Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, March 7, 2011

വനിതാദിനം....?

രോ ദിനങ്ങളും ഓരോ പ്രത്യേകതകളുമായി ആചരിക്കപ്പെടുന്നു. ആ പ്രത്യേകതകളെല്ലാം അന്നത്തെ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തകളോടെ കടന്നു പോവുമ്പോള്‍ എടുക്കപ്പെട്ട ദൃഢനിശ്ചയങ്ങള്‍ക്കെല്ലാം വാര്‍ത്താമാധ്യമങ്ങളുടെ കോളങ്ങള്‍ തികയ്ക്കാനുള്ള ഒരു വാര്‍ത്ത മാത്രമായി ആ ദിനങ്ങളുടെയെല്ലാം പ്രസക്തി ഒതുങ്ങുന്നു.
വനിതാദിനം...., അതും ഇതുപോലെ കുറേ വാഗ്ദാനങ്ങളോടെ അവസാനിക്കും.
ദൈവമായി കാണുന്ന ഗുരുവും, താങ്ങും തണലുമാവേണ്ടവരായ പിതാവും സഹോദരനും അടങ്ങുന്ന ചില പുരുഷന്മാര്‍ അവരുടെ ഉപയോഗവസ്തുവായി മാത്രം സ്രീയെ കാണുന്നു.... സംരക്ഷിക്കേണ്ടവരില്‍ നിന്നും ക്രൂരമായി ചവിട്ടി അരക്കപ്പെടുന്നവരാണ് മിക്ക സ്ത്രീകളും.... സൌമ്യ പീഡനത്തിരയായവരുടെ അവസാനവാക്കല്ല.... പ്രതികരണങ്ങളുടെയും അനുശോചനങ്ങളുടെയും പൊലിമകളോടെ ഒന്നിന്റെ അലകളങ്ങുമ്പോഴേക്കും മറ്റൊന്നിന്റെ തുടര്‍ച്ചയായി അതിപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംവരണങ്ങളുടെ എണ്ണങ്ങള്‍ അധികരിക്കുന്നതിലല്ല...., നിയമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമപ്പുറം ഓരോ പുരുഷന്മാരുടെയും കീഴില്‍ അവരുടെ സഹകരണത്തോടെയാണ് ഓരോ സ്ത്രീകളുടെയും സ്വാതന്ത്യ്രവും സംരക്ഷണവും പൂര്‍ണ്ണമാവേണ്ടത്....
കാരണം...., സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്...., അച്ഛനും അമ്മയുമാണ്..., സഹോദരിയും സഹോദരനുമാണ്.....

14 comments:

  1. നിയമങ്ങൾക്കും ഭരണകൂടങ്ങൾക്കുമപ്പുറം ഓരോ പുരുഷന്മാരുടെയും കീഴിൽ അവരുടെ സഹകരണത്തോടെയാണ്‌ ഓരോ സ്ത്രീകളുടെയും സ്വാതന്ത്യ്‌രവും സംരക്ഷണവും പൂർണ്ണമാവേണ്ടത്‌....

    പുരുഷന്മാരുടെ കീഴിൽ???
    സ്ത്രീയ്ക്ക് സ്വന്തമായ ജീവിതമില്ലേ, മോഹങ്ങളില്ലേ, അവകാശങ്ങളില്ലേ, അഭിലാഷങ്ങളില്ലേ?
    ഇതെല്ലാം പുരുഷന്റെ കീഴിൽ അവന്റെ ദയാദാക്ഷിണ്യത്തിനനുസരിച്ച് വേണമോ തീരുമാനിക്കാൻ?

