Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Tuesday, November 23, 2010

കടലറിയാതെ…., കരയറിയാതെ……., വർഷങ്ങൾ പോയതറിയാതെ….കാശവും കടലും ഒന്നിക്കുന്ന അറ്റം കാണാത്ത സമുദ്രനിരപ്പ്.. ർഷങ്ങൾക്ക് ശേഷം കടലിന്റെ മടിത്തട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ഞാനിവിടെ വന്നതിന്റെ സന്തോഷം കൊണ്ടാവാം. മടക്കുകളായി ഓളം വെട്ടുന്ന തിരകളെ തലോടിവന്ന കുളിർക്കാറ്റ് മൂളിപ്പാട്ടോടെ എന്റെ ചുറ്റും നൃത്തം വെച്ചു. ശബ്ദമുഖരിതമായ കടൽ ഒരേ താളത്തിലാണ് ഉലയുന്നത്. എത്ര കിന്നാ‍രം പറഞ്ഞിട്ടും മതിവരാതെ കരയെ പുണരാനോടി അണയുന്ന തിരമാലകൾ ഓരോ മണൽതരികളെയും ചുംബിച്ചുണർത്തി
മായ്ക്കാനാവാത്ത ഓർമ്മകൾ തേടി അലയുന്ന പാദമുദ്രകൾ മായ്ച്ചു മടുത്ത തിരമാലകൾ ചോരച്ചുവപ്പിന്റെ ഛായക്കൂട്ടുമായി ആകാശത്തിന്റെ അങ്ങേചെരുവിൽ വിങ്ങുന്ന നെടുവീർപ്പുകളായി ഓളം വെട്ടുന്നു.
ജീവിതത്തിൽ എന്നെന്നും നിലനിൽക്കുന്ന ഒരു സ്വപ്നം പോലെ ബാല്യകാലം അവശേഷിപ്പിച്ച വിങ്ങുന്ന ഓർമ്മകളിൽ തിരമാലകൾ പോലെ പൊന്തിയും താഴ്ന്നും ആഞ്ഞടിച്ചു വരുന്ന ചിന്തകളുമായി കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ട് ഇമ വെട്ടാതെ എല്ലാം മറന്ന് ഇരുന്നു.
അന്നൊരിക്കൽ കടൽ കാണാൻ വന്നത്. ഞങ്ങൾ എല്ല്ലാവരുമുണ്ടായിരുന്നു.
അന്നാണ് കണ്ണെത്താനാവുന്നതിനുമകലെ പരന്നു കിടക്കുന്ന കടൽ ആദ്യമായി കാണുന്നതും. കടൽ കാണാനെത്തിയ കാഴ്ചക്കാരുടെ ഇടയിലൂടെ ഞങ്ങൾ നടന്നു ഉമ്മാന്റെ കൈ പിടിച്ച് നടക്കുമ്പോൾ നനഞ്ഞ മണ്ണിൽ പതിഞ്ഞു കിടക്കുന്ന പലതരം കക്കകൾ കണ്ടുതിരകൾ ഉപേക്ഷിച്ചു പോയ കക്കകൾ ആവേശത്തോടെ കുറെ പെറുക്കി കൂട്ടി.
