Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Thursday, July 22, 2010

തങ്ങളുപ്പാന്റെ കൂടെ എന്റെ സ്വപ്നനിമിഷങ്ങൾ…..

മുഖം നിറയെ
പാൽനിലാവൊഴുകുന്ന
പൂപുഞ്ചിരി.
മൊഴികളിൽ നന്മകൾ
പൊഴിയുന്ന മണിമുത്തുകൾ
താങ്ങായും തണലായും
ആശ്രിതർക്കാശ്രയമായ്
സ്നേഹസാന്ത്വനം.
ജാതി-മത ഭേതമന്യേ
എല്ലാവരുടെയും
പ്രിയങ്ങളേറ്റ് വാങ്ങി
പ്രിയപ്പെട്ടവരേവർക്കും
അകതാരിൽ
ശൂന്യത മാത്രമേകി
ഓർക്കാപ്പുറത്തു
മറഞ്ഞെന്നാകിലും,
സൂര്യതേജസ്സോടെ
തെളിയുന്ന നിറസാന്നിദ്ധ്യം
നമ്മെ വിട്ടുപോവില്ലൊരു നാളിലും..
തങ്ങളുപ്പാന്റെ മരണം പെട്ടെന്നുൾക്കൊള്ളാനാവാത്ത ഒരു ഞെട്ടലായി മാത്രമേ എനിക്കിന്നും ഓർക്കാനാവൂ
ഒരു പ്രത്യേക മതവിഭാഗങ്ങൾക്കും, രാഷ്ട്രീയങ്ങൾക്കുമപ്പുറം എല്ലാവരും ഒരുപാട് ആദരവുകളോടെ ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന സാമുദായികനായിരുന്ന പ്രിയ നേതാവ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ആ സാന്നിധ്യം നേരിട്ടനുഭവിച്ചിട്ടുള്ള, അടുത്തു ബന്ധപ്പെട്ടിട്ടുള്ള ആർക്കും അദ്ദേഹത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്തതായിരിക്കും. പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ഒരാൾക്ക് അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ഓർമ്മകളിലെന്നും പച്ച പിടിച്ചു നിൽക്കുന്ന, അന്ന് ഞാനനുഭവിച്ച സന്തോഷം ഈ കുറഞ്ഞ വാക്കുകളിലും വരികളിലും മാത്രം ഒതുക്കാൻ കഴിയുന്നതല്ല ശിഹാബ് തങ്ങളുമൊത്തുള്ള എന്റെ സ്വപ്നനിമിഷങ്ങൾ വളരെ വിലപ്പെട്ട സ്വകാര്യസ്വത്തായി സൂക്ഷിച്ചു വെക്കാനായിരുന്നു എനിക്കിഷ്ടം. എന്നാൽ ഈ സന്ദർഭത്തിൽ ആ ഓർമ്മകൾ എല്ലാവരുമായി പങ്കിടാൻ ഞാനാഗ്രഹിക്കുന്നു
എന്റെ കുറേ നാളത്തെ പരിശ്രമമായി എഴുതിയുണ്ടാക്കിയ ഓർമ്മക്കുറിപ്പുക ( കാലം മായ്ച്ച കാൽ‌പ്പാടുകൾ ) 7-12-08 ന് ആദ്യമായി പുസ്തകരൂപത്തിൽ കൈയ്യിൽ കിട്ടി. അതിന്റെ ഒരു കോപ്പി തങ്ങളുപ്പാനെ കാണിച്ച് അനുഗ്രഹം വാങ്ങണം എന്ന് തീരുമാനിച്ചു. പിന്നെ തങ്ങളുപ്പാനെ ഒന്ന് നേരിൽ കാണുകയെന്നതു വളരെ കാലം മുമ്പ് തന്നെ എന്റെ ഒരു ആഗ്രഹമായിരുന്നു
