Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, October 31, 2018

സ്വപ്നങ്ങളുടെ നിറം അറിയുമോ...?
രാവിന്റെയും പകലിന്റെയും
നിറം എന്താണ്...?
കറുപ്പിന്റെയും വെളുപ്പിന്റെയും
നിറവ്യത്യാസമാണെന്ന് 
മനസ്സിൽ പറയുന്നതിന് മുമ്പ്,
ഒരിക്കൽ കൂടി...
ചുവപ്പിന്റെയും പച്ചയുടെയും
നീലയുടെയും മഞ്ഞയുടെയും നിറമെന്താണ്...!
ചോരയുടെയുടെയും പച്ചിലയുടെയും
നീലാകാശത്തിന്റെയും മഞ്ഞവെയിലിന്റെയും
വർണ്ണങ്ങൾ സങ്കൽപ്പങ്ങളിൽ സ്വരൂകൂട്ടുന്നതിന് മുമ്പ്,
ഒരു കാര്യം...
കണ്ണുകൾ കൊണ്ട് കാണാതെ, അറിയാതെ,
സ്പർശനത്തിൽ അനുഭവിക്കാത്ത നിറങ്ങളെ കുറിച്ച്,
ഒരു വിവരണം കിട്ടണം എനിക്ക്...
ഈ വർണ്ണവ്യത്യാസങ്ങൾ
മാറി മറിയുന്നത് വ്യക്തമാക്കിത്തരണം...
എന്നിട്ട് വേണം...,
ജനിച്ചിട്ട് ഇതുവരെ
പ്രപഞ്ചത്തിന്റെ വർണ്ണങ്ങൾ  തിരിച്ചറിയാത്ത,
സ്വപ്നങ്ങളുടെ നിറങ്ങൾ അനുഭവിക്കാത്ത
എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,
അതിനെ കുറിച്ച്
ഒന്നു വിശദമായി പറഞ്ഞു കൊടുക്കാൻ...!

Tuesday, October 23, 2018

പ്രകാശ തീരത്തെ സ്നേഹസംഗമം...

  ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ സ്നേഹ സംഗമത്തിനെ കുറിച്ചുള്ള വിശദീകരണം കണ്ടപ്പോഴേ അതിൽ പങ്കെടുക്കണം എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു...
അപ്പോഴാണ് ഷൗക്കത്തിന്റെ വിളിയും, വരണം എന്ന് മാത്രമല്ല... ഇ.എം.ഹാഷിംക്കയുടെ പുസ്തകം പ്രകാശനം ചെയ്യുകയും വേണം... പോകാനാഗ്രഹിച്ച ഞാൻ പോകണോ എന്ന സംശയത്തിലായി... എനിക്കറിയാം, അവിടെ പങ്കെടുക്കുന്നവർ ആരൊക്കെയാവും എന്ന്...!  സാഹിത്യത്തിന്റെയും കലകളുടെയും സംഗീതത്തിന്റെയും സമ്മിശ്രമായ  അതികായകന്മാർക്കിടയിൽ പുസ്തകത്തെ കുറിച്ച് പറയുന്നത് പോയിട്ട് ഒന്ന് മിണ്ടാൻ കൂടി കഴിയില്ല... അതിന് ശേഷം ഇ.എം.ഹാഷിംക്കയും എന്നെ വിളിച്ചു.... പറ്റില്ല, എന്ന് ഒറ്റവാക്കിൽ പറഞ്ഞു ഒഴിയാൻ കഴിഞ്ഞില്ല... രണ്ടു ദിവസം കഴിഞ്ഞപ്പോൾ പുസ്തകം കൊറിയർ വന്നു...
"പ്രകാശ രാത്രികളിലെ മിസ്റ്റിക് യാത്രകൾ"..., കയ്യിൽ കിട്ടിയപ്പോൾ മുതൽ വീണ്ടും എന്റെ നെഞ്ചിടിപ്പ് കൂടി... ബാക്ക് കവറിൽ മുഖം നിറഞ്ഞ ചിരിയോടെയിരിക്കുന്ന ഹാഷിംക്കയെ കണ്ടപ്പോൾ ഇത്തിരി ആശ്വാസം തോന്നിയെങ്കിലും താളുകളിലൂടെ കടന്നുപോയപ്പോൾ വരികളും എഴുത്തും നിസ്സാരമല്ല എന്ന് മനസ്സിലായി...
നാലഞ്ചു ദിവസങ്ങൾ കൊണ്ട് പുസ്തകം വായിച്ചു പൂർത്തിയാക്കി. എന്റെ ചുറ്റുപാടിൽ നിന്നും അറിവിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള പുസ്തകം... സൂഫിസത്തെ കുറിച്ച്, ജീവിതാവസ്ഥകളെ കുറിച്ച്, യാത്രാനുഭവങ്ങളെ കുറിച്ച്, മതേതരത്വം, സ്നേഹം, സൗഹൃദങ്ങൾ, ബന്ധങ്ങൾ... ഇങ്ങനെ കുറേ കാര്യങ്ങൾ ബോധ്യപ്പെടുത്തിത്തരുന്ന ലേഖനങ്ങൾ... ഇതിനെ കുറിച്ചൊക്കെ വിശാലമായി എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല... എന്നാലും നല്ലൊരു വായനാനുഭവം തന്നെ ഈ പ്രകാശരാത്രികളിലെ മിസ്റ്റിക് യാത്രകളിലൂടെ എനിക്ക് ഉണ്ടായിട്ടുണ്ട്...
മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച്, പ്രകാശനസമയത്ത് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതി തന്നെയാണ് 14.ന് രാവിലെ തിരൂർ നൂർ ലേക്കിലെ സ്നേഹസംഗമലേക്ക് പോയത്... പോകുമ്പോഴും എന്തെങ്കിലും പറയാൻ കഴിയണെ എന്നുള്ള പ്രാർത്ഥനയായിരുന്നു മനസ്സിൽ നിറയെ...
അവിടെ എത്തിയപ്പോൾ, അവിടെയുള്ള ആളുകളെ കണ്ടപ്പോൾ എന്റെ ചങ്ക് പിടച്ചു... പേടിച്ച പോലെ തന്നെ... പരിചയമുള്ള ഒരൊറ്റ ആളെയും കാണുന്നില്ല... തിരിച്ചു പോയാലോ എന്ന് ശങ്കിച്ച് കുറച്ചുനേരം ഓട്ടോയിൽ തന്നെ ഇരുന്നു...
പിന്നെ, ഇറങ്ങി...
വീൽചെയർ ഉരുട്ടി മുന്നോട്ട് നീങ്ങി... പെട്ടെന്ന് എവിടെ നിന്നോ ഒരു വിളി..
"മാരിയത്ത്"...
സ്വയം പരിചയപ്പെടുത്തി കൊണ്ട് കൊടുങ്ങല്ലൂരിലുള്ള നഫീസത്ത് ബീവി മാഡം... അവരെ ആദ്യമായി കാണുകയാണ്... വാട്‌സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും അറിയാം... എഴുത്തുകാരിയാണ്... മൂന്നാല് പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്. അപ്പോഴേക്കും പരിചയമുള്ള ഓരോരുത്തരും എന്റെ അടുത്തേക്ക് വന്നു. മുരളിയേട്ടൻ (കവി -മുരളി കോട്ടക്കൽ), സമീർ (വെട്ടം -ലോക്കൽ ചാനൽ റിപ്പോർട്ടർ), നാസർക്ക (കാരുണ്യ പാലിയേറ്റീവ് തിരൂർ), സുഹ്റത്ത (സുഹ്റ ലിയക്കത്ത്), അശ്വതി, രാഗിണി ചേച്ചി, ബഷീർ അഹ്‌മദ്‌.... അതിനിടയിൽ ഇ.എം.ഹാഷിംക്കയെ കണ്ടു... ആദ്യമായി കാണുകയാണെങ്കിലും പരിചയമുള്ളതുപോലെ.... കൈ കൊടുത്തു,  പരിചയപ്പെട്ടു...
ഒടുവിൽ ഷൗക്കത്തിനെയും... കണ്ട മാത്രയിൽ അടുത്തേക്ക് വന്നു, സ്നേഹത്തിൽ ചേർത്തുപിടിച്ചു... 
അധികം കഴിഞ്ഞില്ല, പുസ്തകപ്രകാശന ചടങ്ങിലേക്ക്... മൂന്ന് മിനിറ്റിൽ കൂടുതൽ സംസാരിക്കരുത് എന്ന സീവിയുടെ (സി.വി.ബഷീർ) നിർബന്ധിത നിർദ്ദേശം കേട്ട്, വർദ്ധിച്ച ഹൃദയമിടിപ്പോടെ വേദിയിലേക്ക്... ഇ. എം.ഹാഷിംക്കയുടെ സാന്നിദ്ധ്യത്തിൽ, അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ (മരണ സങ്കീർത്തനം, പ്രകാശരാത്രിയിലെ മിസ്റ്റിക് യാത്രകൾ) പ്രകാശിപ്പിച്ചു കൊണ്ട് എന്നിൽ ഏല്പിക്കപ്പെട്ട സമയ പരിമിതിക്കുള്ളിൽ എന്ത് പറഞ്ഞു തുടങ്ങണമെന്നറിയതെ, എന്നെ നോക്കിയിരിക്കുന്നവരെ നോക്കി ഏതാനും നിമിഷങ്ങൾ... മനസ്സിൽ കരുതിയതെല്ലാം  ഓർത്തെടുക്കാൻ ശ്രമിച്ചു... കരുതി വെച്ചത് എന്തൊക്കെയോ... പിന്നെ പറഞ്ഞ് വന്നത്   മറ്റെന്തൊക്കെയോ...
ഒരു പുസ്തകം മാത്രം എഴുതിയിട്ടുള്ള ഞാൻ ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഹാഷിംക്ക പ്രതീക്ഷിച്ചത് പോലെ, പ്രകാശരാത്രികളിലെ മിസ്റ്റിക് യാത്രകൾക്ക് വേണ്ടി ഒരു നല്ല വിവരണം നൽകാൻ കഴിയാത്തതിന്റെ ചമ്മൽ മറക്കാൻ ശ്രമിച്ചു കൊണ്ട് സീവി അനുവദിച്ച സമയത്തിനു മുമ്പേ, വേഗത്തിൽ വേദി വിട്ടു... 

