Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, April 3, 2011

കൈവിട്ടുപോയ സഹായം

ടുക്കളയിലെ പണിക്കൂട്ടങ്ങള്‍ക്കിടയില്‍ പെട്ടെന്ന് കോളിങ്ബെല്ലിന്റെ ശബ്ദം കേട്ടപ്പോള്‍ ഒന്നു ഞെട്ടി. ഷമീറിക്ക ഓഫീസിലേക്ക് പോയി, ഇപ്പൊ വാതിലടച്ച് തിരിഞ്ഞതേയുള്ളു..... മോനൂസാണെങ്കില്‍ ഉറക്കം വന്ന് ചിണുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പണികളൊന്ന് ഒതുക്കിവെച്ചിട്ട് വേണം അവനെ ഉറക്കാന്‍... ആ ധൃതിക്കിടയില്‍..... ആരാണാവോ....? കൈ തട്ടത്തിന്റെ തുമ്പില്‍ തുടച്ച് കൊണ്ട്, സഫിയ വാതില്‍ കൊളുത്തു നീക്കി..... പാതി തുറന്ന് പുറത്തേക്ക് നോക്കി. വാതില്‍ തുറക്കുന്നതും നോക്കി ദയനീയതയുടെ ക്ഷീണഭാവത്തില്‍ ഒരു സ്ത്രീ. ഒറ്റനോട്ടത്തില്‍ എന്തെങ്കിലും സഹായത്തിന് വന്നതാവും എന്ന് കരുതി ചില്ലറ എടുക്കാനായി അകത്തേക്ക് തിരിഞ്ഞപ്പോള്‍ അവരുടെ വിളി.
“മോളേ......”
അതുകേട്ട് ഇങ്ങോട്ട് തന്നെ തിരിഞ്ഞു. അവരൊന്ന് പരിചയത്തോടെ ചിരിച്ചു.
“ഇത് സ്സമീറിന്റെ വീടല്ലേ...?”
അതെ.. ആരാ.....?” എന്നു ചോദിച്ചുകൊണ്ട് വാതില്‍ കുറച്ചുകൂടി തുറന്ന് പുറത്തേക്ക് മുഖം നീട്ടി.
“മോള്‍ക്കിന്നെ അറിയില്ല.... ഞാം സ്സമീറിനെ ഒന്നു കാണാം ബന്നതാ... ”
സാരിത്തലപ്പുകൊണ്ട് തല മറച്ച് ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന അവര്‍ നിസ്സംഗതയോടെ നില്‍ക്കുന്നത് കണ്ട് സഫിയ പുറത്തേക്ക് വന്നു.
“വല്ലാതെ ദാഹിക്കുന്നു... ഇച്ചിരി ബെള്ളം....”
കുറേ ദൂരം യാത്ര ചെയ്തു വന്ന പരവേശത്തോടെ അവര്‍ സഫിയയുടെ മുഖത്തേക്ക് നോക്കി. ഇതുവരെ കണ്ടിട്ടില്ലാത്ത സ്ത്രീ, ഷമീറിക്കയെ ചോദിച്ച് വന്ന ഇവര്‍ ആരാണാവോ...? വെള്ളം ചോദിച്ച് അവര്‍ പുറത്ത് തന്നെ നില്‍ക്കുകയാണ്. അവരെ അറിയാത്ത സ്ഥിതിക്ക് അകത്തേക്ക് വിളിച്ച് കയറ്റാനും വയ്യ... വേണ്ടപ്പെട്ട ആളാണെങ്കില്‍ വിളിക്കാതിരിക്കാനും വയ്യ...... വല്ലാത്ത ധര്‍മ്മസങ്കടത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു... പിന്നെ സിറ്റൌട്ടിലെ കസേരയിലക്ക് ചൂണ്ടി അവരോട് പറഞ്ഞു.
“ഇതാ ഇവിടെ ഇരുന്നോളൂ.........”
