Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Friday, December 3, 2010

കദനങ്ങളുടെ കനലെരിയുമ്പോഴും ഇളം തെന്നല്‍ വീശുന്നു.....
രു അസുഖവും ആരും ആഗ്രഹിച്ച് വന്നു ചേരുന്നതല്ല. ഓരോരുത്തര്‍ക്കും അനുഭവങ്ങള്‍ ഓരോ വിധത്തിലായിരിക്കും..... അത് സമീപിക്കുന്ന രീതികളും വ്യത്യസ്തമായിരിക്കും... സ്വയമറിയാതെ വന്നു ചേര്‍ന്നതെല്ലാം എല്ലാവര്‍ക്കും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല... എങ്കിലും അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആത്മ വിശ്വാസത്തിന്റെ വെളിച്ചം മനസ്സില്‍ തെളിയുമ്പോള്‍ ജീവിതത്തിന്റെ പുതിയൊരു വഴിതിരിവ് തിരിച്ചറിയുന്നു..... അനുഭവങ്ങളാണ് ഓരോരുത്തരുടെയും സമ്പത്ത്....

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലേക്ക് അറിയാതെ ഏറ്റെടുക്കേണ്ടി വന്ന വ്യത്യസ്തമായ ദുരനുഭവങ്ങളാല്‍ ഏറെ കഷ്ടപ്പെടുന്നവര്‍....

മുന്നില്‍ വെളിച്ചമില്ലാതെ നിരാശ നിറഞ്ഞ നാളുകളോടെ സങ്കടം വിട്ടുമാറാത്ത ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുളടഞ്ഞ ജീവിതങ്ങള്‍.... എന്തിനും ഏതിനും മറ്റൊരാളുടെ സഹായം കാത്തു, വീട്ടുകാരുടെയും മറ്റുള്ളവരുടെയും മറ്റു പല തിരക്കുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അവഗണിക്കപ്പെട്ടു പോവുന്ന അവസ്ഥയില്‍ നിസ്സഹായതയോടെ ജീവിതം ഒരു ഭാരമായി നെഞ്ചില്‍ വിങ്ങുമ്പോള്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മുരടിക്കുന്നു....

ഞങ്ങള്‍ക്കിടയിലുള്ള ഒരു കൂട്ടുകാരിയുടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഒരു തീരാത്ത വിങ്ങലായി എന്റെ മനസ്സില്‍ നിറയുന്നത്. അവളുടെ രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അവളുടെ അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ അവളും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുന്നു... സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്ത്, അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങളായ ബാത്ത് റൂമിലേക്ക് എടുത്തു കൊണ്ട് പോവലും, (ഇപ്പോള്‍ അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്തിറക്കിയിരുത്തി വലിച്ചു കൊണ്ടു പോയി) കുളിപ്പിച്ചു കൊടുക്കലും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