പാണക്കാട് തങ്ങൾ കുടുംബത്തിലെ എല്ലാവരുമായും ഞങ്ങളുടെ കുടുംബത്തിന് പണ്ടുമുതൽ പരിചയവും ബന്ധവുമുണ്ട്. പാണക്കാട്ടേക്ക് വിളിച്ചന്വേഷിച്ചപ്പോൾ ശിഹാബ് തങ്ങൾ ചികിത്സയിലായതുകൊണ്ട് റെസ്റ്റിലാണെന്നും സന്ദർശകരെ അനുവദിക്കുന്നില്ല എന്ന വിവരം കേട്ടപ്പോൾ ശിഹാബ് തങ്ങളെ കാണാനുള്ള ആശയ്ക്ക് മങ്ങലേറ്റു. ഹൈദരലി തങ്ങളെ കാണാനുള്ള അനുമതി വാങ്ങി, വൈകുന്നേരം നാലു മണിയാകുമ്പോഴേക്ക് പാണക്കാട് എത്തണം എന്ന് അറിയുമ്പോൾ അന്ന് (9-12-08) ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ക്ഷണനേരം കൊണ്ട് ഞങ്ങൾ (ഞാനും, ഉപ്പയും, അനിയൻ ഫിറോസും, അനിയത്തിയുടെ ഭർത്താവ് ഷാജിയും) പാണക്കാട്ടേക്ക് തിരിച്ചു.
3.30 ആയപ്പോൾ പാണക്കാട്ടെത്തി. ഹൈദരലി തങ്ങളുപ്പാന്റെ വീടിനു മുമ്പിൽ കുറേ പേരുണ്ട്. ഉപ്പയും ഫിറോസും വണ്ടിയിൽ നിന്നിറങ്ങി, തങ്ങളുപ്പാന്റെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. നടക്കാൻ കഴിയാത്ത ആളാണെന്നു കേട്ടപ്പോൾ ഹൈദരലി തങ്ങളുപ്പാ കാറിനടുത്തേക്ക് വരാൻ തയ്യാറായതാണ്. അപ്പോഴേക്ക് ഫിറോസ് വേഗം വന്ന് എന്നെ എടുത്ത് വീടിനകത്തേക്ക് ചെന്നു എന്നെ എടുത്തു കൊണ്ടു പോവുന്നത് കണ്ട് പുറത്തു നിൽക്കുന്നവർ അത്ഭുതത്തോടെയും അമ്പരപ്പോടെയും നോക്കുന്നുണ്ട്.
എന്റെ വരവിന്റെ ഉദ്ദേശം അറിഞ്ഞപ്പോൾ തങ്ങളുപ്പാന്റെ മുഖത്ത് പുഞ്ചിരി വിടർന്നു ഞാൻ കാലം മായ്ച്ച കാൽ‌പ്പാടുകൾ എന്ന പുസ്തകം കവറിൽ നിന്നെടുത്ത് തങ്ങളുപ്പാന്റെ കൈയ്യിൽ കൊടുത്തു. അദ്ദേഹം ആകംക്ഷയോടെ അത് മറിച്ചു നോക്കി. പിന്നെ ഉപ്പാനോട് എന്റെ കാലുകൾ തളർന്നതിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. പുസ്തകം കൈയ്യിൽ പിടിച്ച് തങ്ങളുപ്പാ എനിക്കു വേണ്ടി ദുആ ചെയ്തു.
ശിഹാബ് തങ്ങളെ കാണാനുള്ള ആഗ്രഹം ഹൈദരലി തങ്ങളോട് ഉപ്പ സൂചിപ്പിച്ചു. ‘നിങ്ങൾ ചെന്നോളൂ, ഞാൻ അങ്ങോട്ടു വിളിച്ചു പറയാം’ എന്ന് തങ്ങളുപ്പാന്റെ ഉറപ്പ് കിട്ടിയപ്പോൾ സമാധാനമായി. സന്തോഷത്തോടെയാൺ ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.
