Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, April 20, 2011

നിലയ്ക്കാത്ത നിശ്വാസങ്ങള്‍.......വേനല്‍ ചൂടിന്റെ കാഠിന്യത്തില്‍ കത്തിയെരിയുന്നത് ശരീരം മാത്രമല്ല, മനസ്സുമാണ്.... ഹോസ്പിറ്റലില്‍ നിന്നുളള വരവാണ്...
വീട്ടില്‍ വന്ന് കയറിയപ്പോള്‍ ആദ്യം അഴിച്ചെറിയാന്‍ തോന്നിയത് സാരി തന്നെയായിരുന്നു.
വാതില്‍ ചാരാന്‍ മിനക്കെടാതെ സാരിയും ബ്ളൌസും അഴിച്ച് കട്ടിലിലേക്കെറിഞ്ഞു.... ശരീരത്തിന്റെ കത്തുന്ന ചൂടിനേക്കാള്‍ വിങ്ങുന്ന മനസ്സിന് ഒരാശ്വാസം കിട്ടാതെ കട്ടിലില്‍ തളര്‍ന്നിരുന്നു... അര്‍ദ്ധ നഗ്നമായ സ്വന്തം ശരീരത്തിലേക്ക് നോക്കി. തടിച്ച മാറിടവും വയറും കണ്ടപ്പോള്‍ വെറുപ്പോടെ തല കുടഞ്ഞു.....
വാതില്‍ തുറന്നു കിടക്കുകയാണ്.... സ്ഥലകാല ബോധം വന്നപ്പോള്‍ കട്ടിലിലേക്ക് എറിഞ്ഞ സാരി വലിച്ചെടുത്ത് ശരീരം പുതച്ചു.... അല്ലെങ്കിലും ഇങ്ങോട്ട് ആരു വരാനാണ്....? ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം ഉപേക്ഷിക്കപ്പെട്ടവളാണല്ലോ താന്‍.... എല്ലാവരാലും വെറുക്കപ്പെട്ടവള്‍.....
പിന്നെ, ഒന്നുമറിയാത്ത യാചകര്‍ മാത്രമാണ് ഒരാളിന്റെ സാന്നിധ്യമറിയിക്കാന്‍ ഇടക്ക് വരുന്നത്. അതും ഇപ്പോള്‍ കുറച്ചു നാളായിട്ട് കുറഞ്ഞിരിക്കുന്നു... വന്നവര്‍ പിന്നെ, വരാറില്ല. ദീര്‍ഘനിശ്വാസത്തോടെ പിന്നിലേക്ക് തിരിഞ്ഞ് വാതില്‍ ചാരി കൊളുത്തിട്ടു.
തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു... ഉമിനീരിറക്കാന്‍ പോലും വായില്‍ വെള്ളമില്ല. അടുക്കളയില്‍ വന്ന് ഫ്രിഡ്ജ് തുറന്ന് വെള്ളക്കുപ്പി വായിലേക്ക് കമിഴ്ത്തി..... പിന്നെ മുഖത്തേക്ക്..., തലയിലേക്ക്...... ഐസ് വെള്ളത്തിന് തന്നില്‍ കത്തിക്കയറുന്ന ചൂട് ശമിപ്പിക്കാനാവുന്നില്ല.... വയ്യ, ഒന്നു കിടക്കണം....... കട്ടിലില്‍വന്ന് വീണു... കണ്ണുകള്‍ സാവധാനം അടഞ്ഞു.
“അമ്മേ, അമ്മ എപ്പഴാ വരാ...?”
മോളുടെ ചോദ്യം കേട്ടപ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ നോക്കിയത് വിഫലമായി.
** ** ** **

ആദ്യ ദാമ്പത്യത്തിന്റെ വിജയവും പരാജയവും ആരുടേതാണെന്ന് സമ്മതിച്ചുകൊടുക്കാനാവാത്ത പൊരുത്തക്കേടുകളില്‍ തകരാറു സംഭവിച്ചപ്പോള്‍ ആദ്യം നഷ്ടമായത് സ്വപ്നങ്ങള്‍...... അതിനു പിറകേ, ആശ്വാസങ്ങളുടെ കെടാവിളക്കാവുമെന്ന് കൊതിയോടെ കാത്തിരുന്ന കണ്‍മണി പിറക്കാതെ കൈവിട്ടു പോയ തീരാദു8ഖം....
