Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Tuesday, November 1, 2011

പകരം വെക്കാനില്ലാത്ത സ്നേഹം

ഒരു മാതാവ് അവരുടെ മക്കളെ സ്നേഹിക്കുന്നതിന് ഒരു പ്രത്യേകദിനത്തിന്റെയോ വര്‍ഷത്തിന്റെയോ മഹിമയും ഗുണവും നോക്കിയിട്ടാണോ.... ഒരു മാതാവിന്റെ ജീവന്റെ തുടിപ്പുകളായി ഒരുപാട് വേദനകളുടെ അതിലേറെ സന്തോഷത്തിന്റെ ഉള്‍പുളകത്തോടെ ഒരു കുഞ്ഞു പിറന്നു വീഴുന്ന നിമിഷം മുതല്‍ അവര്‍ മക്കള്‍ക്കു വേണ്ടി അവരുടെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി സദാ വേവലാതിയും ആവലാതിയുമൊഴിയാതെ കഴിയുമ്പോഴും മക്കള്‍ വളര്‍ന്നു വലുതായിത്തീരുമ്പോള്‍ കടപ്പാടുകളുടെയോ ബന്ധങ്ങളുടെയോ വിലയറിയാതെ കൂട്ടത്തില്‍പ്പെടാത്തവരായി മാറ്റിനിര്‍ത്തിയ ബന്ധങ്ങളുടെ കണ്ണികളില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളോടുള്ള വലിയ അവഗണനകളാണിന്ന്.... അതിന്റെ തെളിവുകളാണല്ലോ അധികരിച്ചു വരുന്ന വൃദ്ധസദനങ്ങള്‍....

മാതാവിന്റെ നന്മ എന്താണ് എന്ന് മക്കള്‍ ഓര്‍ക്കുന്നത് അവരുടെ അസാന്നിദ്ധ്യത്തിലോ നഷ്ടത്തിലോ മാത്രം.... ഒരു ദിനത്തില്‍ മാത്രം അവരെ ആദരിക്കുവാനുള്ളതാക്കി മാറ്റാനുള്ളതാണോ ഒരു മാതാവിനോടുള്ള മക്കളുടെ കടപ്പാടുകള്‍ എന്നെനിക്കറിയില്ല. പക്ഷെ എന്നെപ്പോലെയുള്ളവരെ സംമ്പന്ധിച്ച് അവരോടുള്ള കടപ്പാടുകള്‍ എങ്ങനെ തീര്‍ക്കാനാവുമെന്നറിയാതെ അവരില്ലാത്ത ഒരു നിമിഷം പോലും എങ്ങനെ കഴിയുമെന്നോര്‍ത്ത് മനസ്സു വിങ്ങുന്ന നീറ്റലോടെ ജീവിച്ച് തീര്‍ക്കുകയാണ്....

എന്റെ ജീവിതത്തില്‍ ഞാനും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വാക്കുകള്‍ക്കതീതമാണ്..... എന്നില്‍ നിന്നും ഞാന്‍ ഉമ്മയെ ഒന്നുമാറ്റി നിര്‍ത്തി ചിന്തിക്കുമ്പോള്‍ എനിക്ക് ഉമ്മയെ കുറിച്ച് ഒന്നും പറയാനില്ല.... എന്റെ കൂടെയുള്ളതെല്ലാം ഉമ്മയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ ഉമ്മായെ കുറിച്ച് പ്രത്യേകമായി എനിക്കെന്ത് പറയാനാകും....
എന്റെ ഉമ്മ എനിക്കെല്ലാമെല്ലാം ആണ്....
എന്റെ മുഖം മങ്ങിയാല്‍ ഉമ്മയുടെ കണ്ണുകള്‍ നിറയും....
എന്റെ കണ്ണുകള്‍ നിറഞ്ഞാല്‍ ഉമ്മ തേങ്ങിക്കരയും....
എന്റെ ഓരോ ചലനങ്ങളിലും ഉമ്മ നിറസാന്നിദ്ധ്യമാവുമ്പോള്‍
എന്റെ നിസ്സഹായതകളും പരാജയങ്ങളും
ഉമ്മയുടെ അസാന്നിദ്ധ്യമാണ്.....

എന്റെ ഉമ്മയും ഞാനും എത്രത്തോളം പരസ്പരം പൂരകങ്ങളായിരുന്നു എന്ന് ഞാനറിയുന്നത് ഉമ്മാക്ക് ഉണ്ടാകുന്ന ഓരോ അസുഖങ്ങളുടെയും തുടക്കങ്ങളില്‍ എന്നില്‍ നിന്നും വിട്ടുനിന്നപ്പോഴായിരുന്നു..... അസുഖമായി ആശുപത്രികളില്‍ കിടക്കുന്ന അപ്പോള്‍ മാത്രമായിരുന്നു ഉമ്മ എന്നില്‍ നിന്നും ഏറെ സമയം വിട്ടുനിന്നിട്ടുള്ളത്.... ഉമ്മ എന്റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിപ്പോവുമോ എന്ന ആശങ്കകള്‍ നിറഞ്ഞ ആ നിമിഷങ്ങള്‍ എത്രത്തോളം തീരാത്ത സങ്കടങ്ങളുടെ കാണാക്കയങ്ങളിലേക്ക് എന്നെ തളര്‍ത്തി എന്നു പറയാനാവില്ല.... ബാക്കി എല്ലാവരും എല്ലാവരും എന്റെ കൂടെ ഉണ്ടായിട്ടും ഞാന്‍ ശരിക്കും ഒറ്റപ്പെട്ടുപോയി എന്നു തോന്നിയ ഭീകരനിമിഷങ്ങള്‍.... പിന്നെ തോന്നി അല്ലാഹു അതെല്ലാം വീണ്ടും എനിക്കു നല്‍കുന്ന പരീക്ഷണങ്ങളായിരുന്നു എന്ന്.... എന്റെ ഉമ്മയെ പെട്ടെന്നു എന്നില്‍ നിന്നും എടുത്തുമാറ്റാതെ പടിപടിയായി മാറ്റാനുള്ള ഒരു പരീക്ഷണം.... ആ സമയങ്ങളില്‍ ഞാന്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നു മനസ്സിലാക്കിത്തരാന്‍ കൂടിയാവണം ഒരുപക്ഷെ അല്ലാഹു എന്നെ പരീക്ഷിച്ചത്.... അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാനത് അനുഭവിച്ച് അറിഞ്ഞ് മനസ്സിലാക്കുകയായിരുന്നു... പക്ഷെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സ് പതറിപ്പോവുന്നത്, ഉമ്മയില്ലെങ്കില്‍.... ഞാന്‍.....? ആ ഒരു ശൂന്യത എനിക്കെങ്ങനെ ഉള്‍ക്കൊള്ളാനാവും എന്ന് ഊഹിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്...

ഇപ്പോള്‍ ഉമ്മയുടെ സഹായങ്ങള്‍, സ്നേഹങ്ങള്‍ ഞാന്‍ മുമ്പത്തേക്കാളുപരി മനസ്സിലാക്കുന്നു... അസുഖങ്ങള്‍ നിസ്സഹായാവസ്ഥയിലാക്കിയ എന്റെ ഉമ്മ ഇപ്പോള്‍ അന്നത്തേക്കാള്‍ എനിക്കേറെ ആശ്വാസമാണ്, സമാധാനമാണ്..... ഇങ്ങനെയങ്കിലും ഉമ്മ എന്റെ കൂടെയുണ്ടല്ലോ എന്ന് എങ്ങനെ അല്ലാഹുവിനോട് നന്ദി പറയണമെന്നറിയാത്ത ആശ്വാസം.... കാരണം അല്ലാഹുവിനോട് അത്ര കെഞ്ചിക്കരഞ്ഞ് ചോദിച്ചിട്ട് കിട്ടിയതാണ് എനിക്കെന്റെ ഉമ്മയെ വീണ്ടും....