പിന്നീട് വേദിയിൽ പലരും സംസാരിക്കുന്നു... വേറെ പുസ്തകപ്രകാശനം നടക്കുന്നു, പാട്ടു പാടുന്നു, കവിത ചൊല്ലുന്നു.... കുറെ ആളുകൾ ചിത്രം വരയ്ക്കുന്നു... പലരും പുതിയ സൗഹൃദം ഉണ്ടാക്കുന്നു, നേരത്തെ  പരിചയപ്പെട്ടവർ സ്നേഹം പുതുക്കുന്നു...
ഇതിൽ നിന്നൊക്കെ മാറി, ഒരു തണലിൽ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഷൗക്കത്ത് തന്റെ ചുറ്റും വട്ടത്തിലിരിക്കുന്ന കുറച്ചു കുട്ടികളോട് സംസാരിച്ചിരിക്കുന്നുണ്ട്.... കുറച്ചു കുട്ടികൾ മാത്രമിരുന്ന വട്ടം, പിന്നെയും ഒന്നും രണ്ടും ആളുകൾ കൂടി വന്നു വലുതായി... കുറച്ചു നേരം അതു കേട്ടിരുന്നു... എത്ര സ്നേഹമായാണ്, സൗമ്യമായാണ് മുഖം നിറയെ തെളിഞ്ഞ ചിരിയോടെ ഷൗക്കത്ത് സംസാരിക്കുന്നത്... കേട്ടിരിക്കുമ്പോൾ ആ സംസാരത്തിന് വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു... കേട്ട് കൊണ്ടിരുന്നപ്പോൾ കുട്ടികൾക്ക് മാത്രമല്ലാതെ, എല്ലാവർക്കും വേണ്ടിയും അതാവാമായിരുന്നു എന്ന് തോന്നി...  എല്ലാർക്കും കേൾക്കേണ്ടിയിരുന്ന അറിയേണ്ടിയിരുന്ന കാര്യങ്ങൾ....
എല്ലാം കണ്ടും കേട്ടും കുറേ നേരം ഇരുന്നു... ഇവിടെ വന്നിറങ്ങിയപ്പോൾ ഉണ്ടായിരുന്ന അപരിചിത്വം ഒട്ടുമില്ലാതെ പരിചയമുള്ള കുറെ പേരെ കണ്ടു... പുതിയ  കുറെ പേരെ പരിചയപ്പെട്ടു...
അപ്പോഴും ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് എവിടെ നിന്നൊക്കെയോ ആളുകൾ നൂർ ലേക്കിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്...
വൈകുന്നേരം വരെ ഇരിക്കണമെന്ന് കരുതിയാണ് പോയതെങ്കിലും, ആരോഗ്യം അതിന് സമ്മതിക്കാത്തത് കൊണ്ട് പുതിയ കാഴ്ചകളിലൂടെ നേടിയ പുതുമകൾ ഹൃദയത്തിൽ ചേർത്ത് വെച്ച് പ്രകാശതീരത്തെ സംഗമത്തിൽ നിന്നും തിരിച്ചു പോരുമ്പോഴും, ഷൗക്കിന്റെ സ്നേഹം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് ഒരു മേൽ വിലാസത്തിന്റെയും അകമ്പടിയില്ലാതെ, അപരിചിത്വത്തിന്റെ അകൽച്ചകളില്ലാതെ, പരസ്പരം അറിയാനും പകരാനും മടിയില്ലാതെ പങ്കുവെക്കപ്പെട്ട ഉണർവിന്റെ ഊർജ്ജത്തിൽ മനസ്സ് നിറയുന്നുണ്ടായിരുന്നു...