കൊടപ്പനക്കൽ തറവാട്. കുറേ കേട്ടറിവുകളുടെ തറവാട്. റോഡിൽ നിന്നു തന്നെ കാണാം, കൊടപ്പനക്കൽ തറവാടിന്റെ മുറ്റത്തെ ആൾത്തിരക്ക്.. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമായി സിറ്റൌട്ടിലും സന്ദർശകരേറെയുണ്ട്. ഒന്നും രണ്ടും നീണ്ട് നിരയായി നിൽക്കുന്നു. അതു കണ്ടപ്പോഴേ തോന്നി, തങ്ങളുപ്പാനെ കാണാൻ കഴിയലുണ്ടാവില്ല എന്ന്.
ഇവിടെവരെ വന്നിട്ട് തങ്ങളെ കാണാതെ പോവുന്നതെങ്ങനെ എന്ന് പറഞ്ഞ് ഉപ്പ വണ്ടിയിൽ നിന്നിറങ്ങി.
ഉപ്പ നേരെ അലവികാക്കാന്റെ അടുത്തേക്കാണ് പോയത്. തങ്ങളുപ്പാന്റെ വിശ്വസ്തനാണ് അലവികാക്ക അലവികാക്കാന്റെ അടുത്ത് ചെന്ന് കാര്യം അറിയിച്ചു. ഉപ്പാനെ നേരത്തെ പരിചയമുള്ളതു കൊണ്ട് അപ്പോൾ തന്നെ അലവികാക്ക എന്നെയും കൊണ്ട് അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം മുമ്പിലും ഞങ്ങൾ പിറകിലുമായി മുന്നിലുള്ള ആളുകളെ മാറ്റി(എന്നെ എടുത്ത് കൊണ്ട് വരുന്നത് കണ്ട് മാറിത്തന്നും) അകത്തേക്ക് കയറി.
സന്ദർശകരെ സ്വീകരിക്കുന്ന വലിയ അകത്തളം. അവിടെ വലിയൊരു സോഫയിൽ തങ്ങളുപ്പ ചാരിയിരിക്കുന്നു. അദ്ദേഹമിരിക്കുന്നതിനടുത്തുള്ള സോഫയിൽ ഫിറോസ് എന്നെ ഇരുത്തി. ഞാൻ സലാം പറഞ്ഞ് തങ്ങളുപ്പാന്റെ കൈ പിടിച്ചു. തങ്ങളുപ്പായെ നേരിൽ കണ്ട സന്തോഷത്തിൽ എന്തു പറയണമെന്നറിയാതെ തങ്ങളുപ്പാനെത്തന്നെ നോക്കി, ഞാൻ ചിരിച്ചു കൊണ്ടിരുന്നു
പത്രത്താളുകളിലും ചാനലുകളിലും കാണുന്നത് പോലെയല ഈ മുഖം! സൂര്യശോഭയുള്ള ഈ മുഖത്ത് എന്തു തേജസ്സാണ്!
“തങ്ങളുപ്പാനെ ഒന്നു നേരിൽ കാണാൻ ഞാൻ വളര നാളായി ആഗ്രഹിക്കുന്നു” ആ മുഖത്തേക്ക് നോക്കി ഞാനറിയാതെ എന്റെ വാക്കുകൾ വീണു. തങ്ങളുപ്പയും എന്നെ കൌതുകത്തോടെ നോക്കുകയായിരുന്നു. എന്നെ കണ്ടാൽ നടക്കാൻ കഴിയുകയില്ലെന്ന മുഖഭാവത്തോടെ, നേരത്തെ കണ്ടു പരിചയമുള്ള ഒരാളെ നേരിൽ കാണുന്ന സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകൾ.
“ You are a smart girl!”
ഒരു തമാശ കേട്ടപോലെ ഞാൻ പൊട്ടിച്ചിരിച്ചു. തുടക്കത്തിൽ അദ്ദേഹത്തോട് സംസാരിക്കാനുള്ള വിമുഖത മാറി.
“തങ്ങളുപ്പാനെ കാണാൻ ഞാൻ കുറേനാളായി ആഗ്രഹിക്കുന്നു.” ഈ വാക്കുകൾ തങ്ങളുപ്പാനെ നോക്കി ഞാൻ പോലും അറിയാതെ ഇടയ്ക്കിടക്ക് ആവർത്തിച്ചു. ഇടക്ക് ഉപ്പാനെ നോക്കി ഒരു പരിഭവം പോലെ തങ്ങളുപ്പ പറഞ്ഞു.