    ReplyDelete
  2. അപ്പുട്ടാ..വിഷമിക്കാതിരിക്കു !!!
    കീഴിലല്ല, കൂടെ എന്നു വായിച്ചാല്‍ പ്രശ്നം തീര്‍ന്നു :)
    സ്ത്രീയുടേതായാലും, പുരുഷന്റേതായാലും ഇണയെ ഒഴിവാക്കിക്കൊണ്ടുള്ള മോഹങ്ങളും,അവകാശങ്ങളും,അഭിലാക്ഷങ്ങളും അത്ര സ്വന്തമാണെന്ന് പറഞ്ഞുകൂട. അവയെല്ലാം കംബോളത്തിന്റെ മഞ്ഞപ്പിത്തത്തിന്റെ ഭാഗമാണ്.
    സ്ത്രീ പുരുഷനിലും, പുരുഷന്‍ സ്ത്രീയിലുമാണ്
    വികാസം പ്രാപിക്കുന്നത്.
    അവരെ വ്യത്യസ്ത വര്‍ഗ്ഗങ്ങളായി കാണുന്നത് കുറ്റകരമായ അറിവില്ലായ്മയായി/വൈകാരികതയായി കാണേണ്ടതുണ്ട്.
    കാരണം സമൂഹത്തിന്റെ ജീര്‍ണ്ണതക്കുപോലും അത് കാരണമാകുന്നുണ്ട്.
    ചിത്രകാരന്റെ ഒരു പോസ്റ്റ് ലിങ്ക്:
    എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം

    ReplyDelete
  3. chithrakaaran paranjathinodu 100% yojikkunnu

    ReplyDelete
  4. എല്ലാ മേഖലയിലും തുല്യത വരില്ല എത്ര ശ്രമിച്ചാലും ..കാരണം അതങ്ങനെയാണ് ..:)

    ReplyDelete
  5. തുല്യത വരില്ലയെങ്കിലും പരസ്പരബഹുമാനത്തോടെ വര്‍ത്തിച്ച് പരസ്പരപൂരകങ്ങളാകുമ്പോള്‍ ആണ് ഒരുത്തമസമൂഹം ഉത്ഭവിക്കുന്നതെന്ന് തോന്നുന്നു.

    ReplyDelete
  6. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്...., അച്ഛനും അമ്മയുമാണ്..., സഹോദരിയും സഹോദരനുമാണ്.....

    ഇതിനടിയില്‍ എന്‍റെയൊരു കയ്യോപ്പുകൂടി.

    ReplyDelete
  7. ഒരു സ്ത്രീ സ്വാതന്ത്യ്രം ആഗ്രഹിക്കുന്നത് ആരില്‍ നിന്നാണ്.... സംവരണം നേടിയെടുക്കുന്നത് എന്തിനാണ്.... അവളെ സ്വന്തമായി ജീവിക്കാന്‍ പ്രാപ്തയാക്കേണ്ടത് ആരാണ്.....???
    സ്വയം പ്രാപ്തയോടെ തന്റേടത്തോടെ ജീവിക്കുന്ന സ്ത്രീ സമൂഹത്തിലേക്ക് ഇറങ്ങേണ്ടവളാണ്.... അവളുടെ ആവശ്യങ്ങള്‍ക്കായി ഒന്നു പുറത്തേക്കിറങ്ങിയാല്‍ ഒരുപാട് സംശയങ്ങളുടെയും കാമത്തിന്റെ കഴുകന്‍ കണ്ണുകളും അവള്‍ക്കു ചുറ്റും വട്ടമിട്ടു നടക്കുകയാണ്...
    രാത്രിയായാല്‍, എന്തിന് പട്ടാപകല്‍ പോലും സ്വയം പ്രാപ്തയായെന്ന് അഭിമാനിക്കുന്ന ഈ സാമൂഹ്യജീവി ആരെയാണ് പേടിക്കുന്നത്....?
    സ്വാതന്ത്യ്രത്തിനു വേണ്ടി മുറവിളി കൂട്ടി പരക്കം പാഞ്ഞ് നടക്കുന്ന നമ്മുടെ കൊച്ച് കേരളത്തിലാണ് സ്ത്രീകള്‍ പ്രായഭേദമന്യേ പുരുഷനാല്‍ അക്രമിക്കപ്പെടുന്നത്....
    ഒരു സ്ത്രീക്ക് പേടിയില്ലാതെ പുറത്തേക്കിറങ്ങാന്‍, സ്വതന്ത്രമായി ജീവിക്കാന്‍, അവളെ തുല്ല്യതയോടെ നിലനിര്‍ത്താന്‍ പുരുഷന്‍മാരുടെ നല്ല മനസ്സു കൊണ്ടുമാത്രമേ കഴിയുകയുള്ളു എന്നു വിശ്വസിക്കുന്നവളാണ് ഞാന്‍.....

    ഇസ്മയില്‍ ചെമ്മാട്, അപ്പൂട്ടന്‍, ചിത്രകാരന്‍, സാദിഖിക്ക, അരൂര്‍, അജിയേട്ടന്‍, പ്രവാസിനി....
    ഇതുവഴി വന്ന് നല്ല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്നതിന് എല്ലാവര്‍ക്കും നന്ദി....

    ReplyDelete
  8. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്, ഒരാളില്‍ നിന്ന് മറ്റൊരാള്‍ക്കുള്ള മോചനമല്ല പരസ്പര സഹവര്‍തിത്വമാണ് വേണ്ടത്‌.

    ആശംസകള്‍.

    ReplyDelete
  9. അഭിനന്തനങ്ങള്‍!!
    ഈ ഇടപെടല്‍ സോഷ്യല്‍ വര്‍ക്കര്‍ എന്ന നിലയിലേക്കുള്ള മാരിയത്തിന്റെ ആദ്യ ചവിട്ടുപടിയാവട്ടെ! തുടര്‍ന്നുള്ള പടവുകള്‍ കയറി ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ! അല്പം കൂടി വശതീകരണം ആവശ്യമായിരുന്നുവെങ്കിലും [നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന കമന്റുകളിലെ ചര്‍ച്ചാ സ്വഭാവം നഷ്ട്ടപ്പെടുമായിരുന്നു] കുറുക്കി എഴുതിയത് ഗുണം ചെയ്തു.
    സ്ത്രീകളുടെ വിത്ത്യസ്ഥ ഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പെയിന്റിംഗ് മാരിയത്തിന്റെതായി ഉണ്ടായിട്ടു പോലും ചിത്രം അനുചിതമായിപ്പോയി.
    സ്ത്രീയും പുരുഷനും വിത്യസ്ത വ്യക്ത്തികലാണ്. രണ്ടു പേരുടെയും ശരീരവും ജോലിയും ചുമതലകളും വിത്യസ്തമാണ്. എങ്കിലും രണ്ടുപെരിലോരള്‍ക്കും മറ്റൊരാള്‍ കൂടാതെ ജീവിക്കാന്‍ സാദ്യമല്ല. സ്ത്രീയില്ലെങ്കില്‍ പുരുഷന്‍ ഒന്നുമല്ല എന്നപോലെ പുരുഷനില്ലെങ്കില്‍ സ്ത്രീയും ഒന്നുമല്ല.
    എന്നാല്‍, സ്ത്രീ മനുഷ്യ സമൂഹത്തിന്റെ മാതാവാണ് , സ്ത്രീ നിര്‍ജീവ ഹ്ര്ധയത്തെ സജീവവും ദ്ധുക്ഖിതനെ സന്തുഷ്ട്ടനും ആക്കിത്തീര്‍ക്കുന്നു. സ്ത്രീ ശന്തോഷത്തിന്റെ ഉറവിടമാണ്. വീട്ടുകാരിയില്ലാത്ത വീട്ടില്‍ പുരുഷന് യാതൊരു സുഖവും ശന്തോഷവും ലഭിക്കുകയില്ല.

    ReplyDelete
  10. [mother day or children's day ആയിരുന്നെങ്കില്‍ ഈ ഫോട്ടോ തന്നെ ധാരാളം]

    ReplyDelete
  11. തെച്ചിക്കോടൻ, മുനീർ ഇരുമ്പൂഴി വളരെ സന്തോഷമായി... മുനീറാക്കാ പറഞ്ഞതു പോലെ, ആ ചിത്രം കൊടുക്കാൻ കാരണം മനസ്സിലായില്ലെ...? സ്ത്രീയുടെയും പുരുഷന്റെയും ഉറവിടം മാതാവ് തന്നെ...

    ReplyDelete
  12. സ്ത്രീയുടെയും പുരുഷന്റെയും ഉറവിടം മാതാവ് തന്നെ എന്ന് തറപ്പിച്ചു പറയാന്‍ വരട്ടെ, പിതാവിനുമില്ലേ തുല്ല്യ സ്ഥാനം?
    പുരുഷന്‍ അത് കൊടുക്കുകയും സ്ത്രീ സ്വീകരിക്കുകയും ചെയ്താലല്ലേ ശ്രിഷ്ട്ടികര്മം പൂര്‍ത്തിയാവൂ??