Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, February 3, 2020

പ്രളയം നമ്മെ ഓര്‍മ്മപ്പെടുത്തിയത്...

കേരളത്തില്‍ ഒരു വലിയ ഇടവേളക്ക് ശേഷം 2018 ജൂലൈ - ഓഗസ്റ്റ് മാസത്തിലാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പെയ്തു തുടങ്ങിയത്... അത് വൈകാതെ, ശക്തമായി ഉയര്‍ന്ന മഴ പിന്നെ പ്രളയമായി നമ്മില്‍ ഭീതിയുണര്‍ത്തി കൊണ്ട് എല്ലാം തകര്‍ത്ത് താണ്ഡവമാടി... കൂടാതെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നതും വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. വീടുകളും നാടുകളും വെള്ളത്തിനടിയിലായി... മുൻകൂട്ടി പ്രവചിക്കാനാവാത്ത, പെട്ടെന്ന് വന്ന ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനാവാതെ,  എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ കാഴ്ചകള്‍ ചുറ്റും...

ആ ദുരന്തത്തിന്റെ അലകളടങ്ങും മുമ്പ് അപ്രതീക്ഷിതമായി 2019 അതേ ഓഗസ്റ്റില്‍ മഴ തകര്‍ത്തു പെയ്തു... ഒരു മാസം പെയ്താല്‍ ഉണ്ടാകുന്ന വെളളത്തിനേക്കാള്‍ ശക്തമായിട്ടായിരുന്നു ഒരു മണിക്കൂറില്‍ പെയ്ത മേഘസ്ഫോടനം പോലെയുള്ള മഴക്ക്.... പുഴകളിലും വഴികളിലും വെള്ളം നിറഞ്ഞു... ഒറ്റരാത്രി പുലർന്നപ്പോഴേക്ക് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുകളും... വീടുകള്‍ മുങ്ങി... ചെറുപ്രദേശങ്ങൾ ഒറ്റപ്പെട്ടു... വെള്ളത്തിനൊപ്പം കട പുഴകിയ മരങ്ങളും മണ്ണും കല്ലും കുത്തിയൊലിച്ച് വരുന്ന ശക്തിയില്‍ പാലങ്ങൾ തകര്‍ന്നു.... പുഴകള്‍ ഗതി മാറി ഒഴുകി...  റോഡുകൾ പുഴയായി... ഗതാഗതവും വൈദ്യുതിയും ദിവസങ്ങളോളം നിലച്ചു... ഉയർന്ന പ്രദേശങ്ങളിലെ സ്കൂളുകളും വീടുകളും അഭയാർത്ഥി ക്യാമ്പുകളായി...

പലരും വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പ്രളയം ഓര്‍ത്തെടുക്കാനുള്ള ശ്രമങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിനേക്കാള്‍ (കേരളത്തില്‍ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ, കൊല്ലവര്‍ഷം 1099 ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ അറിയപ്പെടുന്നത്.) വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്ന് രണ്ട് വര്‍ഷങ്ങളിലായി തുടര്‍ന്നു വന്ന പ്രളയത്തെ അനുഭവസ്ഥർ വിലയിരുത്തി....

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, പകരം മറ്റൊന്ന് കൊണ്ട് വീട്ടിത്തീര്‍ക്കാനാവാത്ത നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്... മാതാപിതാക്കള്‍, മക്കള്‍, കൂടപ്പിറപ്പുകള്‍, ഒരു ജന്മായുസ്സ് ഉരുക്കിത്തീര്‍ത്ത കിടപ്പാടങ്ങള്‍.... എന്തിന്, ഉണ്ണാനും ഉടുക്കാന്‍ മറുതുണി പോലുമില്ലാതെ നിരാലംബരായവർ...  കഴിഞ്ഞ നിമിഷങ്ങളില്‍ എന്തൊക്കെയോ കൂടെയുണ്ടെന്ന് അഭിമാനിച്ചതെല്ലാം ഒറ്റ നിമിഷത്തിന്റെ മാറ്റത്തില്‍ ഒന്നുമില്ലാതായിരിക്കുന്ന ദൈന്യത... എത്രയോ കുടുംബങ്ങളുടെ ഭാവിയും പ്രതീക്ഷകളുമാണ്  മണ്ണിനിടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്... പുതുമലയിലും, കവളപാറയിലും, പാതാറിലും  കേട്ട് കേള്‍വിക്കപ്പുറം നേരിട്ടു കണ്ട പ്രളയ  ദുരന്തങ്ങളുടെ അവശേഷിപ്പുകൾ  ഓരോരുത്തരുടെയും നെഞ്ചില്‍ വിങ്ങലവസാനിക്കാത്ത കനത്ത നെടുവീര്‍പ്പുകളായി ഉതിര്‍ന്നുകൊണ്ടിരുന്നു....

ഇതുവരെ ഇതെല്ലാം എവിടെയൊക്കെയോ നടന്ന സംഭവങ്ങളായി കേട്ട് അവഗണിച്ച വാര്‍ത്തകളായിരുന്നു... ഇപ്പോഴത് നമ്മുടെ അഹന്തതയുടെ തലക്കു മുകളില്‍ ആര്‍ത്തലച്ച് പെയ്ത് കുത്തിയൊലിച്ചു എല്ലാം തകർത്തിരിക്കുന്നു...