അതു കേള്‍ക്കേണ്ട താമസം ..., ചെളി പിടിച്ച കാലിലെ മുഷിഞ്ഞ ചെരിപ്പ് അഴിച്ച് അവര്‍ വേഗം കസേരയില്‍ വന്നിരുന്നു. ശങ്കിച്ച് നില്‍ക്കുന്ന സഫിയയെ നോക്കി അവര്‍ വീണ്ടും ആവശ്യപ്പെട്ടു.
“മോളെ , ബെള്ളം.......”
അവള്‍ മെല്ലെ അകത്തേക്ക് തിരിഞ്ഞു. വാതില്‍ പതുക്കെ ചാരി.... എളുപ്പത്തില്‍ അടുക്കളയിലേക്ക് നടന്നു. “വല്ലാത്ത കഷ്ടം... ഇന്നലെവരെ ഷമീറിക്കയുടെ ഉമ്മയുമുണ്ടായിരുന്നു... ഇപ്പോള്‍ ഇവിടെ ആരുമില്ലാത്ത സമയത്ത്....” വെള്ളമെടുക്കുമ്പോള്‍ സ്വയം പിറപിറുത്തു. ഷമീറിക്കയുടെ പേര് ചോദിച്ച് വരുമ്പോള്‍ അറിയാത്ത ആളാവില്ലല്ലോ എന്ന് സമാധാനിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ആരായിരിക്കുമെന്ന സംശയം മാറിയില്ല.
സഫിയയുടെ കയ്യില്‍നിന്ന് വെള്ളം വാങ്ങി അവര്‍ ഒറ്റവലിക്ക് കുടിക്കുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നി. പാവം വല്ലാതെ ദാഹിച്ചിട്ടുണ്ട്..... അവര്‍ ഗ്ളാസ്സ് തിരികെ കൊടുത്തപ്പോള്‍ സഫിയ ചോദിച്ചു.
“ഇനിയും വേണോ......?”
“മാണ്ട മോളെ.., ആസോസായി...” അവര്‍ അകത്തേക്ക് ശ്രദ്ധിച്ച് വീണ്ടും ചോദിച്ചു.
“സ്സമീറില്ലെ ഇവടെ....?”
“ഇല്ല... ഓഫീസില്‍ പോയി... ഇതാ ഇപ്പൊ ഇറങ്ങിയതെയുള്ളു.....”
അതുകേട്ട് അവരുടെ മുഖം മങ്ങി. അടുക്കളയില്‍ ഒരുപാടു പണികള്‍ ബാക്കികിടക്കുന്നു... മോനാണെങ്കില്‍ കരയുന്നുണ്ട്... ഇവരുടെ വരവിന്റെ ഉദ്ദേശ്യമെന്താവും...? അപ്പോഴേക്ക് ഷാനുമോന്‍ മുട്ടുകുത്തി വന്ന് അവളുടെ കാലില്‍ പിടിച്ച് നിന്നു. സഫിയ അവനെ എടുത്ത് കൊണ്ട് ആ സ്ത്രീയോടു പറഞ്ഞു.
“നിങ്ങള്‍ ഇപ്പോള്‍ പോയിട്ട് ഷമീറിക്ക ഉള്ളപ്പോള്‍ വന്നോളൂ.... മോന് ഉറങ്ങാനുള്ള സമയമായി... ഞാനവനെ ഉറക്കട്ടെ....”
“കുട്ട്യേ.. ഞാം സ്സമീറിനെ കണ്ടേ പോണൊള്ളൂ.... അത്രക്കും അത്യാവസ്യണ്ട്...”
സഫിയ വല്ലാത്ത ഊരാകുടുക്കില്‍ പെട്ടത്പോലെ അസ്വസ്ഥതയോടെ അവരുടെ മുഖത്തേക്ക് നോക്കി.
“ആരാണെന്ന് പറഞ്ഞാല്‍... ഞാന്‍ ഷമീറിക്കാനെ ഫോണില്‍ വിളിച്ച് വിവരം പറയാം.....”
അത് കേട്ട് വെപ്രാളപ്പെട്ട് അവര്‍ പറഞ്ഞു.
“അതൊന്നും മാണ്ട കുട്ട്യേ... ഉച്ചക്ക് ചോറു ബെയ്ചാന്‍ ഓനെത്തില്ലേ.... അതുവരെ ഞാംവിടെ കുത്തിര്ന്നോളാം... മോള് പോയി കുട്ടീനെ ഒറക്കീട്ട് വരിന്‍..........”
