊട്ടുനിൽക്കുന്ന മരങ്ങൾ.മുകളിലേക്ക് കയറിപ്പോവാനായി കറുത്ത ഉരുളൻ കല്ലുകൾ ചേർത്തുവെച്ച കല്പടവുകൾ. താഴെനിന്നും മുകൾവരെ പടവുകൾക്കിരുവശത്തും പൂത്തുലഞ്ഞു നിൽക്കുന്ന വെള്ളയും ചുമപ്പും നിറങ്ങളിൽ കടലാസുപൂക്കൾമുകളിലേക്കെത്തിയാൽ വീടിന്റെ മുറ്റം വരെ രണ്ടുവശത്തും വെട്ടിനിർത്തിയ ഇലച്ചെടികൾ.
പിച്ചവെച്ച് നടന്നു തുടങ്ങിയതിവിടെ.

ഇടക്ക് എപ്പോഴോ ഞങ്ങളുടെ കുടുംബം അവിടെനിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെട്ടെങ്കിലും(കച്ചവടവുമായി ബന്ധപ്പെട്ട് മലപ്പുറത്തു നിന്നും ഏകദേശം 55 കിലോമീറ്റർ ദൂരം വരുന്ന നിലമ്പൂരിനടുത്തുള്ള ചുങ്കത്തറയിലേക്ക് ), ഇന്നും അനുഭവങ്ങൾ പച്ചയായ് തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ. അനുഭവങ്ങൾ ഏറെ പകർത്താൻ മാത്രം ഞാൻ അധികനാളൊന്നും അവിടെയുണ്ടായിട്ടില്ല. പക്ഷെ അവിടെ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു പക്ഷെ അവിടെ വളരെക്കാലം താമസിച്ചു വന്നവരെക്കാൾ എനിക്ക് ഓർക്കാനാവുന്നുണ്ട് ആവർത്തിച്ചു പറയാനാവുന്നുണ്ട്. അത്രക്കിഷ്ടമാണ് എനിക്കവിടെ.!
എന്നിട്ടും നീണ്ട ഒരിടവേളക്ക് ശേഷമാണ് എനിക്ക് വീണ്ടും അവിടെയൊന്നു പോവാൻ കഴിഞ്ഞത്. ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം! അതിനു കാരണം എന്റെ ഈ അവസ്ഥ തന്നെരണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കാലുകൾ തളരുന്നതുവരെ സ്കൂൾ അവധിക്കാലങ്ങൾ അവിടെയായിരുന്നു. ഒറ്റയ്ക്ക് ഒരാൾക്ക് നടന്നുപോവാൻ കഴിയാത്ത അങ്ങോട്ട് എനിക്ക് പോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
വീടിന്റെ ഒരു വശം ഉയർന്ന് കുത്തനെ നിൽക്കുന്ന തൊടിയിൽ ഒരുപാട് നാടൻ മാവുകളും പറങ്കിയും തെങ്ങുകളും കവുങ്ങുകളും..കൊതിപ്പിക്കുന്ന മണമുള്ള തേനൂറുന്ന രുചിയോടെ നിറയെ തൂങ്ങിയാടുന്ന നാടൻമാങ്ങകൾ ഒന്നു മെല്ലെ കാറ്റുലഞ്ഞാൽ നന്നായി പഴുത്ത മാങ്ങകൾ കൂട്ടമായി ഉതിർന്നു വീഴുംഏതെങ്കിലും നാടൻ മാവുകൾക്കരികിലാവും അന്നു ഞങ്ങൾ കുട്ടികൾ കളിക്കുന്നത് കളിക്കുമ്പോഴും മാങ്ങ വീഴുന്നുണ്ടോ എന്നാവും ഓരോരുത്തരുടെയും ശ്രദ്ധ. മാങ്ങ വീണാൽ ആദ്യം മാവിൻ ചുവട്ടിൽ എത്തുന്നവർക്കത് സ്വന്തം.!
വീടിന്റെ പിറകുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ പാറകളുണ്ട്. അവക്കിടയിലൂടെ സമൃദ്ധമായി ഒഴുകിയെത്തുന്ന ചോലവെള്ളം പനിനീർപോലെ തെളിഞ്ഞതാണ്. ചോലയുടെ തണുപ്പും കുളിരും പച്ചപ്പും അനുഭവിച്ചറിഞ്ഞ് അതിന്റെ അടുത്ത് പോയി ഇരിയ്ക്കാൻ എന്തു രസമായിരുന്നു...!! അവിടെയിരുന്ന് നോക്കിയാൽ താഴെ തൊടിയിലെ കവുങ്ങുകൾക്കരികിലൂടെ തെളിഞ്ഞ് ഒഴുകുന്ന കടലുണ്ടി പുഴ കാണാം
തിങ്ങിനിൽക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ വെയിൽ പൊട്ടുകൾ തെളിയുന്ന തൊടിയിലൂടെ എല്ലാവരുടെയും ഇടയിൽ നിന്നും മാറി അതിലെയൊക്കെ ഒറ്റയ്ക്ക് നടക്കുമായിരുന്നു. പേടിപ്പെടുത്തുന്ന പാറകളുടെ ഇടയിൽ നിന്നും കാലുതെന്നി താഴെക്കെത്തിയാൽ ബാക്കിവെക്കാനൊന്നുമുണ്ടാവില്ലന്നിട്ടും എത്രയോ പേർ ഒരു അപകടവും പറ്റാതെ അവിടെ കളിച്ചു വളർന്നു. അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്ന, കരിയിലകൾ നിറഞ്ഞ തൊടിയിൽ വീണു പരന്നു കിടക്കുന്ന മഞ്ചാടിമണികൾ പെറുക്കി ഞാൻ നടന്നുഇതായിരുന്നു മലയിൽ തറവാട്ടിലെ എന്റെ ബാല്യകാലം.