00 00 00 00 00 00 00 00

സഫിയടീച്ചറിനെ ഇക്കറിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ ദയനീയ സ്ഥിതിയിലുള്ള രണ്ട് മക്കളുടെ കാര്യങ്ങള്‍ പറഞ്ഞയുമ്പോള്‍ അവരറിയാതെ നിയന്ത്രണം വിട്ടുപോയ്.... എന്റെ കാലശേഷം എന്റെ കുട്ടികള്‍..... എന്റെ ആരോഗ്യം കുറഞ്ഞു വരുന്നു..... അവരെ സുരക്ഷിതരായി നോക്കാനൊരിടം വേണം.... മറ്റു മക്കള്‍ക്കും മരുമക്കള്‍ക്കും അവരൊരു ബാധ്യതയായിത്തീരരുത്.... നമ്മള്‍ നോക്കുന്നതു പോലെയാകില്ലല്ലോ മറ്റാരും..... അല്ലാഹു ഒരു വഴി കാണിച്ചുകൊടുക്കമെന്ന വിശ്വാസത്തോടെ അവസാനവാക്കുകള്‍ പൊട്ടിക്കരച്ചിലോടെയാണ് അവര്‍ അവസാനിപ്പിച്ചത്....
എന്റെ നെഞ്ചിലെ കനല്‍ ആളിക്കത്തിയ നിമിഷം......

00 00 00 00 00 00 00 00

നനച്ചിട്ട തുണിപോലെ തളര്‍ന്നു കിടക്കുന്ന 16 വയസ്സായ മകള്‍.... ഓട്ടിസം വന്ന് ബുദ്ധിമാന്ദ്യത്തിലായ മകളെ ചേര്‍ത്ത് പിടിച്ച് ഹസീന വിതുമ്പി. എന്റെ കുട്ടി എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍.... അവള്‍ക്ക് എന്നെ ഉമ്മാ എന്നൊന്ന് വിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന നിമിഷം.....

00 00 00 00 00 00 00 00

കഴുത്തിന് താഴെ തളര്‍ന്ന ഹബീബ് ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഒരുതരം ഭീതിയോടെ ആ വിഷയം മാറ്റി. ആ ഭാഗത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറെയില്ല.... അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഓര്‍ക്കാന്‍ കൂടി എനിക്ക് പേടിയാണ്.... അവന്റെ സങ്കടം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു....
00 00 00 00 00 00 00 00

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കമലയുടെ ശ്വാസം തടസ്സപ്പെട്ട് ശബ്ദം അടഞ്ഞു.... ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ്. എല്ലാവരും അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ പിടിച്ച് തലയിലും പുറത്തും നെഞ്ചിലും തട്ടി, വെള്ളം കൊടുത്തു.... അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് അവളുടെ അടുത്തു ചെന്നു ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു.... ഇല്ല, അപ്പോള്‍ അമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ സംഭവിച്ചതാണ്....
രണ്ട് ദിവസം മുമ്പ് പ്രഷര്‍ കൂടി അമ്മയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയത് അവള്‍ പറയുന്നത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കഴിഞ്ഞ ആഴ്ച പാലിയേറ്റിവിലെ പകല്‍വീട്ടിലേക്ക് അവള്‍ക്ക് കൂട്ടായി കൂടെ വന്നത് അമ്മയായിരുന്നു..... കൈയ്ക്കും കാലുകള്‍ക്കും ബലക്ഷയം വന്നുക്കൊണ്ടിരിക്കുന്ന അവള്‍ക്കു സഹോദരങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നിട്ടും എന്തിനും ഏതിനും ആശ്രയം അമ്മ തന്നെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് അമ്മ കൂടി...... ഞാന്‍ മെല്ലെ അവളുടെ അടുത്തു നിന്നു മാറി. അല്ലെങ്കില്‍ എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടാല്‍ അത് അവളെ കൂടുതല്‍ തളര്‍ത്തുകയേ ഉണ്ടാവൂ എന്നെനിക്കറിയാമായിരുന്നു.

00 00 00 00 00 00 00 00

കമലയില്‍ നിന്നും വ്യത്യസ്തമല്ല പുഷ്പചേച്ചിയുടെ അനുഭവവും... രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ പുഷ്പചേച്ചിയും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുമ്പോള്‍ സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്തിട്ടു വേണം അമ്മയ്ക്കു പുറത്തു പോവാന്‍. അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങള്‍ക്ക് ബാത്ത് റൂമിലേക്ക് അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്ത് ഇറക്കിയിരുത്തി കാലില്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി കുളിപ്പിച്ചു കൊടുക്കലും മറ്റും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