അഞ്ചു മിനിറ്റ് വെറുതെയിരിക്കാന്‍ നേരമില്ലാത്തവര്‍ക്ക് മണിക്കൂറുകളോളം, ദിവസങ്ങളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം ഒന്നിനുമാവാതെ ആരുമറിയാതെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയുന്നവരെ കുറിച്ച് ഒന്നോര്‍ക്കാന്‍ നേരമുണ്ടാവുമോ...? ശരീരത്തില്‍ വൈകല്യങ്ങളോടെ വികലാംഗരായവരുടെ മനസ്സറിയാതെ വികലമായ കണ്ണുകളോടെ നോക്കുന്ന ചുറ്റുപാടില്‍ നിന്നും അറിഞ്ഞോ അറിയാതെയോ മാറി നില്‍ക്കുന്ന ജന്മങ്ങള്‍... പരാശ്രയം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ നമ്മുടെയൊക്കെ ഇടയിലൂടെ ഉണ്ടായിട്ടും സമൂഹം അവരോട് എന്തു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്....? “അയ്യോ പാവം” എന്ന വാക്കിലൊതുങ്ങുന്ന സഹതാപം അല്ലെങ്കില്‍ അതിന്റെ കൂടെ “സാരമില്ല, വിഷമിക്കരുത്, ഒക്കെ ശരിയാവും” എന്നൊരു സാന്ത്വനം കൂടി... അതിലൊതുങ്ങി സമൂഹം. എന്നാലും പണ്ടത്തെ അപേക്ഷിച്ച് ഇത്തരക്കാരോട് ഒരു പരിഹാസപാത്രമായിരുന്ന കാഴ്ചപ്പാടിന്റെ സമീപനത്തിന് സമൂഹത്തിന്റെ ഇടയില്‍ ഇത്തിരിയെങ്കിലും മാറ്റം വന്നിട്ടുണ്ട്...
അതിനു പ്രധാന കാരണം, പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മകളുമാണ്. ഹോംകെയര്‍ പ്രവര്‍ത്തനങ്ങളിലൂടെയും ആവശ്യകാര്‍ക്കു വേണ്ട മറ്റു സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് അവരുടെ സ്വന്തം കൂടപിറപ്പുകളോടെന്നപോലെ പരിചരിച്ചും സ്നേഹിച്ചും വിശാലമായ മനസ്സുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍.

ആദ്യം വൈകല്യമുള്ളവരുടെ ഒരു സംഗമത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ സങ്കടമായിരുന്നു... എല്ലാവരും എന്നെ എങ്ങിനെ കാണുമെന്നോര്‍ത്ത്. അത് പക്ഷേ കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ എന്നെപ്പോലെ കുറേ പേര്‍... എന്നേക്കാള്‍ കഷ്ടതയനുഭവിക്കുന്നവര്‍... അവര്‍ക്കിടയില്‍ ഞാന്‍ ഒന്നുമായിരുന്നില്ല. നേരെയൊന്ന് ഇരിക്കാന്‍ കഴിയാത്തവര്‍, ഭക്ഷണം കഴിക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണ്ടവര്‍, ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പോലും കഴിയാത്തവര്‍..... എന്നിട്ടും ഇങ്ങിനെയെങ്കിലും ഒന്നു പുറത്തിറങ്ങായതിന്റെ ആഹ്ളാദത്തില്‍ സങ്കടങ്ങള്‍ കരുവാളിച്ച മുഖത്ത് സന്തോഷത്തിന്റെ തൂവെളിച്ചം... എല്ലാവരെയും കാണാനും അറിയാനും ഒരു അവസരം ഒത്തു കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ഓരോരുത്തരും... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന പോലെ പരസ്പരം ചോദിച്ചും പറഞ്ഞും പാട്ടു പാടിയും കളിചിരികള്‍ക്കിടയില്‍ തിരിച്ചു പോവാനുള്ള സമയമായപ്പോള്‍ അന്നത്തെ ഒരു ദിവസത്തിന് ഇത്ര വേഗതയാണോ എന്നായിരുന്നു എല്ലാവരുടെയും സങ്കടം.... ഇനിയും ഒറ്റപ്പെടലിന്റെ മടുപ്പ് നിറഞ്ഞ ഏകാന്തതയിലേക്ക് തിരിച്ച് പോവുകയാണ് എന്ന സത്യം ഓരോ മുഖത്തും നിഴലിച്ചു. അപ്പോഴും എല്ലാവരുടെയും മുഖത്ത,് ഇങ്ങനെ ഒരു കൂട്ടായ്മക്ക് അവസരം ഒരുക്കിത്തന്ന സംഘാടകരോടും തങ്ങള്‍ക്കുവേണ്ടി മെയ്യും മനവും പൂര്‍ണ്ണമായി സമര്‍പ്പിച്ച് ചുറുചുറുക്കോടെ ഓടിനടക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തകരോടുമുള്ള നന്ദിയുടെ ചെറുപുഞ്ചിരി നിറഞ്ഞു നിന്നിരുന്നു....