രു കുടുംബ സംഗമത്തെക്കുറിച്ച് എടുത്ത തീരുമാനം കുഞ്ഞിപ്പ ആപ്പയും( ഉപ്പാന്റെ അനിയൻ) അബ്ദുള്ളാക്കയും (മൂത്താപ്പയുടെ മകൻ) പറഞ്ഞപ്പോൾ ഇങ്ങിനെയൊരു പരിപാടി നേരത്തെയാവാമായിരുന്നു എന്നാണ് എനിക്കാദ്യം തോന്നിയത്.
വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നത് കൊണ്ട് എല്ലാം തിരക്കിട്ടായിരുന്നു. ഒരു കുടുംബത്തിലെ എല്ലാവരും കൂടി സംഗമിക്കുന്നു. അതും മലയിൽ തറവാട്ടിൽ വെച്ച്.
തറവാട്ടിലെ ഗൃഹനാഥനായിരുന്ന അഹമ്മദ്കുട്ടി ഹാജിയുടെയും ഇത്തീരു ഹജ്ജുമ്മയുടെയും പത്തുമക്കളും അവരുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും. അങ്ങിനെ നീണ്ടുപോവുന്നു. ഇവരെല്ലാം ഒത്തുചേരുന്ന സംഗമം.!
ബന്ധങ്ങളിൽ ഏറ്റവുമടുത്ത (അകാലത്തിൽ വിട്ടുപിരിഞ്ഞ കുഞ്ഞുട്ടി മൂത്താപ്പയും ഈ അടുത്ത കാലത്ത് ഞങ്ങളെ വിട്ടുപോയ ഖദീജയുമടക്കം, വലിയാക്ക മൂത്താപ്പയും, ചെറിയത് മൂത്താപ്പയും, അമ്മായികാക്കയും) നമ്മെ വിട്ടുപോയെങ്കിലും അവരുടെ അസാന്നിദ്ധ്യം വിങ്ങുന്ന നൊമ്പരങ്ങളിൽ ഓർമ്മകൾ പുതുക്കി.
കൂട്ടവും കുടംബവും സംഗമിക്കുന്ന പലപല സാഹചര്യങ്ങളുണ്ട്. കല്ല്യാണങ്ങളോ മരണങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളാലുണ്ടാവുന്ന ഒത്തുചേരൽ, ആതൊന്നും പക്ഷേ ഇതുപോലെയൊരു കൂട്ടായ്മയാവില്ല.ഓരോരുത്തരും മറ്റിടങ്ങളിലായി കൂടുതൽ സൌകര്യത്തോടെ പുതിയ വീട് വെച്ചും കല്ല്യാണം കഴിഞ്ഞും ആ വലിയ വീടുമായി ഏറെക്കുറെ അകന്നകന്നു പോയിരുന്നു. അവരിൽ പലരെയും ഒന്നു കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്തവരായി മറവിയിൽ മറഞ്ഞിരിക്കുന്നു. അതെല്ലാം പുതുക്കിയെടുക്കാനുള്ള അവസരം.
ഒരു കാലത്ത് ഒരുപാട് അംഗങ്ങൾ ഒന്നിച്ച് താമസിച്ചു വളർന്ന ആ വീട്ടിൽ ഇപ്പോൾ പ്രായമായ മൂത്താപ്പയും മൂത്തുമ്മയും…!ന്നത്തെതിൽ നിന്നും പ്രത്യേകിച്ച് ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന തറവാട്ടിൽ അവരവിടെ താമസിക്കുന്നത് എങ്ങിനെയെന്ന് ഓർത്താൽ ഇന്നത്തെ കാലത്ത് ഒരു അത്ഭുതമാണ്
ആ വീട്ടിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഒറ്റപ്പെട്ടുപോയ തറവാട്ടുമുറ്റത്തെ ഒത്തുചേരലിൽ ഒരു പങ്കാളിയായി ഞാനും…! നിക്ക് അവിടേക്ക് എത്താൻ കഴിഞ്ഞത് അത്ഭുതമായാണ് ഇപ്പോഴും തോന്നുന്നത്. ഷാജിയുടെയും(അനിയത്തിയുടെ ഭർത്താവ്) അളിയാക്കയും (റെജിയുടെ ഭർത്താവ്) നാസിബിന്റെയും (ജ്യേഷ്ഠത്തിയുടെ മകൻ) കൂടെ മൂത്താപ്പമാരുടെ മക്കളുടെയും അമ്മായിമാരുടെ മക്കളുടെയും സഹായത്തോടെ അവിടേക്ക് എത്തപ്പെടാനായതിന്റെ സന്തോഷം മനസ്സിൽ അലതല്ലില്ലാവരും ഏറെ കഷ്ടപ്പെട്ടെങ്കിലും, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവിടെ എത്താൻ കഴിയുമെന്ന് ആ സന്തോഷത്തിൽ നിറഞ്ഞ മനസ്സുമായി എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഞാനിരുന്നു അതിനിടയിലും ഞാൻ ചുറ്റിലും ശ്രദ്ധിക്കുകയായിരുന്നു. അന്നത്തെ ആറുവയസ്സുകാരിയായി ഓർമ്മകൾ മനസ്സിൽ ഓടിയെത്തി. അന്നത്തെക്കാൾ അധികം മാറ്റമൊന്നും അവിടെയുണ്ടായിട്ടില്ല. ന്നിട്ടും അവിടെ ഞാനൊരു അപരിചിതയായതു പോലെ

