Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, August 22, 2010

ഓണം….

ചിങ്ങത്തിൽ തെളിയുന്ന

ഉഷസ്സിലൊരു പൊന്നൊളിയായ്

വിടരുന്ന പൂക്കാലത്തിൽ

അത്തത്തിൻ നാൾ മുതലൊരു

പൂക്കുടയുമേന്തി വരുന്നു

ഓണം പൊന്നോണം.

അത്തം പത്തിന്

ഓണം തിരുവോണം…..

അത്തപ്പൂക്കളമൊരുക്കിയ മുറ്റത്ത്

വെയിൽനാളം മഞ്ഞപ്പട്ടു വിരിച്ചു..

ഊഞ്ഞാലാടിയ പൂഞ്ചില്ലയിൽ

പാറിപ്പറന്നൂ പൂത്തുമ്പികൾ..

നനു നനെ കുതിരും

മഴയുടെ നിറവിൽ

മറഞ്ഞുനിന്നൊരു മഴമേഘത്തിൽ

അത്തം തെളിഞ്ഞപ്പോൾ

ഓണം കറുത്തു……

രുപാട് ഓർമ്മപ്പെടുത്തലുമായാണ് ഓരോ വർഷവും ഓരോരുത്തർക്കും ഓരോ ഓണവും വന്നെത്തുന്നത്.

സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒത്തൊരുമയെ ഓർമ്മപ്പെടുത്താനാവണം സ്വാതന്ത്ര്യദിനത്തോടൊപ്പം ഇപ്രാവശ്യം ഓണവും റംസാനും ഒത്തുചേർന്നത്.

ഒരുപാട് മഹിമകൾ കേട്ടുവളർന്ന കേരളം ആഘോഷത്തിൻ ആഹ്ലാദത്തിൽ ആറാടുമ്പോൾ മാനവരാശിയുടെ ഹൃദയത്തിൽ നിറയെ ഇനിയും വറ്റിപോവാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മകൾ ഊട്ടിയുറപ്പിക്കാൻ ഒത്തൊരുമയോടെ എന്നുമെന്നും മുന്നേറാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

4 comments:

  1. മാരിയത്തെ, "ഓണം" കവിതയെകുറിച്ച് മാത്രമല്ല എനിക്ക് പറയാനുള്ളത്.ഞാനിന്നു വന്നെത്തിയത്,ഈ ബൂലോകത്ത് ഇന്നുവരെ ഞാനറിയാതെ കിടന്ന,എനിക്ക് കണ്ടെത്താന്‍ കഴിയാത്ത ഒരത്ഭുത പ്രതിഭാസമായ മാരിയതിന്റെ അത്ഭുത ലോകത്താണ്.ഏറെ എന്നെ ആകര്‍ഷിച്ചത് പെയിന്റിംഗ് ആണ്. ഓരോ ചിത്രവും,അധികം ചായകൂടുകളില്ലാതെ നേര്‍ത്ത വരകള്കൊണ്ട് ജീവനുററതാക്കി.പലതും ഭാവന സമ്പന്നം കൊണ്ട് മനോഹരം.അടിക്കുരിപ്പില്ലാത്തത് കൊണ്ട് എടുതുപരയാനാവുന്നില്ല.അടിക്കുറിപ്പ് ചിത്രങ്ങള്‍ക്ക് നിര്‍ബന്ധം.

    "സ്വാതന്ത്ര്യദിനത്തോടൊപ്പം ഇപ്രാവശ്യം ഓണവും റംസാനും ഒത്തുചേർന്നത്…. ഒരുപാട് മഹിമകൾ കേട്ടുവളർന്ന കേരളം ആഘോഷത്തിൻ ആഹ്ലാദത്തിൽ ആറാടുമ്പോൾ മാനവരാശിയുടെ ഹൃദയത്തിൽ നിറയെ ഇനിയും വറ്റിപോവാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മകൾ ഊട്ടിയുറപ്പിക്കാൻ ഒത്തൊരുമയോടെ എന്നുമെന്നും മുന്നേറാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ…. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ."

    "മാനവരാശിയുടെ ഹൃദയത്തില്‍ നിറയെ ഇനിയും വട്ടിപോകാത്ത സ്നേഹത്തിന്റെയും,കാരുണ്യത്തിന്റെയും നന്മകള്‍,

    നന്മകള്‍ കുറഞ്ഞു വരുന്ന മനുഷ്യര്‍, മൂല്യങ്ങളില്ലാത്ത
    അടിസ്ഥാന തത്വങ്ങള്‍, നേരും നെറിയും കുറഞ്ഞു വരുന്ന ലോകം. നാമെവിടെക്കാ പൊയ്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കാന്‍ കഴിവുള്ളവരുടെ ഹൃദയത്തെ തൊട്ടുണര്‍ത്താന്‍ പോന്ന വരികള്‍.

    നന്മകള്‍ നിറഞ്ഞ ഈ ഹൃദയ വിലാപം
    വായനക്കാരനെ ഒരു നിമിഷം ചിന്തിക്കാന്‍ പ്രപ്തമാക്കട്ടെ എന്നാശംസിക്കുന്നു.
    ---- ഫാരിസ്‌

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വൈകിയാണെങ്കിലും ഓണാശംസകള്‍... നന്നായി ആഘോഷിച്ചുകാണുമല്ലോ ?