ചുങ്കത്തറയിലെ പാലിയേറ്റീവിന്റെ സഹകരണത്തോടെ ജ്യോതി കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലീയേറ്റീവ് കെയര്‍ സെന്ററില്‍ ആഴ്ചയിലൊരു ദിവസം (വെള്ളിയാഴ്ച) നടക്കാന്‍ കഴിയാത്തവര്‍ക്ക് ഒത്തുകൂടാനുള്ള അത്താണിയാണ്.

അവിടെയെത്തുന്ന അബ്ദുക്ക, മജീദാക്ക, മെയ്ദീന്‍കാക്ക, മുജീബ്, സിദ്ദീഖ് കാക്ക, അസ്മാബിതാത്ത, ഷംല അങ്ങിനെ കുറേ പേര്‍.... അവരെ ഒരു വര്‍ഷം മുമ്പ് അവിടെ വെച്ച് കണ്ടപ്പോള്‍ രോഗങ്ങളുടെ തളര്‍ച്ചയുടെയും ഒറ്റപ്പെടലിന്റെയും അവശതകളുടെ നിരാശയില്‍ ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷകളുമില്ലാത്തവരായിട്ടായിരുന്നു.

ജ്യോതി കോണ്‍വെന്റിലെ ക്രിസ്തുവിന്റെ കന്യകമാരായ മേഴ്സി സിസ്റര്‍, അനില സിസ്റര്‍, ഷാലെറ്റ് സിസ്റര്‍.... അവിടെയുള്ള ഓരോ സിസ്റര്‍മാരും ദേവതകളെ പോലെ മുഖം നിറയെ ചിരിയുമായി ഓരോരുത്തരെയും ചെറിയ കുഞ്ഞുങ്ങളോടെന്ന പോലെയാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്..... കൂടെ പാലീയേറ്റിവിന്റെ മുഹമ്മദലിയും ബാബു ശരീഫും മേരി (2)ചേച്ചിമാരും ലീലാമ്മ ടീച്ചറും മറിയാമ്മ ടീച്ചറും അവിടെ വരുന്ന ഓരോ പ്രവര്‍ത്തകരും എത്ര അലിവോടെയാണ് എല്ലാവരെയും നോക്കുന്നത്..... ഉച്ചയ്ക്കു ശേഷം ഫിസിയോ തെറാപ്പി ചെയ്യാനെത്തുന്ന ഡോ. അജയ്സാര്‍ എല്ലാവരുടെയും പ്രിയങ്കരനായ കൂട്ടുകാരനാണ്.... അദ്ദേഹത്തിന്റെ സമീപനം എല്ലാവരുടെയും ഹൃദയത്തില്‍ തലോടുന്ന തൂവല്‍ സ്പര്‍ശമാണ്... ഫിസിയോ തെറാപ്പിക്കൊപ്പം ഓരോ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും കുശലാന്യേഷണങ്ങള്‍ നടത്തിയും വൈകുന്നേരം ഏറെ ഇരുട്ടുന്നത് വരെ ഒരു മടുപ്പുമില്ലാതെ ഞങ്ങളോടൊപ്പം ചെലവഴിക്കുന്ന അദ്ദേഹത്തിനാണോ ഞങ്ങള്‍ക്കാണോ കൂടുതല്‍ സന്തോഷം....!!!? അദ്ദേഹത്തിന്റെ അലിവിന്റെ സാന്ത്വനം ഓരോരുത്തരുടെയും ശരീരത്തേക്കാള്‍ മനസ്സിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. അതിനു വേണ്ടി മാത്രം ഉച്ചയ്ക്കു ശേഷം വന്നെത്തുന്നു എത്രയോ പേര്‍.