രക്തബന്ധം, കുടുംബബന്ധം, മുലകുടിബന്ധം എന്നിങ്ങനെ ഏതൊക്കെ വിധത്തിൽ ബന്ധങ്ങൾ വേർതിരിച്ചാലും അന്യോന്യം കണ്ടാൽ തിരിച്ചറിയാൻ കഴിയണമെങ്കിൽ കൂടുമ്പോൾ ഏറെ ഇമ്പമുണ്ടാക്കുന്നതിന് ഇതുപോലെ കുടുംബങ്ങൾ തമ്മിൽ ഇടക്കൊക്കെ കൂടിച്ചേരൽ അത്യാവശ്യമാണ്. ഒരേ ബന്ധത്തിൽപെട്ടവരായിട്ടും, ഒരേ രക്തത്തിൽ പിറന്നവരായിട്ടും പരസ്പരം കണ്ടും കേട്ടും പറഞ്ഞും എന്തെല്ലാം പുതിയ കാര്യങ്ങളാണ് അറിഞ്ഞത്. കഴിഞ്ഞുപോയ കുറെ വർഷങ്ങൾ കൂടിച്ചേരുമ്പോൾ പഴമയും പുതുമയും ഒന്നിക്കുന്നുന്നവരെല്ലാം ഓരോ കാലങ്ങളിൽ അവശേഷിപ്പിച്ച ഓർമ്മകൾ പുതുക്കിയെടുത്തു. തറവാട്ടിലെ ഇപ്പോഴത്തെ തലമുതിർന്ന (മൊയ്ദീൻകുട്ടി ഹാജി) ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞികാക്ക മൂത്താപ്പാക്ക് കുഞ്ഞാപ്പു മൂത്താപ്പ(അബു ഹാജി) പൊന്നാടയിട്ട് ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും വലിയവർക്കുള്ള ക്വിസ്സ് മത്സരങ്ങളും കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി പരിപാടി ഗംഭീരമാക്കി. വിദേശങ്ങളിലായതിനാലും, ദൂരസ്ഥലങ്ങളിൽ പഠിക്കുന്നതുകൊണ്ടുമുള്ള സാ‍ഹചര്യങ്ങൾ കാരണം ഇതിൽ പങ്കാളിയാവാനും കാണാനും കഴിയാത്തവരെ അടുത്ത സംഗമത്തിൽ കാണാൻ കഴിയുമെന്നും (ഇൻഷാ അല്ലാഹ്) വന്നവരെല്ലാം ഇനിയും ഇതുപോലെ എല്ലാ വർഷങ്ങളിലും ഒത്തുകൂടണമെന്ന ഉറപ്പോടെയും അവസാനിക്കാത്ത പ്രതീക്ഷകളോടെ നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു .
അറിഞ്ഞതും പറഞ്ഞതുമൊരുപാട്
അറിയാനും പറയാനും ഇനിയുമൊരുപാട്
മാഞ്ഞുപോവാത്ത ഓർമ്മകളുമായി
ഇനിയുമെന്നാണിങ്ങോട്ട്
ഇതുപോലോരോ വർഷവും
ഒത്തുചേരുമെന്നാശിച്ചു
ഞാനാ തറവാട്ടുമുറ്റത്തുനിന്നും