അതുപറഞ്ഞ് അവര്‍ സഫിയയുടെ അടുത്ത് വന്ന് മോന്റെ തോളില്‍ മെല്ലെ തട്ടി.
“സമീറിനെ പോലെത്തന്നെ ഈ കുട്ടിസ്സമീറും.... നിന്റെ ഇപ്പച്ചീനെ ഈ താത്ത എത്ര ഇട്ത്ത്നട്ന്നതാ.... ബാ മോനേ....”
നിറയെ കറപുരണ്ട പല്ലു കാട്ടി ചിരിച്ച് ഷാനുമോനെ എടുക്കാന്‍ അവര്‍ കൈ നീട്ടി. കുഞ്ഞരിപ്പല്ലുകാട്ടി ഷാനുമോന്‍ ചിരിച്ചുകൊണ്ട് അവരുടെ കൈകളിലേക്ക് ചാടി.... അവനെ പിന്തിരിപ്പിക്കാന്‍ പറ്റിയില്ല. അവന്‍ അവരുടെ മടിയിലെത്തി. അവരുടെ മുഷിഞ്ഞ വേഷത്തില്‍ മടിയിലിരൂത്തി മോനൂനെ കളിപ്പിക്കുന്നത് കണ്ടപ്പോള്‍ ഒരു വല്ലായ്മ...
“മോനെ ഉറക്കട്ടെ....” എന്ന് പറഞ്ഞ് , അവരുടെ മടിയില്‍ നിന്നും കുഞ്ഞിനെ എടുത്തു....
അവരെ പുറത്തിരുത്തി അകത്തേക്ക് പോകാന്‍ എന്തുകൊണ്ടോ ധൈര്യം വന്നില്ല. എന്തോ ഒരു പരിചയത്തിന്റെ പേര് പറഞ്ഞ്, ആരാണെന്നറിയാതെ...... വല്ല സഹായത്തിനും വന്നതാവും... അവര്‍ പെട്ടെന്നൊന്നും പോകുന്ന മട്ടുമില്ല. പറഞ്ഞയക്കാന്‍ എന്താണൊരു മാര്‍ഗ്ഗം.... കുറച്ചുനേരം സംശയത്തോടെ നിന്നു. കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് വന്നു. ഷമീറിക്കയുടെ മൊബൈലിലേക്ക് നമ്പര്‍ ഡയല്‍ ചെയ്തു. മൊബൈല്‍ ഔട്ട് ഓഫ് റെയ്ഞ്ച്...... ഓഫീസിലേക്ക് വിളിച്ചു... അവിടെ എത്തിയിട്ടുമില്ല.
“ഇതാണ് ഈ സാധനത്തിന്റെ ഏറ്റവും വലിയ കുഴപ്പം.... ഒരു അത്യാവശ്യത്തിന് നോക്കുമ്പോള്‍ കിട്ടില്ല.” അരിഷത്തോടെ പിറുപിറുത്തു കൊണ്ട് മൊബൈല്‍ കിടക്കയിലേക്കിട്ടു. പിന്നെ വേഗം ഷാനുമോനെ തൊട്ടിലില്‍ ആട്ടിയുറക്കി. പുറത്ത് മെല്ലെ വന്ന് നോക്കുമ്പോള്‍ അവര്‍ എന്തോ ആലോചിച്ചിരിക്കുകയാണ്. ഒച്ചയനക്കിയപ്പോള്‍ അവര്‍ തിരിഞ്ഞ് നോക്കാതെ പറഞ്ഞു.
“ങ്ങളുടെ പഴയ വീട്ടില് പോയപ്പൊ ങ്ങള് ഇങ്ങ്ട്ട് വീട് മാറീതറിഞ്ഞു....”
അതു കേട്ടപ്പോള്‍ കുറച്ച് ആശ്വാസം തോന്നി. താന്‍ പേടിക്കുന്നതു പോലെയൊന്നുമില്ല. ഇവര്‍ നേരത്ത പരിചയമുള്ള ആള് തന്നെയാണ്. അല്ലെങ്കില്‍ വീട് മാറിയതൊന്നും അറിയില്ലല്ലോ. അങ്ങിനെ ഒരു സമാധാനത്തില്‍ നില്‍ക്കെ അവര്‍ പറഞ്ഞ് തുടങ്ങി.