പാലീയേറ്റീവ് കെയര്‍ ഒരുക്കി കൊടുക്കുന്ന ഇരുന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന തൊഴിലുകളിലൂടെ ചെറുതെങ്കിലും ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നു... അവരുടെ കളിയും ചിരിയും നിറഞ്ഞ ലോകത്ത് വിഷമങ്ങളെയെല്ലാം മാറ്റി വെച്ച് ഒരാഴ്ചയില്‍ ഒരു ദിവസം എന്നത് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും അവിടെയെത്താനുള്ള സാഹചര്യമുണ്ടാവാനാണ് ഓരോരുത്തരുടെയും ആഗ്രഹം..... ഇപ്പോള്‍ അവരാരും അന്നത്തെപ്പോലെ രോഗികളല്ല... മുന്നില്‍ നീണ്ടു കിടക്കുന്ന ജീവിതത്തെ തളരാതെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പൊന്‍കിരണം അവരുടെ മുഖത്തു തെളിഞ്ഞിട്ടുണ്ട്. വിധിയോടു തോറ്റു കൊടുക്കാന്‍ മനസ്സില്ലാതെ ജീവിതത്തിന്റെ പോരാട്ട വഴിയില്‍ പ്രതീക്ഷകളുടെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്...

ഐ ഫോര്‍ ഇന്ത്യ മീഡിയാ കണ്‍സോര്‍ഷ്യത്തിനു വേണ്ടി സംഘമിത്ര മലപ്പുറം ജില്ല കമ്മിറ്റിയും ചട്ടിപ്പറമ്പ് ലൈഫ് ലൈനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് ജസ്ഫര്‍ ക്ഷണിച്ചിട്ടാണ് ഞാനും പോയത്. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുക്കുന്ന പരിപാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവിടെ അതിലപ്പുറമുണ്ടായിരുന്നു.... മുസ്തഫാക്കാന്റെ ഔഷധത്തോട്ടത്തിലെ ഫാം ഹൌസിന്റെ വിശാലമായ മുറ്റത്ത് ഞങ്ങളുടെ മനസ്സിന്റെ സന്തോഷങ്ങള്‍ തെളിയിച്ചു കൊണ്ട് വെയിലും വെളിച്ചവുമായി മനം കുളിര്‍പ്പിക്കാന്‍ തലോടുന്ന ഔഷധകാറ്റ്.... ക്ഷണിക്കാതെ വന്നെത്തിയ കുളിരുള്ള ചെറിയൊരു ചാറ്റല്‍മഴ പോലും ഞങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് പതിയെ തിരിച്ചുപോയി.... ആ അന്തരീക്ഷം തന്നെ എല്ലാവരിലേക്കും ഊഷ്മളമായൊരു ഊര്‍ജ്ജം പകരുന്നുണ്ടായിരുന്നു....

പ്രഗത്ഭരായ വ്യക്തികളുടെ കൂടെ വേദി പങ്കിടുമ്പോള്‍ കാണാതറിഞ്ഞതും അറിയാത്തതുമായ ഒരുപാടു പേരുമായി ഓരോരുത്തരും സ്വയം പരിചയപ്പെട്ടും കൂട്ടുചേര്‍ന്നും മറക്കാനാവാത്ത കൂടിച്ചേരലിന്റെ സംതൃപ്തിയോടെ വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും മതിവരാതെ മണിക്കുറുകളോളം.... ജംഷീറിന്റെ കേട്ടാല്‍ ഒരിക്കലും മറക്കാത്ത പാട്ടിന്റെ ഈണവും, ജസ്ഫറിന്റെ കഴിവുകള്‍ മാറ്റുരച്ച ചിത്രങ്ങളും, ശബ്നയുടെ എന്നേക്കുമുള്ള ഓര്‍മ്മകളുടെ കുഞ്ഞുകഥകളും, ഉണ്ണി എടക്കഴിയൂരിന്റെ കവിതകളും ഗാനശകലങ്ങളും, റഷീദിന്റെ സ്നേഹസ്പര്‍ശങ്ങളുടെ മഴവില്ലു തീര്‍ത്ത കഥകളും... ശിഹാബ്, അഹമ്മദ്കുട്ടിക്ക, മോഹനേട്ടന്‍, സല്‍മ... അവിടെ കണ്ടതും കേട്ടതും പറഞ്ഞാല്‍ ഇവിടെ തീരില്ല. അവിടെയെത്തിയ ഓരോരുത്തരും അത്ഭുതപ്പെടുത്തുന്ന കഴിവുകളോടെ ഒന്നിനൊന്നു മുന്നിട്ടു നില്‍ക്കുന്നവരായിരുന്നു..... അതിനിടയില്‍ എല്ലാം ഒരു വിസ്മയകാഴ്ചകളായ് മുഖം നിറയെ ചിരിയുമായി എല്ലാവരോടും സന്തോഷം പങ്കു വെച്ചു കൊണ്ട് ഞാനിരുന്നു....