വിട പറഞ്ഞുTuesday, September 21, 2010

ഭാവങ്ങൾ

നാലാൾ കൂട്ടത്തിൽ

മേലാൾ ചമഞ്ഞ്

മാനം മുട്ടിയ

അഹമിഹമികമുലകിൽ

മാനം വിറ്റ് തുലച്ച്

മാറ്റത്തിനു പിറകേ

ഓടിത്തളർന്നു……

ർത്തികളെല്ലാം

കൂട്ട് വിളിച്ചപ്പോൾ

രാപ്പകലറിഞ്ഞില്ല

ചതിക്കുഴികൾ

ആരെയോ പഴിചാരി

മതിയടങ്ങുമ്പോൾ

അഹമെന്തെന്നറിയാതെ

പോവുന്നതെന്തേ.?

ന്യായീകരണങ്ങളാൽ

പഴുതടക്കാനുള്ള

അവസാനത്തെ ആശ്രയമായി

പ്രായശ്ചിത്തവും.

Tuesday, September 7, 2010

ശവ്വാൽ പിറയുടെ പെരുന്നാൾ മൊഞ്ച്…..
ഭക്തിയുടെ പ്രാർത്ഥനാനിർഭരമായ ദിക്ക് റുകളും ദുആകളുമായി റമളാനിന്റെ രാപ്പകലുകൾ വിടപറയുന്നു. ഇരുപത്തേഴാം രാവിന്റെ അനുഗ്രഹങ്ങളുടെ ആത്മനിർവൃതിയിൽ നിന്ന്  മാനത്തുതെളിയുന്ന ശവ്വാൽ മാസപിറവിയുടെ തക് ബീർ ധ്വനികളുയർത്തുന്ന ചെറിയ പെരുന്നാളിന്റെ ആഹ്ലാദത്തിലേക്ക്…….