അവളുടെ
നീതിയും നിയമങ്ങളും
നിർമ്മിച്ച മേൽക്കോയ്മകൾക്കിടയിൽ
പെണ്ണ് എന്ന രൂപം
എല്ലാം നിഷേധിക്കപ്പെട്ടവളാണ്...
സ്വർഗ്ഗത്തിലെ വാഗ്ദാനങ്ങളിൽ ഏറ്റവും മനോഹരമായി
സൃഷ്ടിക്കപ്പെട്ടവളെ,
പെണ്ണെന്നു പറയാൻ
പെണ്ണായി പിറന്നവൾക്ക്
ഇന്നും മനസ്സ് പിടയുമ്പോൾ,
ആരുടെ മുമ്പിലാണ്
അവകാശങ്ങൾക്കു വേണ്ടി
സ്വത്വം സമർപ്പിക്കേണ്ടത്....

വർഗ്ഗീയതയുടെ
ചുടുരക്തം ചിതറുന്നു,
വർഗ്ഗം തിരിച്ച മനസ്സുകളിൽ....
ആത്മീയതയുടെ
പോർ വിളികൾ മുറുകുന്നു,
വിശ്വാസങ്ങളുടെ അടിത്തറയിൽ...
സ്നേഹ ബന്ധങ്ങളുടെ
കെട്ടുകഥകൾ മെനഞ്ഞ
തിരക്കഥകളിൽ തലകുനിച്ചിരുന്ന്
നിശ്വാസമുതിർക്കുന്നു
തലമുറകൾ....

Monday, October 22, 2018

നിന്റെ വേദനകൾ എന്റേതും
എന്റെ വേദനകൾ നമ്മുടേതും
ആയിരുന്നിടത്ത് നിന്ന്....,
നിന്റേത് നിനക്കും
എന്റേത് എനിക്കും മാത്രമായി
നാം നമ്മിൽ നിന്നും
ഒരുപാടകലെക്കായി
അകന്നിരിക്കുന്നു 
ഒരു വയൽ പോലെ,
കിളച്ചു മെതിച്ചു
കൊയ്തെടുത്ത ഫലങ്ങൾ
രുചിച്ചു രസിക്കുമ്പോഴും
അവൾക്കും അവനുമിടയിൽ
സ്വർഗ്ഗം നിഷേധിക്കപ്പെട്ടത്
അവൾക്കു മാത്രമാണ്.....
പലതിൽ നിന്നും 
മാറി നിന്നും മാറ്റിനിർത്തിയും 
അകറ്റിനിർത്തിയിരുന്നു...
അവസരം കാത്ത് നിൽക്കാൻ പോലും 
അവകാശമില്ലാതെ 
അവഗണിക്കപ്പെട്ട ഇടങ്ങളിൽ 
മിന്നുന്നുണ്ട്,
ചില മിന്നാമിനുങ്ങുകൾ.....
കറുപ്പിന്, ഏഴഴക്
എന്ന് ആരാണ് പറഞ്ഞത് ....
ബാക്കി തൊണ്ണൂറ്റി മൂന്ന് അഴകും
വെളുത്തവർ സ്വന്തമാക്കി വെച്ചിട്ട്
കറുപ്പിന്റെ അഴകിനെ പരിഹസിക്കരുത് ....

സ്നേഹം 

കൊടുക്കുന്നതിനേക്കാൾ വാങ്ങാനായിരുന്നു
തിടുക്കപ്പെട്ടിരുന്നത് ....
അപ്പോഴും കിട്ടിയത് പോരെന്ന് പറഞ്ഞു
കലഹം കൂട്ടുകയായിരുന്നു.....