“ എനിക്കറിയില്ലായിരുന്നു നിങ്ങൾക്ക് ഇങ്ങനെയൊരു മകളുള്ള കാര്യം..” പിന്നെയും എന്നെക്കുറിച്ച് ഓരോ കാര്യങ്ങളും തങ്ങളുപ്പ എന്റെ ഉപ്പാനോട് താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. എന്റെ പുസ്തകം ഞാൻ തങ്ങളുപ്പാന്റെ കൈയ്യിൽ കൊടുത്തു.
“ ഇത് വായിക്കണം‘കാലം മായ്ച്ച കാൽ‌പ്പാടുകൾ’ എന്റെ ഓർമ്മക്കുറിപ്പുകളാണ്. അതൊരു പുസ്തകമാക്കിയതാണ്
പുസ്തകം വാങ്ങി പുഞ്ചിരിയോടെ മറിച്ചു നോക്കി. പിന്നെ പറഞ്ഞു.
“ഇങ്ങനെ എഴുതുന്നത് നല്ലതാണ്നിയും ഒരുപാട് എഴുതണം ഇത് ആദ്യത്തെ പുസ്തകമാണോ?”
“അതെ” യെന്ന് പറഞ്ഞ് ഞാൻ തലകുലുക്കി.
“ഇത് മോളുടെ എഴുത്തിന്റെ ഒരു തുടക്കമാവട്ടെ” തങ്ങളുപ്പാന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ മനസ്സിന് കുളിർമഴയായി.. ആ സ്നേഹവാക്കുകൾ കുറിപ്പുകളായി പകർത്താൻ ഞാൻ എന്റെ ഒരു ഡയറി അദ്ദേഹത്തിനു നേരെ നീട്ടി അതിന്റെ പേജുകൾ മറിച്ചു നോക്കി എഴുതുന്നതിടയിൽ അദ്ദേഹം അകത്തുള്ളവർക്ക് എന്നെ പരിചയപ്പെടുത്താനായി അകത്തേക്ക് നോക്കി ആയിഷബീ- ഉമ്മയെ വിളിക്കുന്നുണ്ടായിരുന്നു. തങ്ങളുപ്പാന്റെ വിളി കേട്ട് വാതിലിനപ്പുറത്ത് വന്ന് മറഞ്ഞു നിൽക്കുന്ന ബീഉമ്മയുടെ അടുത്തേക്ക് മറ്റൊരു വലിയ ഡൈനിംങ്ങ് റൂമിലേക്ക് ഫിറോസ് എന്നെ കൊണ്ടിരുത്തി.. ആയിഷബീ-ഉമ്മ്യും മക്കളും പേരക്കുട്ടികളുമായി സംസാരിച്ചിരിക്കുമ്പോഴും അതൊക്കെ എനിക്ക് അവിശ്വസനീയമായ സംഭവങ്ങളായിരുന്നു
നേരം ഇരുട്ടിത്തുടങ്ങി. പ്രതീക്ഷിച്ചതിനപ്പുറം നേരമായി അവിടെയെത്തിയിട്ട്. പ്രസരിപ്പോടെയുള്ള തങ്ങളുപ്പാന്റെ സാന്നിധ്യത്തിൽ നേരം പോവുന്നതറിയാതെ, ഒടുവിൽ മനമില്ലാ മനസ്സോടെയാണ് അവിടെ നിന്നും പോരാനൊരുങ്ങിയത്. യാത്ര പറയാനായി തങ്ങളുപ്പാന്റെ കൈകളിൽ പിടിച്ചു. ഞാൻ വീണ്ടും ഓർമ്മിപ്പിച്ചു..
“ എന്റെ കാലം മായ്ച്ച കാല്പാടുകൾ വായിക്കണം. നിർദ്ദേശങ്ങളറിയിക്കണം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഞാൻ വിളിയ്ക്കാം..”