തിരകൾ മടക്കുകളായി തീരത്ത് വന്ന് പരന്നൊഴുകുന്നത് നോക്കി നിന്നപ്പോൾ ദൂരെ നിന്ന് കുതിച്ചു വരുന്ന എണ്ണിയാലൊടുങ്ങാത്ത തിരകളെ എണ്ണാൻ ശ്രമിച്ച് പരാജയപ്പെട്ടു. മെല്ലെ അരിച്ചെത്തുന്ന തിരകൾ ശക്തിയായി എന്റെ അടുത്തേക്ക് എത്തുന്നതിനു മുമ്പെ ഞാൻ ഓടിമാറി
ങ്ങ് ദൂരെ നിന്നു ആർത്തലച്ചു വരുന്ന തിരകളുടെ തുടക്കം എവിടെയാണ്.? മുക്കുവ കുട്ടികൾ ഒരു പേടിയുമില്ലാതെ പിറന്ന വേഷത്തിൽ ഓടിവന്ന് കടലിന്റെ ആഴത്തിലേക്ക് ഊളിയിടുന്നത് കണ്ട് ആശങ്കകളോടെ അന്തം വിട്ടു. ശ്വാസമടക്കിപ്പിടിച്ച് അവർ തിരിച്ചു വരുന്നത് കാത്തുനിന്നു. ദൂരെ ഒരു പൊട്ടുപോലെ ഇടക്ക് അവരുടെ തലകൾ പൊങ്ങിയും താഴുന്നതും കണ്ടപ്പോൾ ആശ്വാസത്തോടെ അവരുടെ കളികൾ നോക്കിനിന്നു
പെട്ടെന്ന് ഒരു വലിയ തിര വന്ന്, വന്നതിനേക്കാൾ വേഗത്തിൽ എന്നെയും കൂട്ടി കടലിലേക്ക് മടങ്ങിയപ്പോൾ ഒന്നു നിലവിളിക്കാൻ പോലും എനിയ്ക്കായില്ല..
എന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം ഓടിയെത്തി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അസിയാക്ക വെള്ളത്തിൽ നിന്നും എന്നെ കോരിയെടുക്കുമ്പോൾ എനിയ്ക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല. എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നുഅപ്പോ ഉപ്പു വെള്ളത്തിന്റെ ചുവയായിരുന്നു വായിൽ ഞാൻ കണ്ണു തുറന്നപ്പോൾ എല്ലാവർക്കും ആശ്വാസമായി. എനിക്ക് കുഴപ്പമൊന്നും ഇല്ല എന്ന സമാധാനത്തോടെ എല്ലാവരും നിൽക്കുമ്പോഴാണ്, എന്റെ ഒരു ചെരിപ്പ് കടലിൽ പോയത് അറിയുന്നത്. പിന്നെ എന്റെ ചെരിപ്പ് കടലിൽ പോയെന്നും പറഞ്ഞ് കരയുകയായിരുന്നു ഞാൻ
ന്റെ കരച്ചിൽ മാറ്റാൻ, ബാക്കിയുള്ള ചെരിപ്പും കടലിലേക്ക് എറിഞ്ഞ് കൊടുത്താൽ രണ്ട് ചെരുപ്പുകളും കടലമ്മ ഒരുമിച്ചു തിരിച്ചു തരും എന്ന് അസിയാക്ക ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ അടുത്തുണ്ടായിരുന്ന ചെരിപ്പും അസിയാക്ക കടലിലേക്ക് എറിയുന്നത് കണ്ട് ഞാനും വിചാരിച്ചു, രണ്ടും ഇപ്പോൾ തിരിച്ചു വരും എന്ന്.!
ഒരുപക്ഷേ, മീനുകളും മറ്റും തിന്നതിന്റെ ബാക്കിയായി മൂന്നാം പക്കം തിരിച്ചെത്തേണ്ടിയിരുന്ന എനിക്കു പകരം എന്റെ ചെരിപ്പുകൾ കടൽക്കരയിൽ തിരിച്ചെത്തിയിരുന്നോ ആവോ.?!
ഓർമ്മകൾ പിന്നിട്ടുപോയ വർഷങ്ങളെ മാറ്റിനിർത്തി
വീൽ ചെയർ മണലിൽ ആഴ്ന്ന് പോയ ചാലുകൾ തീർത്ത് കടലിന്റെ തൊട്ടടുത്താണ് ഞാനിപ്പോൾ എന്നെ ഓർമ്മപ്പെടുത്തായി കടലിനെ തൊടാനെത്തി വലിഞ്ഞു. എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടിയെത്തിയ തിരകളെ ഞാൻ മെല്ലെ തൊട്ടു ആ നിമിഷം ഒരു നൊമ്പരങ്ങളുമില്ലാതെ എല്ലാം മറന്നയാഹ്ലാദത്തിൽ ചിതറിയ പൊട്ടിച്ചിരികൾ കുളിർക്കാറ്റിൻ ചിലമ്പുകളായി തിരമാലകൾക്കൊപ്പം കടലിലൊടുങ്ങി.