“ആ വീടിനടുത്താണ് ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്. സ്സമീറിന്റെ ഇമ്മയും ഞാനും നല്ല കൂട്ടായിര്ന്നു. കൌസുതാത്ത എന്നു പറഞ്ഞാലറിയും.... സഫിയയെ പറഞ്ഞ് മനസ്സിലാക്കാന്‍ എന്നപോലെ, അവര്‍ അവളെ നോക്കി. കുറേ കടംവന്ന് അവിടെ വിറ്റു... ഇവിടെനിന്നും ദൂരെ വീടും സ്ഥലവും ശരിയാവാതെ വാടകക്കായിരുന്നു കുറേകാലം.... പിന്നെ അവിടത്തെ നാട്ടുകാരുടെ സഹായത്തില്‍ ചെറിയൊരു കുടില്‍ തട്ടിക്കൂട്ടി....” എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ്് ഇടക്ക് സഫിയ ശ്രദ്ധിക്കുന്നില്ലേ എന്ന് നോക്കുന്നുണ്ട്. രാവിലെത്തന്നെ പണികള്‍ നേരം മുടക്കാന്‍ വന്ന അവരെ എങ്ങിനെ പറഞ്ഞയക്കും എന്ന ചിന്തയിലായിരുന്നു അപ്പോഴും സഫിയ.
“നാലഞ്ച് പെണ്‍മക്കളാ.... അവര്‍ തുടര്‍ന്നു. ഒക്കെ കെട്ടിക്കാന്‍ പ്രായം കയിഞ്ഞും, തെകഞ്ഞും നില്‍ക്കുന്നു.. മൂപ്പരാണേല്‍ മരത്തീന്ന് വീണ് നടുവൊടിഞ്ഞ് നടക്കാന്‍ ബയ്യാതെ...” തേങ്ങലുകള്‍ക്കിടയിലൂടെ സാരിത്തുമ്പു കൊണ്ട് മൂക്ക് തുടച്ച് അവര്‍ പറഞ്ഞ് കൊണ്ടിരുന്നു... “ഇപ്പൊ ഇനിക്കും കൂലിപ്പണിക്കൊന്നും പോകാന്‍ ബയ്യ.. മൂത്ത മകളുടെ കല്ല്യാണപ്രായം കയിഞ്ഞു... രണ്ടാമത്തവള്‍ക്ക് ഒരു ആലോചന ബന്നിട്ടുണ്ട്... കേട്ടിട്ട് നല്ല കുടുംബാണ്... കെട്ടിച്ചാന്‍ എല്ലാവരീം സഹായം മാണം...” അവര്‍ മുഖം തുടച്ച്കൊണ്ട് സഫിയയെ നോക്കി.
ദിവസവും ഇതുപോലെ എത്ര പ്രശ്നങ്ങള്‍ കേള്‍ക്കുന്നു... പഴയ പരിചയത്തിന്റെ പേരില്‍ ഇവിടെനിന്നും വലിയ സഹായം പ്രതീക്ഷിച്ച് വന്നതാവും.. സഫിയ അകത്തേക്ക് പോയി. അലമാര തുറന്ന് നൂറ് രൂപ എടുത്ത് പുറത്തേക്ക് വന്നു. കാശ് അവരുടെ കയ്യില്‍ കൊടുത്തു.
“ഇപ്പോള്‍ നിങ്ങള്‍ പൊയ്ക്കോളൂ... ഞായറാഴ്ചകളില്‍ ഷമീറിക്ക ഇവിടെയുണ്ടാവും... അപ്പോള്‍ വന്നാല്‍ കാണാം....”
അവര്‍ കയ്യിലെ കാശിലേക്ക് നോക്കി. അതിലവര്‍ക്ക് സന്തോഷമായില്ല എന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും മനസ്സിലായി. അവര്‍ എഴുന്നേറ്റു.
“സരി , എന്നാ ഞാം സ്സമീറുള്ളപ്പോള്‍ ബരാം....” തെല്ലിട ആലോചിച്ച് നിന്ന് അവര്‍ പറഞ്ഞു.
“മോളേ..., ഇഞ്ഞി ബീടെത്താന്‍ ഉച്ച കയ്യും... ഇച്ചിരി കഞ്ഞിന്റെള്ളം കുടിച്ച്ട്ട് പോവാ.... ഇവ്ട്ത്തെ ഇമ്മണ്ടെങ്കില്‍ ഒന്നും കഴിക്കാതിന്നെ ബിടൂല.....”