തങ്ങളുപ്പ പുഞ്ചിരിയോടെ തലകുലുക്കി. അദ്ദേഹത്തിന്റെ കൈ ചേർത്ത് മുഖമമർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
“ ഞാനിനിയും വരും അധികം വൈകാതെ.” അദ്ദേഹത്തോട് യാത്ര പറയുകയായിരുന്നില്ല ഞാൻ.
തങ്ങളുപ്പാന്റെ അനുഗ്രഹങ്ങളേറ്റു വാങ്ങി മനസ്സു നിറഞ്ഞ സന്തോഷങ്ങളോടെ ഞങ്ങൾ അവിടെ നിന്നിറങ്ങി. ഫിറോസ് എന്നെ എടുത്ത് കൊണ്ട് വന്ന് കാറിൽ ഇരുത്തി. തങ്ങളുപ്പാനെ കാണാൻ കാത്തുനിൽക്കുന്ന ആളുകളെല്ലാം എന്നെ എടുത്തുകൊണ്ടുവരുന്നത് അത്ഭുതത്തോടെ നോക്കുന്നുണ്ട്. അപ്പോൾ ഞാൻ മറ്റൊന്നാണ് ശ്രദ്ധിച്ചത്. അത്രയും നേരം അക്ഷമയോടെ കാത്തുനിൽക്കുന്ന അവ്രുടെ മുഖത്ത് ഒരിത്തിരിപോലും മുഷിപ്പില്ല തങ്ങളുപ്പാനെ ഒരുനോക്കു കാണാൻ, ആ സ്നേഹം നേരിട്ടനുഭവിക്കാൻ ക്ഷമയോടെ കാത്തു നിൽക്കുകയാണവ്ര്. നിറഞ്ഞ സന്തോഷത്തോടെ തിരിച്ചുപോരാനായി ഞങ്ങൾ വണ്ടിയിൽ കയറി. അപ്പോൾ അകത്തു നിന്നു വേഗത്തിൽ പുറത്തു വന്ന് ഒരാൾ ഞങ്ങളെ കൈകൊട്ടി വിളിക്കുന്നു. അയാൾ ഞങ്ങളുടെ അടുത്ത് വന്ന് ‘നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു’ എന്ന് പറഞ്ഞു. ഉപ്പ വണ്ടിയിൽ നിന്നിറങ്ങി വന്ന ആളിന്റെ കൂടെ അകത്തേക്ക് പോയി. പോയ അതേ വേഗത്തിൽ തന്നെ മുഖം നിറയെ സന്തോഷവും ആദരവും നിറഞ്ഞ ചിരിയും കൈയ്യിൽ ഒരു പൊതിയുമായി ഉപ്പ വന്ന വണ്ടിയിൽ കയറി. ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ പൊതിയിലേക്കാണ് ശ്രദ്ധിച്ചത്.
“എന്താ ഇത്?”
“നിനക്ക് തരാൻ പറഞ്ഞ് തങ്ങൾ തന്നതാണ്.” ഉപ്പ പൊതി എന്റെ നേരെ നീട്ടി. ഞാൻ തട്ടിപ്പറിക്കുന്നത് പോലെയാണ് ഉപ്പാന്റെ കൈയ്യിൽ നിന്നത് വാങ്ങിയത് ആകാംക്ഷ അടക്കിപ്പിടിച്ച് മുറ്റത്തെ തിരക്കുകൾക്കിടയിലൂടെ ഫിറോസ് കാർ മെല്ലെ പുറത്തേക്കെടുത്തു കൊടപ്പനക്കൽ വലിയ തറവാടിന്റെ വലിയ മുറ്റവും, ഗേറ്റും കടന്ന് ഞങ്ങളുടെ വണ്ടി റോഡിലേക്കിറങ്ങി.
തങ്ങളുപ്പാക്ക് എന്നോടു തോന്നിയ മുഴുവൻ സ്നേഹവും വാത്സല്യവുമടങ്ങിയ വില മതിക്കാനാവാത്ത നിധിപോലൊരു സമ്മാനം.! ഞാനത് നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
ഞാനപ്പോൾ കരയുകയായിരുന്നോ.,
ചിരിക്കുകയായിരുന്നോ?
എനിയ്ക്കറിയില്ല.