പ്രതീക്ഷകളുടെ തകര്‍ച്ചക്ക് അവസാനമായി, എന്തിനൊക്കയോ ഉള്ള പരിഹാരമായി പൊരുത്തപ്പെടാനാവാത്ത ബന്ധത്തിന് ഒരു ഡൈവോഴ്സ്...
ബന്ധം ഒഴിവാക്കപ്പെട്ടതിന് ഒരുപാട് ചാട്ടുളി ചോദ്യങ്ങള്‍ക്ക് കാരണങ്ങള്‍ പലരോടും പറയേണ്ടതുണ്ടായിരുന്നു..... പലരും അതെല്ലാം ചിക്കി ചിനക്കി ഒടുവില്‍ ന്യായവിധികള്‍ അവരുടേതാക്കി മാറ്റിയപ്പോള്‍ പിന്നെ തനിക്ക് പറയാനുളള ഉത്തരങ്ങള്‍ വാക്കുകള്‍ക്കിടയില്‍ മൌനം വീര്‍പ്പടക്കി....
അതില്‍ നിന്നെല്ലാം രക്ഷപ്പെടാനുളള ഒരു മാര്‍ഗ്ഗമായിരുന്നു, അമ്മയില്ലാത്ത ഒരു കുഞ്ഞിന്റെ അമ്മയാവാനുളള അവസരം കിട്ടിയപ്പോള്‍ ആദ്യം തോന്നിയത്.... ജനിക്കാതെ പോയ തന്റെ കുഞ്ഞിന് പകരം മറ്റൊരു മകളെ കിട്ടുന്നതിന്റെ സന്തോഷത്തില്‍ അങ്ങിനെയൊരു ബന്ധം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.... മോളെ കണ്ടപ്പോള്‍ അത് തന്റെ പിറക്കാതെ പോയ മകള്‍ തന്നെയാണെന്ന് മനസ്സുറപ്പിച്ചു.... കുഞ്ഞുന്നാളിലേ അമ്മയുടെ മരണത്തില്‍ വാത്സല്യം നഷ്ടപ്പെട്ട ഒരു കുഞ്ഞുമോള്‍.., ഭാര്യയുടെ വേര്‍പാടില്‍ മകളെ മറന്ന ഒരച്ഛനും....
അലസമായിക്കഴിഞ്ഞിരുന്ന അവരെ പുതിയ ജീവിതത്തിന്റെ ഉത്തരവാദിത്തത്തില്‍ തന്റേതായി നേരെയാക്കിയെടുക്കാന്‍ ദിവസങ്ങള്‍പോലും വേണ്ടി വന്നില്ല.... ഒരു നല്ല മോളെ കിട്ടിയതില്‍, നല്ലതില്‍ നല്ലതെന്ന് സ്വയം അഭിമാനിതയായ സ്നേഹമുള്ള പങ്കാളിയെ കിട്ടിയതില്‍, എല്ലാം ഒത്തിണങ്ങിയ ജീവിതസൌകര്യങ്ങളുടെ നടുവില്‍ തന്റെ സ്വപ്നസാഫല്യം നേടിയെന്ന് അഹങ്കരിച്ച് എല്ലാം മറന്ന നാളുകള്‍....