അപ്പോഴാണ് അടുപ്പത്തിരിക്കുന്ന ചോറ് വെന്തിട്ടുണ്ടോ എന്നിതുവരെ നോക്കിയിട്ടില്ലെന്ന കാര്യം ഓര്‍മ്മ വന്നത്......
“നിങ്ങളിവിടെ ഇരിക്കിന്‍...... ഞാനിപ്പോ വരാം...”
സഫിയ അടുക്കളയിലേക്ക് തിടുക്കത്തില്‍ നടന്നു. ചോറ് തിളച്ച് തൂവി അടുപ്പിലെ തീ കെട്ടിട്ടുണ്ട്. വെള്ളം വറ്റിത്തുടങ്ങിയ കലത്തില്‍ കയിലിട്ട് ഇളക്കി. ചോറിന്റെ വേവ് നോക്കിയപ്പോള്‍ സാധാരണത്തേതില്‍ നിന്നും ഏറിയിട്ടുണ്ട്... ഇത്ര വേവുന്നത് ഷമീറിക്കാക്ക് ഇഷ്ടമല്ല.... കുറച്ച് തണുത്ത വെള്ളം കലത്തിലേക്ക് ഒഴിച്ച് അടുപ്പില്‍ നിന്നും കലം എടുത്ത് വെച്ചു. ഒരു പാത്രമെടുത്ത് അതിലേക്ക് കഞ്ഞിവെള്ളം പകര്‍ന്നു, കുറച്ച് ചോറുമിട്ടു. പാകത്തിന് ഉപ്പിട്ട് ഇളക്കിക്കൊണ്ട് അതുമായി സിറ്റൌട്ടിലേക്ക് വന്നു. അതു കഴിച്ചാലെങ്കിലും അവരൊന്ന് പോയിക്കിട്ടുമല്ലോ.... അതായിരുന്നു അപ്പോഴത്തെ ആശ്വാസം... എന്തോ അവരുടെ മട്ടും ഭാവവും അത്ര ശരിയായി തോന്നുന്നില്ല...........
സിറ്റൌട്ടില്‍ വന്നപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അമ്പരപ്പോടെ ചുറ്റും കണ്ണുകള്‍ പരതി... അവര്‍ പോയോ......?
“കൌസുതാത്താ... കൌസുതാത്താ....”
കഞ്ഞിപ്പാത്രം താഴെ വെച്ച് അവരെ വിളിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി. അകാരണമായ ഒരു ഭയം പിടികൂടി... വേഗം ഗെയ്റ്റിനടുത്ത് വന്ന് നോക്കി. രണ്ട് വശങ്ങളിലും ഉയര്‍ന്ന് നില്‍ക്കുന്ന മതിലുകള്‍ക്കിടയിലെ റോഡില്‍ ആരുമുണ്ടായിരുന്നില്ല..... പെട്ടെന്ന് വല്ലാത്ത ഒരു ഉള്‍കിടിലത്തോടെ തിരിച്ച് വീട്ടിലേക്ക് ഓടി... സിറ്റൌട്ടിലേക്ക് കയറി... അപ്പോള്‍ ഒരു ഞെട്ടലോടെ കണ്ടു, രണ്ട് ചെളിക്കാലുകളുടെ അടയാളം അകത്തേക്ക് പോയിരിക്കുന്നത്.... പിടച്ചിലോടെ ബെഡ്റൂമിലെത്തി... തൊട്ടിലില്‍ ഷാനുമോന്‍ ശാന്തമായി ഉറങ്ങുന്നുണ്ട്. അടുത്ത നിമിഷം കണ്ടു.... കട്ടിലിനടുത്തുള്ള അലമാരയുടെ വാതില്‍ തുറന്ന് കിടക്കുന്നു..... വിറക്കുന്ന കൈകള്‍ ആഭരണങ്ങളും കാശും സൂക്ഷിച്ച ബാഗ് തപ്പി... അവിടെ ശൂന്യമായിരുന്നു.... കണ്ണുകളില്‍ ഇരുട്ട് കയറി, ശരീരമാകെ തളരുന്നു... പിന്നെ ഒന്നും ഓര്‍മ്മയുണ്ടായില്ല.