ഈ പരിപാടി സംഘടിപ്പിച്ച സംഘടനയുടെ മികവില്‍ സുരേഷും ജമാല്‍ പനമ്പാടും അത് എല്ലാ അര്‍ത്ഥത്തിലും വളരെയധികം പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവരുടെയും മുഖത്തു തെളിഞ്ഞ നന്ദിയുടെ പുഞ്ചിരിത്തെളിച്ചം.... ഞങ്ങളിലെ കഴിവുകളും പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രചോദനമേകാന്‍ അവര്‍ സംഘടിപ്പിച്ച ഈ കൂട്ടായ്മയിലൂടെ നേടിയ പ്രോത്സാഹനങ്ങള്‍ കൊണ്ട് അവര്‍ ഉദ്ദേശിച്ച ഉദ്യമങ്ങള്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഉപകാരപ്രദമാകാന്‍ ഇത് ഒരു തുടക്കവുമാവട്ടെ.... അവിടെ നിന്നു യാത്ര പറഞ്ഞിറങ്ങുമ്പോഴും ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്കെല്ലാം ഒത്തുകൂടാന്‍ ഒരു അവസരം ഒരുക്കിത്തരാന്‍ അവര്‍ക്കു തോന്നട്ടെയെന്ന് മനസ്സാല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അവിടെ വന്നിറങ്ങിയപ്പോള്‍ മുതല്‍ തിരികെ യാത്രയാക്കിയ നിമിഷംവരെ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കായി വാളന്റിയര്‍മാരായി പ്രസരിപ്പോടെ ഓടിനടന്ന കൊച്ചുകൂട്ടുകാരുടെ സാന്നിദ്ധ്യം അഭിനന്ദനാര്‍ഹം തന്നെയാണ്....
ഇനിയിങ്ങനെ ഒത്തുകൂടാനെന്നാണൊരവസരം കിട്ടുക എന്നറിയാതെ ഒരു ദിവസത്തിന്റെ സന്തോഷം ഒരുപാടു നാളത്തേക്ക് ഓര്‍ത്തു വെക്കാനുള്ള അനുഭവങ്ങളോടെ ഓരോരുത്തരോടും യാത്ര പറഞ്ഞു തിരികെ പോരുമ്പോള്‍ അറിയാതെ ഒരു വിങ്ങല്‍ മനസ്സില്‍ നിറയുന്നുണ്ടായിരുന്നു.... ഈ സന്തോഷങ്ങളിലൊന്നും ഉള്‍പ്പെടാന്‍ കഴിയാതെ ആരും അറിയാതെ പോയവരിനിയുമൊരുപാടുണ്ട്...... ലോകത്തെ എല്ലാവരുടെയും സങ്കടങ്ങള്‍ തുടച്ചുമാറ്റാന്‍ ഒരാള്‍ക്കോ ഒരു സംഘടനക്കോ പൂര്‍ണ്ണമായും കഴിയില്ല.... എന്നാലും ഓരോ വ്യക്തിക്കും സംഘടനകള്‍ക്കും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്നതുണ്ട്.... ഇതുപോലെ പലതും....! ഇങ്ങനെയൊരു കൂട്ടായ്മ ഒരുക്കിത്തന്നവരെ പോലെയുള്ള സന്മനസ്സുകള്‍ ഇനിയും ഉണ്ടാവട്ടെ..., ഞങ്ങള്‍ക്ക് ഒത്തുകൂടാന്‍...., ഞങ്ങളെ അറിയാന്‍..... മറ്റുള്ളവര്‍ അറിയട്ടെ..., ഞങ്ങള്‍ സഹതാപത്തോടെ മാറ്റി നിര്‍ത്തേണ്ടവര്‍ മാത്രമല്ല എന്നും....
10 comments:

 1. വേദനിക്കുന്നവരുടെ മനസ്സ് കാണാന്‍ ഇന്ന് ആര്‍ക്കാണ് നേരം
  എല്ലാവരും തിരക്കിന്റെ ലോകത്താണ് , അവിടെ അവന്‍ സ്വാര്‍ത്ഥത യുടെ ലോകത്താണ്
  ഇവിടെ യാണ് pain and paliyative സെന്ററിനെ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ മാതൃക
  എന്തായാലും മികച്ച ലേഖനം അഭിനന്ദനങ്ങള്‍

  ReplyDelete
 2. “അതിനിടയില്‍ വിസ്മയക്കാഴ്ചകളുമായി മുഖം നിറയെ ചിരിയുമായി എല്ലാവരോടും സന്തോഷം പങ്കുവച്ചുകൊണ്ട് ഞാനിരുന്നു”

  ഈ അനുഭവക്കുറിപ്പിന്റെ പൂര്‍ണ്ണത ഈ വരികളിലല്ലേ? വായിക്കുമ്പോള്‍ വേദനയും സന്തോഷവും സമ്മിശ്രമായി കടന്നുവന്നു.

  ദുഃഖിതരുടെയും പീഡിതരുടെയും കണ്ണീര്‍ തുടയ്ക്കാന്‍ ഉയരുന്ന കൈകളെ ദൈവം അളവില്ലാതെ സഹായിക്കട്ടെ എന്ന് പ്രാര്‍ഥനയോടെ.

  ReplyDelete
 3. അജിത്ത് മാഷ് പറഞ്ഞത് എത്രസത്യം.
  നന്മകൾ … നന്മനിറഞ്ഞമനസ്സുകൾ നിറയട്ടെ…… പ്രാർഥനയോടെ……..

  ReplyDelete
 4. Really touching.. Very happy to see that there are still some people around us who liked to do something for less previleged..

  My personal wishes...!

  Regards

  Kochuravi

  ReplyDelete
 5. ഈ പോസ്റ്റിന്റെ തലക്കെട്ട് പകരുന്ന പോസിറ്റീവ് എനർജി അപാരമാണ്.

  എല്ലാ നന്മ നിറഞ്ഞ സുമനസ്സുകൾക്കും വേണ്ടി പ്രാർഥിച്ച്കൊണ്ട്.......

  ReplyDelete
 6. ഇന്ന് മാദ്ധ്യമം “ചെപ്പി”ല്‍ ഈ പോസ്റ്റ് വായിച്ചു. പ്രിന്റില്‍ കാണുമ്പോള്‍ കുറേക്കൂടി നന്നായിട്ടുണ്ടെന്ന് തോന്നി, എത്രയായാലും അക്ഷരസ്നേഹികള്‍ക്ക് അച്ചടിച്ച അക്ഷരങ്ങള്‍ തന്നെ ജീവസ്സുറ്റത്.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. മനോഹരമായ വിവരണം.
  മനസ്സില്‍ കരുണയുള്ള ചിലരെന്കിലുമുല്ലതില് നമുക്കഭിമാനിക്കാം..!
  ജെസ്ഫെരിന്റെ ക്ച്ചണം സീകരിക്കാന്‍ കഴിയാതത്തിലെ നിരാശ സംഗമത്തെ കുറിച്ചുള്ള നിന്ടെ വിവരണം വായിച്ചപ്പോയാന്‍ ഇരട്ടിയായി...

  ReplyDelete
 9. നന്മനിറഞ്ഞമനസ്സുകൾ നിറയട്ടെ…… പ്രാർഥനയോടെ……..naveenjjohn.

  ReplyDelete
 10. very goood marry.........i like it this fecher.