പകരാനും പകര്‍ത്താനും
ഒരിക്കലും വറ്റാത്തൊരു
പാനപാത്രമായ് ഹൃദയം
തുളുമ്പും ഉമ്മയെന്ന സ്നേഹാമൃതം....
ആഴക്കടലായൊഴുകുന്ന സ്നേഹവുമായ്
ആകാശക്കുടക്കീഴിലൊതുങ്ങുന്ന
ആലംബമായ്് കരയാനും പറയാനും
മടിത്തട്ടിലില്‍ തലചായ്ച്ചു പരിഭവങ്ങളോതാനും
കുറുമ്പുകാട്ടി ഇണങ്ങാനും പിണങ്ങാനും
ഞാനെന്നും എന്റുമ്മാന്റെ പൈതലല്ലേ....
എന്‍ ചുണ്ടിലിന്നും മുലപ്പാലമൃതിന്‍ മധുരമില്ലേ...
എനിക്കുറങ്ങാന്‍ ആ സ്നേഹത്തിന്‍
താരാട്ടെനിക്കെന്നും വേണം....
എനിക്കുണരാന്‍ ആ നന്മയുടെ
സാന്ത്വനമെന്നും വേണം....
**************************

18 comments:

  1. ഉമ്മ സ്നേഹമാണ്
    സ്വാന്തനമാണ്‌
    എപ്പോഴും ആ സ്നേഹാം കൂടെയുണ്ടെങ്കിൽ......
    എല്ല്ല്ലാ ആശംസകളും!

    ReplyDelete
  2. ഉമ്മ...!
    ഉമ്മ...!!
    ഉമ്മ...!!!
    എത്ത്ര മനോഹരം!
    ഓര്‍കുന്നു ഞാനെന്നും ഉമ്മ തന്ന സ്നേഹവും
    ഓര്‍മയിലെന്നുമാ സ്നേഹത്തിന്‍ പൂമുഖം
    പകരം എന്തുണ്ടീ ദുനിയാവില്‍
    ഉമ്മ തന്ന സ്നേഹത്തിന്‍ കടം വീട്ടുവാന്‍...
    സുഹുര്‍ത്തെ, നന്നായിടുണ്ട്ട്ടോ...!!

    ReplyDelete
  3. നിരാശ്രയര്‍ക്കു ദൈവം കൂടെയുണ്ടാകും, പ്രാര്‍ഥനയോടെ.
    പോസ്റ്റ്‌ വേദനയോടെ വായിച്ചു.

    ReplyDelete
  4. salaam..... thanks maarithaa..... umma vallaatha oru nirvrthi thanneyaa......

    ReplyDelete
  5. അല്ലാഹുവിന്റെ കാരുണ്യം എന്നും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  6. ഈ പോസ്റ്റ് വായിക്കുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിന്നതും എന്റെ ഉമ്മയാണ്. അവരോടുള്ള കടപ്പാട് നമ്മളെങ്ങനെ തീർക്കും മാരിത്താ? അത്രക്കു വലുതാണല്ലൊ അവർക്ക് നമ്മോടുള്ള സ്നേഹം. അവർക്ക് വേണ്ടി അള്ളാഹുവിനോട് കണ്ണീരോടെ പ്രാർത്ഥിക്കാം. അതല്ലെ നമുക്ക് പറ്റു.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Every thing u have written is painfully true......but all we have to hope 4 is our prayers & our kindness can make a difference....We have to strive 4 making a difference.......

    ReplyDelete
  9. ഉമ്മയും ഉപ്പയും
    നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ
    പ്രാര്ഥനകള് നമുക്ക് കാവലാണ്. ആ കൈത്തലങ്ങള് ആശ്വാസത്തിന്റെ
    മേഘവര്ഷമാണ്. അവര് കൂട്ടിനുണ്ടെങ്കില് അതിലേറെ വലിയ സമ്പത്തില്ല.
    അവരുടെ സന്തോഷത്തേക്കാള് മികച്ച ലക്ഷ്യമില്ല. അവര്ക്കായുള്ള
    പ്രാര്ഥനയേക്കാള് ഉന്നതമായ പ്രത്യുപകാരവുമില്ല!
    ദുഅ വസ്സിയ്യത്തോടെ,
    (http://www.facebook.com/saleem.mankayam)

    ReplyDelete
  10. ജീവിതം വരച്ചിട്ട
    വഴിയിലുടെ നടന്നു നീങ്ങവേ
    കാലം കുഴിച്ചിട്ട ചവറുകുഴിയില്‍
    കാല്തെറ്റിവീണ നിര്‍ഭാഗ്യവാന്‍ ഇന്നുഞാന്‍....
    ഉമ്മയുടെ സ്നേഹമാണ് എന്നെ കൈപിടിച്ച് കയറ്റിയത്...
    ആ വാക്കുകള്‍ ആണ്...ആ സ്നേഹമാണ്....
    ഉമ്മ സ്നേഹമാണ്

  11. ഞാന്‍ ഒരിക്കലും ഉമ്മയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഉമ്മയോട് പറഞ്ഞിട്ടില്ല ....
    അത് കൊണ്ട് തന്നെ അതിനായി ഒരു mothers day ആവശ്യവുമില്ല ...