12 comments:

  1. കളവൊന്നും പോയില്ലെങ്കിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
    ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇങ്ങനത്തെ ഒരുപാടു പേരെ നേരിടേണ്ടി വരുന്നു.ആരോട് ഏതു തരത്തില്‍ പെരുമാറണമെന്ന് അറിയാതെ കുഴങ്ങിപ്പോയിട്ടുണ്ട്.
    പരിഗണ അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടാതെയും അര്‍ഹിക്കാതവര്‍ക്ക് കിട്ടുകയും ചെയ്യുന്ന ഒരവസ്ഥ പലപ്പോഴും ഉണ്ടായിപ്പോകുന്നു.
    ആരെ വിശ്വസിക്കും നമ്മള്‍..

    ഇന്നിനു ചേരുന്ന വിഷയം..
    ഭാവുകങ്ങള്‍...

    ReplyDelete
  2. സഹായ മനസ്ഥിതിയുള്ളവരെപ്പോലും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം ആള്‍ക്കാര്‍ എല്ലായിടങ്ങളിലും കാണും.

    കാലികമായ വിഷയം, നല്ല അവതരണം.

    ReplyDelete
  3. ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്ന ചില സന്ദര്‍ഭങ്ങള്‍.

    (വല്ലവരും പറ്റിച്ചിട്ട് പോയോ മാരി? എഴുത്ത് വായിച്ചിട്ട് നല്ല ഒറിജിനാലിറ്റി തോന്നുന്നു.)

    ReplyDelete
  4. നല്ല അവതരണം.
    end off കലക്കി.
    all the best!!

    ReplyDelete
  5. ഒരാളെക്കൊണ്ടു ഒരുപാടു പേരുടെ വിശ്വാസം ചോദ്യം ചെയ്യുന്ന അവസ്ഥയാണിതു.. വായിച്ചിരുന്നു പോയി.. ഭാവുകങ്ങൾ

    ReplyDelete
  6. നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  7. Well written. But should we write negatively to be in sync with present day scenario? Had its end been on a positive note it would have been more beautiful, I feel. However author's liberty is paramount.

    ReplyDelete
  8. ആളെ ടെന്ഷനാക്കി..... നന്നായിട്ടുണ്ട് നല്ല കഥ :)

    ReplyDelete
  9. കഥ നന്നായി മാരി. അപ്രതീക്ഷിതമായ ക്ലൈമാക്സ്.
    കുറച്ചു തിരക്കുകള്‍ കാരണം ഇവിടെ എത്താന്‍ അല്പം വൈകി.

    ReplyDelete
  10. വരയിലും,വരിയിലും കേമിയാണല്ലേ...!

    ReplyDelete
  11. ഇഷ്ടപ്പെട്ടു... :)

    ReplyDelete
  12. ഇവിടെ കണ്ടതിലും വായിച്ചതിലും സന്തൊഷം, ഫെയിസ് ബുക്കിൽ നിന്നാണിവിടെ എത്തിയത്. പുസ്തകപ്രകാശനത്തിനും അഭിനന്ദനം.