Tuesday, July 20, 2010

പഞ്ഞക്കാലം

വർണ്ണനാതീതമായ്

മുങ്ങിപ്പൊങ്ങുന്ന മഴ.

ആരോടൊക്കെയോ ഉള്ള

പക പോലെ

കലിതുള്ളി ഇരുട്ടടച്ച്

തിരിമുറിയാതെ

പെയ്തുക്കൊണ്ടിരിക്കുകയാണ്

മഴത്തുള്ളികൾ

ചോർന്നൊലിക്കുന്ന

മേൽക്കൂരക്കു കീഴെ

കമ്പിളിപ്പുതപ്പിനുള്ളിൽ

ചുരുണ്ടുകൂടുമ്പോൾ

അടുപ്പത്തുവെച്ച

കഞ്ഞിക്കലത്തിൽ

തിളച്ച വെള്ളം

പതഞ്ഞുപൊങ്ങി.

വിശപ്പ്

വയറ്റിൽ കത്തിക്കാളി-

ത്തുടങ്ങുമ്പോൾ

പഞ്ഞക്കാലത്തിന്റെ

ആവർത്തനങ്ങളാണ്

ഇപ്പോഴും

കർക്കിടകം.

തീവ്രവാദം

രു വാദമേ

ബാക്കിയുണ്ടായിരുന്നുള്ളൂ.

അതും മലയാളക്കരയാകെ

തീവ്രമായി

ആളിക്കൊണ്ടിരിക്കുമ്പോൾ

തമ്മിൽ പോരു കുത്തുന്ന

ജാതിയും മതവും രാഷ്ട്രീയവും.

ഒരിക്കൽ

അതൊന്നുമറിയാതെ

പിടയുന്ന ഒരു

മാതൃഹൃദയം തന്റെ

മകനെ തള്ളിപ്പറഞ്ഞതും

ഈ മാതൃരാജ്യത്തിനു

വേണ്ടിയായിരുന്നല്ലോ…!

Friday, July 16, 2010

ഒരു സാന്ത്വനം…

അഴിയാത്ത ഊരാകുടുക്കിൻ

കണ്ണികളിൽ ബന്ധനസ്ഥയായി

സ്വയം പതറിയിടറുമ്പോൾ

ആശ്രയമായിത്തീരും ജന്മത്തിൽ

നൽകുവാനാവുന്നി-

ല്ലെനിക്കൊന്നും.

എല്ലാം മറക്കുവാനായി

ഇമകൾ പൂട്ടിക്കിടന്നു

നേരം പുലരുവോളം..

ആർദ്രമാം കുയിൽനാദ-

ശ്രുതിതാളവുമായ്

ഒരു രാവുണർന്നപ്പോൾ

ഞെട്ടറ്റു വാടിയ നോവുകളായ്

പകലിനെ പേടിച്ചെങ്ങോ

മറഞ്ഞുപോയ്

നിദ്രയെ തലോടിയ

നിലാവെളിച്ചം.

ഉതിർന്നു വീഴുന്ന

നിശ്വാസത്തിലമർന്നു തീർന്ന

നെടുവീർപ്പുകളിൽ

ആരോ പാടിയ ഗാനമേറ്റുപാടവേ,

സായന്തനത്തിന്റെ പൊന്നൊളിയിൽ

സാന്ത്വനം സാന്ദ്രമായ്

കരളിലലിഞ്ഞു…….