ശവ്വൽ മാസപ്പിറവി മാനത്തു തെളിഞ്ഞ് പെരുന്നാൾ ഉറപ്പിച്ചാൽ അടുത്ത് വീട്ടിലെ സമപ്രായക്കാരും കുട്ടികളും അവരുടെ കുഞ്ഞിക്കൈകൾ നീട്ടിപ്പിടിച്ച്  എന്റെ അടുത്ത് ആദ്യമെത്തും. ഓരോരുത്തരുടെയും കൈകളിൽ വിളഞ്ഞീൻ (ചക്കപ്പശ ചൂടാക്കിയത്) ചെറുചൂടോടെ വളരെ ശ്രദ്ധയോടെ പൂക്കളും വള്ളികളും വരച്ചുകൊടുക്കുമ്പോൾ കൂടെയുള്ളവർ അവരുടെ ഊഴം കാത്ത് എത്രനേരം വേണമെങ്കിലും അക്ഷമരായ് അത് കഴിയുംവരെ കാത്തുനിൽക്കും. ഒരു പാത്രം നിറയെ അരച്ചു വെച്ച മൈലാഞ്ചി ഓരോരുത്തരുടെയും കൈകളിൽ  വിളഞ്ഞീൻ കൊണ്ട് വരച്ചുതീർത്ത ഡിസൈനുമുകളിലൂടെ നല്ല കട്ടിയിൽ തേച്ച് പിടിപ്പിക്കും. എല്ലാവരുടെയും ഇട്ടു കഴിഞ്ഞ് ഒടുവിലായിരിക്കും എന്റേത് അതിനു ശേഷം കൈയ്യിനൊത്ത ചെറിയൊറു പ്ലാസ്റ്റിക്ക് കവറുകൊണ്ട് മൈലാഞ്ചിയിട്ട കൈകൾ മൂടി നൂൽകൊണ്ട് കെട്ടി (ഉറങ്ങുമ്പോൾ കൈകളിൽ തേച്ച് പിടിപ്പിച്ച മൈലാഞ്ചി പടരാതിരിക്കാൻ) നേരം വെളുക്കുവോളം ഉറക്കം ശരിയാവാതെ പെരുന്നാളിന്റെ സന്തോഷം മനസ്സിൽ നിറച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ച പെരുന്നാൾ രാവുകൾ. സുബ്ഹി  ബാങ്കിന് മുമ്പ് തുടങ്ങുന്ന തക് ബീർ ദിക് റുകൾക്കൊപ്പം ഏറ്റ് ചൊല്ലുമ്പോൾ അടുക്കളയിൽ നിന്നു പാത്രങ്ങളുടെ കൂട്ടിമുട്ടലുകൾ കേൾക്കാം. ഉപ്പ പെരുന്നാൾ നിസ്കാരത്തിന് പോകുമ്പോഴേക്കും അത്ര നേരത്തെഴുന്നേറ്റ്  ഭക്ഷണമൊരുക്കുന്ന ഉമ്മാന്റെ പണിത്തിരക്ക്. മൈലാഞ്ചിത്തിരക്കിൽ ഞാൻ കിടക്കാൻ വൈകുമ്പോഴും ഉമ്മ അടുക്കളയിൽ തന്നെയായിരിക്കും.  

അടുത്ത വീട്ടിലെ കൂട്ടുകാർ കുളിച്ചൊരുങ്ങി പുത്തനുടുപ്പിട്ട്  ആദ്യമെത്തിയിരുന്നത് എന്റെ അടുത്തേയ്ക്കായിരുന്നു. എന്റെ അഭിപ്രായമറിയാൻ.!  തലേന്ന് ഞാൻ തന്നെ ഇട്ട് കൊടുത്തതായിരുന്നെങ്കിലും മൈലാഞ്ചി  കൂടുതൽ ചുമന്നത് ഏത് കൈകളാണ്. പുത്തനുടുപ്പ്  കൂടുതൽ ഭംഗിയുളളത് ആരുടേതാണ്.. ആകാംക്ഷ മുറ്റിയ നോട്ടങ്ങളെ നിരുത്സാ‍ഹപ്പെടുത്താതെ അവരെയെല്ലാം പ്രോത്സാഹിപ്പിച്ച്  അഭിനന്ദിക്കുമ്പോൾ അവരുടെ മുഖങ്ങളിൽ വിരിയുന്ന സംതൃപ്തിയോടെ നിറഞ്ഞ സന്തോഷത്തോടെ അവർ ചിരിച്ചുകൊണ്ട് ഓടിപ്പോയിരുന്ന ചിത്രം എന്റെ മനസ്സിൽ നിന്നു  മാഞ്ഞിട്ടില്ല

മൈലാഞ്ചിചോപ്പിന്റെയും പുത്തനുടുപ്പിന്റെയും ഊഷ്മളതയിൽ എല്ലാവരും ഒന്നിച്ച് വട്ടം കൂടിയിരുന്ന് നെയ്ച്ചോറും കോഴിക്കറിയും കൂട്ടിക്കഴിക്കുന്ന ഗൃഹാതുരത്വം.സേമിയാ പായസത്തിന്റെ മധുരിമയിൽ അടുത്തവീട്ടിലെ കുട്ടികളും കൂട്ടുകാരുമായി പെരുന്നാൾ വിശേഷങ്ങളുടെ കലപിലകൾ..

