Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, June 13, 2012

ജനനി = ജന്മനിഷേധി....?

അനിവ്വചനീയമാം മാതാവിനെ
എന്തു വിശേഷണങ്ങളാല്‍ നിര്‍വ്വചിക്കാനാവും
പുതുപര്യായങ്ങളാല്‍.....
കാലം കഥ മാറ്റി എഴുതി....

പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
ആരെയോ പഴി പറഞ്ഞു പഴുതടക്കുന്ന
അമ്മയെന്ന പര്യായത്തിന് എന്തു പേരിട്ടു വിളിക്കും.....?
പത്തുമാസം ചുമന്ന ഭാരം തള്ളിക്കളയാന്‍
പൊന്‍കുഞ്ഞിന്റെ പൊക്കിള്‍ കൊടി അറുത്തു മാറ്റാനും
ജീവന്‍തുടിപ്പുകളുയരുന്ന ചുടുനിശ്വാസം
എന്നെന്നേക്കുമായ് നിശ്ചലമാക്കാനും
മനമറയ്ക്കുന്നില്ല, കൈവിറക്കുന്നില്ല പെറ്റമ്മക്കും....

മടിത്തട്ടില്‍ കൈകാലിട്ടടിക്കുന്ന
പാല്‍പുഞ്ചിരിയുതിര്‍ക്കും പൈതലുകളില്ലാതെ
കിളിക്കൊഞ്ചലുകളിന്‍ താളമില്ലാതെ
താരാട്ടുപാട്ട് ഈണം മറക്കുന്നു....
തൊട്ടിലുകള്‍ ശൂന്യമായ് കാറ്റിലുഴലുന്നു....

അമ്മിഞ്ഞപ്പാലൂറിവരും വിങ്ങലുകളറിയാതെ
മനസ്സും മനസ്സാക്ഷിയും മരവിച്ച ചെയ്ത്തുകളാല്‍
പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
സ്വന്തം ഉദരത്തില്‍ പിറന്ന ജന്മം നിഷേധിച്ചവള്‍ ജനനിയോ.....?
രാക്ഷസിയാവുകയാണോ മാതൃത്വത്തിന്‍ പരിണാമങ്ങള്‍.....
അമ്മയെന്ന പര്യായത്തിനിയെന്തു പേരിട്ടു വിളിക്കണം...?

11 comments:

  1. മാതൃത്വം മഹനീയം. കവിതയിലും ഒരമ്മമനസ്സ് നിറയുന്നു. അമ്മയാകട്ടെ ഉമ്മയാകട്ടെ;അതോ ഉമ്മയായോ? ആശംസകൾ.......

    ReplyDelete
  2. ചിലര്‍ നോമ്പു നോക്കുന്നു കിട്ടാന്‍!
    ചിലര്‍ നേരം നോക്കുന്നു കളയാന്‍!

    എന്തൊരു വൈരുദ്ധ്യം

    ReplyDelete
  3. അമ്മയെകുറിച്ചുള്ള വേറിട്ട ചിന്ത നന്നായിട്ടുണ്ട്..
    അമ്മ മനസ്സ് തങ്കമനസ്സ്..!
    ഇങ്ങനെയും ഉണ്ടായിരിയ്ക്കുമല്ലേ..?

    ReplyDelete
  4. അമ്മയെന്ന പര്യായത്തിനിയെന്തു പേരിട്ടു വിളിക്കണം...?

    ReplyDelete
  5. ശരിയാണ് അങ്ങിനെയും ചില അമ്മമാരുണ്ട്.

    ReplyDelete
  6. ഇവിടെ ആദ്യം...നമ്മുടെ അജിത്തേട്ടന്‍ ബ്ലോഗ്തുടങ്ങിയത് ഈ ബ്ലോഗ് കണ്ടിട്ടാണെന്നറഞ്ഞതില്‍ സന്ദോഷം

    ReplyDelete
  7. Kaalam marakkatha viralpadukal akatte mariyathinte rachanakal......

    ReplyDelete

  8. കാലത്തിന്റെ കുതിപ്പിനൊത്ത് മുന്നേറാന് സാധിക്കട്ടെ......

    ReplyDelete
  9. 'ആരാമ'ത്തിലെ ലേഖനത്തില്‍ നിന്നാണ് ആളെ പിടികിട്ടിയത്.വളരെ സന്തോഷം.ആലേഖനം ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.Link താഴെ...പിന്നെ കവിത -ജന്മ നിഷേധികളായ ജനനിമാരുടെ എണ്ണം കൂടി വരികയാണ്.അഭിനന്ദനങ്ങള്‍ ലേഖനത്തിനും കവിതക്കും.
    LINK-ഒരിറ്റ്

    ReplyDelete
  10. രാക്ഷസി...!
    രാക്ഷസി...!
    രാക്ഷസി...
    nice one...
    very good!

    ReplyDelete
  11. its precious dear... congrtzz.... and happy to see new.....