    ഈ പോസ്റ്റ്‌ വായിച്ച ശേഷം നിങ്ങള്‍ക്ക് ആ അണപൊട്ടത്ത സ്നേഹം ഒഴുക്കിക്കളയാന്‍ വെമ്പുന്നു എങ്കില്‍ ആവാം ...
    പക്ഷെ അത് facebookinte " വാളില്‍ " കൂടെ ആവരുറെന്നു മാത്രം...
    മാരിക്ക് ആശംസകള്‍....

    ജംഷീര്‍

    ReplyDelete
  12. ഇങ്ങു പ്രവസ്സ ഭുമിയില്‍ ഇരികുബോളും ഉമ്മയെ കുറിച്ച് ഓര്കുമ്പോള്‍ കണ്ണ് അറിയാതെ നിറയുന്നു...

    ReplyDelete
  13. ഉമ്മയെകുറിച്ച് പറയാന്‍ വാകുകള്‍ ഇല്ല. നമ്മള്‍ പറയുന്ന വാക്കുകള്‍ക്ക് അപ്പുറത്താണ് അവരുടെ സ്ഥാനം

    ReplyDelete
  14. ഉമ്മയെകുറിച്ച് പറയാന്‍ വാകുകള്‍ ഇല്ല. നമ്മള്‍ പറയുന്ന വാക്കുകള്‍ക്ക് അപ്പുറത്താണ് അവരുടെ സ്ഥാനം

    ReplyDelete
  15. മാതൃത്വം തന്നെയാണ് നശ്വര ഭൂമിയുടെ ആകെ ധര്‍മം.പിറവിനല്കിയ മാതാവിനപ്പുറം ആലംബമില്ലല്ലോ.ഹൃദയത്തിലേക്ക് ഇത്രത്തോളം ജീവനുള്ള അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികളെ നല്‍കിയതിന് കടപ്പെടുന്നു

    ReplyDelete
  16. തൂലികയ്ക്ക് എഴുതിയാല്‍ തിരാത്ത ഇതിഹാസമാണ്... ''ഉമ്മ'' ...ഉമ്മയെന്ന തണല്‍ മരത്തില്‍ ഏറെയുണ്ട് നന്മ....ഉമ്മ തന്ന പുഞ്ചിരിക്ക് എന്നുമുണ്ട് ഏറെ മേന്മ... ഉലകിലില്ല ഉമ്മയെപോലെ മനസ്സറിയുന്ന വെണ്മ... ഉമ്മാക്ക് പകരം വെക്കാന്‍ ഉലകിലായുണ്ട്...ഉമ്മ സഹിച്ച യാദനകളും വേദനകളും പോലെ വെറെയദുണ്ട്... അദവും അറിവും ആദ്യം നങ്ങളെ പഠിപ്പിച്ചവര്‍.....

    ReplyDelete
  17. തൂലികയ്ക്ക് എഴുതിയാല്‍ തിരാത്ത ഇതിഹാസമാണ്... ''ഉമ്മ'' ...ഉമ്മയെന്ന തണല്‍ മരത്തില്‍ ഏറെയുണ്ട് നന്മ....ഉമ്മ തന്ന പുഞ്ചിരിക്ക് എന്നുമുണ്ട് ഏറെ മേന്മ... ഉലകിലില്ല ഉമ്മയെപോലെ മനസ്സറിയുന്ന വെണ്മ... ഉമ്മാക്ക് പകരം വെക്കാന്‍ ഉലകിലായുണ്ട്...ഉമ്മ സഹിച്ച യാദനകളും വേദനകളും പോലെ വെറെയദുണ്ട്... അദവും അറിവും ആദ്യം നങ്ങളെ പഠിപ്പിച്ചവര്‍.....