അന്നൊക്കെ പെരുന്നാൾ വർഷത്തിലൊരിക്കലായിരുന്നു. പുത്തനുടുപ്പിന്റെ വർണ്ണവൈവിധ്യങ്ങൾ പെരുന്നാൾ ദിനങ്ങളിൽ നിന്ന് അടുത്ത വർഷം വരേക്കും നീണ്ടുനിൽക്കുമ്പോൾ ആ ദിനത്തിന് അത്രത്തോളം പൊലിമയും പ്രാധാന്യവുമുണ്ടായിരുന്നു. ഓരോ ദിനങ്ങളിലും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത തേടി  പുതുമകൾക്കു പിന്നാലെ തിരക്കിട്ടോടുന്ന ഇപ്പോഴത്തെ ആർഭാടങ്ങൾ അന്നത്തെ സ്വപ്നങ്ങളിലെ സ്വർഗ്ഗമായിരുന്നു. ജീവിതം ആഘോഷമാക്കാൻ ഓരോ കാരണങ്ങൾ തേടി, ഇതിനേക്കാൾ വലിയൊരു പെരുന്നാൾ വരുമെന്ന് പ്രതീക്ഷിച്ച് തിന്നും ഉടുത്തും ആഘോഷിച്ചും  ഇനിയും മടുക്കാത്തതെന്തു കിട്ടുമെന്നോർത്ത് ഒന്നിലും തൃപ്തിയില്ലാതെ ഇനിയുമെങ്ങോട്ടാണ്.?

മനസ്സും ശരീരവും ഭക്തിയുടെ ആത്മസംസ്കരണത്തോടെ ആർജിച്ചെടുത്ത ത്യാഗത്തിന്റെയും ക്ഷമയുടെയും വിശുദ്ധിയിൽ ശവ്വാൽ പിറയുടെ ആനന്ദവും ആഹ്ലാദവും നിറയുന്ന വേളയിൽ എല്ലാവർക്കും എന്റെ മനസ്സു നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
Friday, September 3, 2010

പരമ കാരുണ്യത്തിൻ കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും നന്മകളായി നമ്മിൽ വർഷിക്കുന്ന പുണ്യനിമിഷങ്ങൾ.

ഓരോ നിമിഷങ്ങളും ഓരോ ദിവസങ്ങളും പുണ്യങ്ങളിൽ പുണ്യങ്ങളുടെ നിറവോടെ, അനുഗ്രഹങ്ങളിൽ അനുഗ്രഹീതരായ് ഉയർത്തപ്പെടുന്ന രാവുകളോടെ ഓരോ റമളാനും അതിന്റെ പവിത്രതയോടെ നമ്മെ കടന്നു പോവുന്നു.

 പൂനിലാവിന്റെ നിറവിൽ പശ്ചാത്താപമനസ്സുമായി അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളെല്ലാം പൊറുക്കപ്പെടാൻ അല്ലാഹുവിനേറ്റവും പ്രിയപ്പെട്ടവരുടെ പരിശുദ്ധിയിലേക്ക് നമ്മെയും ഉൾപ്പെടുത്തുവാൻ നാഥനോട് കരങ്ങൾ ഉയർത്തിക്കേഴുന്ന നിർണ്ണിത രാത്രികൾ..

ആത്മസംസ്കരണത്തൊടെ വിടപറയുന്ന ഈ പുണ്യനിമിഷങ്ങളിൽ തമ്മിൽതമ്മിൽ സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ക്ഷമയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നന്മനിറഞ്ഞ മനസ്സുകളിൽ കാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമാവാൻ അല്ലാഹു നമ്മുടെ ഹൃദയം വിശാലമാക്കിത്തരട്ടെ. നമ്മുടെ  ആഗ്രഹങ്ങൾ സഫലമാവുന്ന പ്രാർത്ഥനകൾക്ക് അല്ലാഹു നന്മ നിറഞ്ഞപ്രതിഫലമേകട്ടെ.. (ആമീൻ)

Monday, September 6, 2010

മൌനത്തിന് കുളിര് രാവില്.......കിനാപുരം എന്ന ടെലിഫിലിമിനു വേണ്ടി എഴുതിയ വരികള്....