അതിര്‍ത്തികള്‍ക്കപ്പുറത്തു നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നന്മവറ്റാത്ത ഓരോ ജീവനുകളും സഹജീവികള്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു... തങ്ങള്‍ക്കുള്ളതെല്ലാം പകുത്തു നല്‍കിയും ചേർത്തു പിടിച്ചും ഒപ്പം നിന്നു കൊണ്ട്‌ അതുവരെ തമ്മില്‍ കാണാത്തവർ, അറിയാത്തവർ മനുഷ്യബന്ധങ്ങളുടെ തീവ്രത കൂട്ടി...

ഇതൊക്കെയാണെങ്കിലും ദുരന്തത്തിന്റെ ഇരയായവർക്കു ഇതില്‍ നിന്നും ഒരു അതിജീവനം അത്ര എളുപ്പമല്ല... 

എത്രയോ മഴയും മഴക്കാലവും ആഘോഷിച്ചിരുന്ന നമുക്ക്, ഇപ്പോൾ ഒരു ചാറ്റൽ മഴ പോലും ചങ്കിടിപ്പുണ്ടാക്കുന്നു...

പ്രളയം പ്രകൃതി നമുക്ക് നൽകിയ ഒരു  ഓർമ്മപ്പെടുത്തലാണ്... ഒന്നിന്റെ നടുക്കം മാറും മുമ്പേ വീണ്ടും... അടുപ്പിച്ചു രണ്ടു വർഷങ്ങളായി പ്രളയം തുടർന്ന് വന്നപ്പോൾ, വരും വർഷങ്ങളിൽ അതിന്റെ തുടർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാവാം...

ഏതൊരു അഹങ്കാരത്തിന്റെയും മുനയൊടിച്ചു കൊണ്ട് തുടര്‍ച്ചയായ പ്രളയദുരന്തങ്ങള്‍ നമ്മുടെ നാടിന്റെ അവസ്ഥക്കനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകള്‍ തിരുത്തിയെഴുതേണ്ട കാലമായി എന്ന ഓര്‍മ്മപ്പെടുത്തല്‍....

സന്തുലിതമായ ഭൂപരിസ്ഥിതിയാണ് കേരളം... 44 നദികളും അവയുടെ പോഷകനദികളുമുള്ള നമുക്ക്, പ്രളയം കഴിഞ്ഞാല്‍ ഇനി വരാനിരിക്കുന്നത് വരള്‍ച്ചയാണ്... അതാണ് കേരളത്തിന്റെ അവസ്ഥ.

വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകേണ്ടത് നമ്മളിൽ നിന്നു തന്നെയാണ്...
പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍, പ്രലോഭനങ്ങളിൽ പെട്ട്  നിശബ്ദരാവുന്നതാണ് നാടിന്റെ ആപത്ത്...
നമ്മുടെ ജീവന്റെ അടിത്തറയിളക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഇനിയും വരാനിരിക്കുന്ന ഇതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്ക്  നാം സാക്ഷിയാകേണ്ടി വരും....

നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതെല്ലാം പ്രകൃതിക്കു ദോഷം വരുത്തുന്നതാണ്... അതിനെതിരെ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം... വിദ്യാഭ്യാസകാലം തൊട്ട് നിർബന്ധിത ബോധവത്കരണം നടത്തണം... വികസന പാതയിൽ ഭാവി കേരളം പടുത്തുയര്‍ത്താന്‍ ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകള്‍ അനിവാര്യമാണ്...
ഒരു വലിയ ജീവിത പാഠം ഉൾക്കൊണ്ട് നമ്മുടെ നാടിന്റെ സംരക്ഷണത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിക്കേണ്ടതും  ദോഷങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതും  ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്...

കഴിഞ്ഞു പോയ ദുരന്തങ്ങൾ നിസ്സാരങ്ങളല്ല...
തകർച്ചയിൽ തളർന്നു പോയതിൽ നിന്നും പുതുജീവിതങ്ങൾ കൂടുതൽ കരുത്തോടെ തളിരിടാൻ കയ്യും മെയ്യും മറന്ന നന്മ ഹൃദയങ്ങളുടെ സഹായങ്ങൾക്കപ്പുറം,
വ്യക്തമായ സുസ്ഥിര പദ്ധതികളോടെ ജനങ്ങൾക്ക് എന്നും എപ്പോഴും  താങ്ങും തണലുമായിടേണ്ട ഉത്തരവാദിത്തത്തിൽ സംസ്ഥാനവും കേന്ദ്രവും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം.....

പരസ്പരം പോരടിച്ചും മത്സരിച്ചും മടുത്തപ്പോഴാണ്
മഴയും പ്രളയവും ദുരന്തങ്ങളായി
പലതും ഓര്‍മ്മപ്പെടുത്തിയത്....
പരസ്പരം സ്‌നേഹിച്ചും പകുത്തു നല്‍കിയും
പുനര്‍ജന്മം നല്‍കാന്‍ കരുത്തായത്
ദുരന്തങ്ങളിലെ വേദനിപ്പിക്കുന്ന
പാഠങ്ങള്‍ തന്നെയാണ്...
ഒന്നും അവസാനിക്കുന്നില്ല...
തകര്‍ച്ചയിലും തളര്‍ച്ചയിലും
തണലേകാന്‍
തമ്മില്‍ ചേര്‍ന്നു നില്‍ക്കാം...
ഒന്നായി മുന്നേറാം...

1 comment: