Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Saturday, April 20, 2019

പ്രണയത്തിന്റെ പ്രതീകങ്ങൾ...
നേരത്തെ തീറെഴുതി വെച്ച
നിയമങ്ങളല്ല...

പരസ്പരം അറിയുന്ന
ഹൃദയത്തുടിപ്പുകളിൽ
നീറ്റലായും നിലാവായും
ഹൃത്തടം ഹൃദ്യമായ് നിറയുന്ന
നിർവൃതികൾ....

പൊരുത്തപെടലുകളിൽ
അലിഞ്ഞില്ലാതായിരുന്ന
പിണക്കങ്ങളിലും പരിഭവങ്ങളിലും
അന്ന് പ്രണയം സ്നേഹമായിരുന്നു...

സ്നേഹം
പ്രകടനാത്മകമായി
പുരോഗമിക്കുമ്പോൾ
ആത്മബന്ധങ്ങൾ
കാമറകണ്ണുകളുടെയും
സദാചാര നിരീക്ഷണത്തിലും
ചാരപ്രവർത്തനത്തിലും
സെൻസർ ചെയ്തിരിക്കുകയാണ്...
ഒന്നിലും സാക്ഷ്യപ്പെടുത്താൻ
ആത്മാർത്ഥതയില്ലാതെ
പരസ്പരം
പഴിചാരി മതിയടയുന്ന
ഇന്ന്, പ്രണയം
നിമിഷങ്ങൾക്കുള്ളിൽ
കത്തിച്ചാരമാകുന്ന
കൊലപാതകമാണ്.....

പവിത്രമായ
ചൈതന്യത്തിന്
പൈശാചിക ഭാവം നൽകി
പോരടിച്ചു മത്സരിക്കുന്നതിനിടയിൽ
എവിടെയാണ് പ്രണയമെന്ന സ്വർഗ്ഗം....

ഏത് വാദത്തിലും
വിശ്വസിക്കാനാവാതെ
സ്നേഹത്തിന്റെ പൊലിമകൾ
വാചാലരാവുന്നു...

ഇന്നലെകളുടെ
പ്രണയത്തിൻ പ്രതീകങ്ങളായി
റോസാപ്പൂക്കളും
മുല്ലപ്പൂക്കളും
ഇന്നത്തെ ഇളം കാറ്റിലും
മുറ്റത്ത് പരിമളം വീശുന്നുണ്ട്...







No comments:

Post a Comment

Saturday, April 20, 2019

പ്രണയത്തിന്റെ പ്രതീകങ്ങൾ...
നേരത്തെ തീറെഴുതി വെച്ച
നിയമങ്ങളല്ല...

പരസ്പരം അറിയുന്ന
ഹൃദയത്തുടിപ്പുകളിൽ
നീറ്റലായും നിലാവായും
ഹൃത്തടം ഹൃദ്യമായ് നിറയുന്ന
നിർവൃതികൾ....

പൊരുത്തപെടലുകളിൽ
അലിഞ്ഞില്ലാതായിരുന്ന
പിണക്കങ്ങളിലും പരിഭവങ്ങളിലും
അന്ന് പ്രണയം സ്നേഹമായിരുന്നു...

സ്നേഹം
പ്രകടനാത്മകമായി
പുരോഗമിക്കുമ്പോൾ
ആത്മബന്ധങ്ങൾ
കാമറകണ്ണുകളുടെയും
സദാചാര നിരീക്ഷണത്തിലും
ചാരപ്രവർത്തനത്തിലും
സെൻസർ ചെയ്തിരിക്കുകയാണ്...
ഒന്നിലും സാക്ഷ്യപ്പെടുത്താൻ
ആത്മാർത്ഥതയില്ലാതെ
പരസ്പരം
പഴിചാരി മതിയടയുന്ന
ഇന്ന്, പ്രണയം
നിമിഷങ്ങൾക്കുള്ളിൽ
കത്തിച്ചാരമാകുന്ന
കൊലപാതകമാണ്.....

പവിത്രമായ
ചൈതന്യത്തിന്
പൈശാചിക ഭാവം നൽകി
പോരടിച്ചു മത്സരിക്കുന്നതിനിടയിൽ
എവിടെയാണ് പ്രണയമെന്ന സ്വർഗ്ഗം....

ഏത് വാദത്തിലും
വിശ്വസിക്കാനാവാതെ
സ്നേഹത്തിന്റെ പൊലിമകൾ
വാചാലരാവുന്നു...

ഇന്നലെകളുടെ
പ്രണയത്തിൻ പ്രതീകങ്ങളായി
റോസാപ്പൂക്കളും
മുല്ലപ്പൂക്കളും
ഇന്നത്തെ ഇളം കാറ്റിലും
മുറ്റത്ത് പരിമളം വീശുന്നുണ്ട്...







No comments:

Post a Comment