
നാളുകള്‍ക്ക് ശേഷം വീണ്ടും ഞാനിവിടെ എത്തുമ്പോള്‍
ഞാന്‍ നിങ്ങളില്‍ നിന്നോ നിങ്ങള്‍ എന്നില്‍ നിന്നോ ഒരുപാട് അകന്നുവോ.....?
ഒരു അകല്‍ച്ച മനഃപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും അതൊരുപാട് ശൂന്യത സൃഷ്ടിക്കുന്നു....
കുറേ നാള് അതു തുടരുകയാണെങ്കില്‍ ക്രമേണ മറന്നു പോവുകയും ചെയ്യും....
മറവി പലപ്പോഴും ഒരു അനുഗ്രഹമായത്തോന്നുമെങ്കിലും മറവിക്കിടയിലേക്ക് വന്നെത്തുന്ന
ഓര്‍മ്മകള്‍ സുന്ദരാനുഭവമാവുന്നു ചിലപ്പോഴൊക്കെ....
ഒരു തിരിച്ചു വരവില്‍ പറയാനൊരുപാടുണ്ട്.
ജീവിതം പലപ്പോഴും പലതുകൊണ്ടും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്...
ഓരോ നിമിഷങ്ങളും നിമിത്തങ്ങളാല്‍ മാറിമറിയുന്നു...,
ഓരോ നിമിത്തങ്ങളും നിമിഷങ്ങളാല്‍ നിര്‍ണ്ണയിക്കുന്നു.
അപ്രതീക്ഷിതമായ ഓരോ അനുഭവങ്ങളും നിമിത്തങ്ങളായി ഓരോ വഴിത്തിരിവുണ്ടാക്കുന്നു....
ആ നിമിത്തങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ വഴിത്തിരിവില്‍ ഒരു കാഴ്ചക്കാരിയായ് എല്ലാം നോക്കിക്കണ്ട് എന്റെ ജീവിതം ആസ്വദിക്കുകയാണ് ഞാനിപ്പോള്‍....
മാര്‍ച്ച് 8. വനിതാ ദിനം...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ വുമണ്‍ അച്ചീവര്‍ (woman achiever of the year. 2011-2012) ആയി എന്നെ തിരഞ്ഞെടുത്തു.
അതിപ്പോഴെന്റെ ജീവിതം തിരിച്ചു പിടിച്ച ദിനമായി ആഘോഷമാക്കാനാണ് എനിക്കിഷ്ടം.
ഒരു ജോലി..... ഏതൊരാളുടെയും ജീവിതാഭിലാഷം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു ജോലി ശരിയാവുമ്പോള്‍ അത് എങ്ങനെ, അതെത്ര നാള് എന്നൊന്നുമെനിക്കറിയില്ല.... ഒരു ദിവസമെങ്കില്‍ ഒരു ദിവസം.... അതു മാത്രമായിരുന്നു അപ്പോഴെന്റെ മനസ്സില്‍.
ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഒരാഴ്ച കഴിയാന്‍ പ്രയാസമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു... ഒരു ആഴ്ച കഴിഞ്ഞു കിട്ടിയാല്‍ പിന്നെ തുടര്‍ന്നു പോവാമെന്നും എനിക്കുറപ്പുണ്ടായിരുന്നു.
ആ ഒരു ദിവസവും ഒരാഴ്ചയും പിന്നിട്ട് ഇപ്പോള്‍ രണ്ടു മാസമാവുന്നു, താത്ക്കാലികമാണെങ്കിലും ലൈബ്രറി അസിസ്റന്റായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരംഗമായി ഞാനുമുണ്ട്....
അതിനിടയില്‍ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും ഒരുപാടുണ്ട്.......
നാലുചുവരുകള്‍ക്കപ്പുറത്തു നിന്നും ഒരു പുതു ലോകം സൃഷ്ടിച്ച പുതിയ മാറ്റങ്ങള്‍ എന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്.
ഇന്ഷാ അല്ലാഹ്..., ഇടവേളകള്‍ക്ക് വിട പറഞ്ഞ് ചില ഓര്‍മ്മപ്പെടുത്തലുകളോടെ ഇനിയും തുടരാം......
ആശംസകൾ
ReplyDeletecontinu...............best wishes ...god bless u
ReplyDeleteAll the best for future endeavors;from Chungathara
ReplyDeleteകുറെ നാളായി അല്ലേ. പക്ഷെ ഞങ്ങള്‍ മറന്നിട്ടൊന്നുമില്ല കേട്ടോ. സര്‍വവിധ ആശംസകളും.
ReplyDeleteASHAMSHAKAL.........
ReplyDeletewish you all the best
ReplyDeleteആശംസകൾ.....
ReplyDeleteWish you all the best dear friend..
ReplyDeleteGod bless you!
Wish u all the best
ReplyDelete