Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, August 16, 2010

പുതുവർഷത്തിൻ പൂക്കാലം

ചിങ്ങപ്പുലരി പിറന്നു

പുതുവർഷത്തിൻ പുത്തനുണർവ്വായ്

പൂക്കാലപ്പുലരിയുണർന്നൂ.

കാവലാളിൻ കരവിരുതിൽ

നിറങ്ങൾ ചാലിച്ചേഴഴകായ്

പകലൊരുങ്ങുന്നു

നയന മനോഹരിയായ്.

മഞ്ഞിൻ മുങ്ങും മാമലകൾ

മാനം മേലെ പുണരുമ്പോൾ

പൊന്നായ് തെളിയും കിരണങ്ങൾ

മണ്ണിൻ മാറിൽ ഓളം വെട്ടുന്നു

കൂടു വിട്ടകലും ചിൽ ചിലമ്പുകളാൽ

ചെറുകിളികൾ

കുളിർ കാറ്റിൻ മർമ്മരമായ്

ചൂളം കുത്തിപ്പാടും പൂങ്കുയിലും.

നാട്ടുവഴിയിലൂയലാടുന്നു

തെച്ചിയും ചെമ്പരത്തിയും

വാസനചെപ്പിലൊളിപ്പിച്ചൂ

നൈർമ്മല്ല്യത്തിൻ കുടമുല്ലപ്പൂക്കളും.

പൂവുകൾതോറും തേൻ നുകരാനായ്

മൂളിപ്പാട്ടുമായ് ചുറ്റിനടക്കും

പൂത്തുമ്പിക്കൊപ്പം

വിണ്ണിലുണരാൻ മൂളുന്നു ഞാനും

ഒരുണർത്തുപാട്ട്..

4 comments:

  1. നന്നായിരിക്കുന്നു ഓണക്കവിത.
    തങ്ങളുപ്പാപ്പയുമായുള്ള അനുഭവവും നന്നായിരുന്നു
    ഞങ്ങളെപ്പോലെ ഇങ്ങേക്കോണിലുള്ളവര്‍ക്കും അദ്ദേഹത്തെപ്പറ്റി ഇത്രയും അറിയുവാന്‍ കഴിഞ്ഞല്ലോ.നന്ദി.
    പ്രിയ മാരി,
    ജൈത്രയാത്ര തുടരുക
    തളരാതെ, പതറാതെ.
    ദൂരെ നിന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാന്‍
    ഈ ബഹറിനില്‍ നിന്നു ഞാനുമുണ്ട്.

    ReplyDelete
  2. നന്നായി കൂട്ടുകാരി കവിതകള്‍ മനോഹരമായിട്ടുണ്ട്.
    ഇനിയും കൂടുതല്‍ എഴുതുക.
    ഓണവും,പെരുന്നാളും ഒരുമിക്കുബോള്‍ മത സൌഹാര്തത്തിനു വേണ്ടി നാലുവരി എഴുതണേ.
    അമി

    ReplyDelete
  3. Let everything only wonderful happen to you some one so wonderful like you..!!!!

    ReplyDelete
  4. ഓണക്കവിത വായിച്ചു. നല്ല കവിത എന്ന് മാത്രം പറയുന്നത് കാര്യങ്ങള്‍ ലഘുവായി കാണുകയാണ്. കുറച്ചുനേരം ഞാന്‍ എന്‍റെ കുട്ടിക്കാലത്തേക്ക് പോയി. മരിയത്തിനു ഏതിലാണ് കൂടുതല്‍ മിടുക്ക്, കവിതയിലാണോ കഥയിലാണോ അല്ല ചിത്രത്തിലാണോ? ഏതു കാര്യത്തിലും നല്ല മിടുക്ക് കാണിക്കുന്നുണ്ട്. ആശംസകള്‍.
    ഇ. ഹരികുമാര്‍.