പെട്ടെന്ന് സ്വഭാവം മാറുകയായിരുന്നു.... നേരത്തെ വിട്ടു പോയ അമ്മയുടെ ബാക്കിയായി അച്ഛന്റെയും മകളുടെയും അടുപ്പിച്ച് വന്ന അസുഖങ്ങളിലൂടെ..... മരണത്തിന്റെ ദയയെന്തന്നറിയാത്ത കറുത്ത രൂപങ്ങളായി ചോര വറ്റിയ മുഖങ്ങളില്‍ നിശ്വാസങ്ങള്‍ നെടുവീര്‍പ്പുകളിലൊതുക്കി.... എല്ലാം തകിടം മറിഞ്ഞ വിധി പരീക്ഷണങ്ങളില്‍ മൂന്ന് പേര്‍ക്കുമിടയില്‍ രാപകലുകള്‍ കുറഞ്ഞു... അച്ഛനും മകളും സുഖമില്ലാതെ കിടക്കുന്നതു കാണാന്‍ സന്ദര്‍ശകരാരുമുണ്ടായിരുന്നില്ല.... എന്നിട്ടും അവരെ കൈവിട്ടു കളയാന്‍ മനസ്സു വന്നില്ല... അധികം വൈകാതെ ആശുപത്രിയുടെ ഇരുണ്ട തളങ്ങള്‍ക്കുള്ളില്‍ കിടന്നു, ഒന്നിനു പിറകെ ഒന്നായി രണ്ടുപേരുടെയും കണ്ണടഞ്ഞപ്പോഴും ബന്ധുക്കള്‍ പോലും അനുശോചിക്കാനെത്തിയില്ല......
** ** ** ** **

പാതിരാത്രിയിലെപ്പോഴോ ആണ് ഞെട്ടിയുണര്‍ന്നത്.... ഒരു വല്ലാത്ത ഭീതിയില്‍ ഇരുട്ടിലേക്ക് തുറിച്ച് നോക്കി കിടന്നു.... രൂപങ്ങളില്ലാത്ത നിഴലുകള്‍ ചുറ്റും നൃത്തം വെക്കുന്നു... പേടിപ്പെടുത്തുന്ന എന്തൊക്കെയോ ശബ്ദങ്ങള്‍ ചെവിയില്‍ അലയ്ക്കുന്നു..... ശ്വാസം കിട്ടാതെ തുടിക്കുന്ന ഹൃദയമിടിപ്പുകള്‍.... ആളുകളുടെ പുഴുക്കുത്തേറ്റ നോട്ടശരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍, എത്രയും പെട്ടെന്ന് ഈ ഹൃദയമിടിപ്പ് ഒന്നു നിലച്ചിരുന്നെങ്കില്‍....
വിശ്വാസത്തിന്റെ പാനപാത്രത്തിലേക്ക് പകര്‍ന്നു കിട്ടിയ അണുക്കള്‍ എത്ര കഴുകി തുടച്ചാലും മാഞ്ഞുപോവാത്ത വിധം രക്തത്തില്‍ അലിഞ്ഞു തീര്‍ന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം...., അതിനുമുമ്പേ അറിഞ്ഞു തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളിലൂടെ വേദനകളെല്ലാം കടിച്ചമര്‍ത്തി ഹൃദയം മരവിച്ചിരിക്കുന്നു. ദൂരെയൊരു ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഭാര്യയില്‍ നിന്നു കിട്ടിയ എയ്ഡ്സിന്റെ മുറിച്ചു മാറ്റാനാവാത്ത വലക്കുള്ളില്‍ കുരുങ്ങിയ രണ്ടു ജീവിതങ്ങളുടെ തടവറയിലേക്കായിരുന്നു വന്ന് പെട്ടെതെന്നറിയാത്ത സത്യത്തില്‍ നിന്നും രക്ഷപ്പെടാനാവാതെ കുടുങ്ങിയ ജീവിതം... ദുഃഖങ്ങള്‍ കരിങ്കല്ലായി മനസ്സില്‍ നിറഞ്ഞതുകൊണ്ടായിരിക്കാം..., ചിരിക്കാന്‍ എന്നോ മറന്നുപോയി....
അതിന് ശേഷം പ്രിയപ്പെട്ടതെല്ലാം തന്റേതെന്ന അവകാശത്തില്‍ ആവേശം കൊണ്ടിരുന്നവരില്‍ തന്നെ കൂടുതലറിഞ്ഞവരായിരുന്നു അകന്നു പോയവരൊക്കെയും....
ചെയ്ത തെറ്റ് എന്തെന്നറിയാതെ ഏറ്റെടുക്കേണ്ടി വന്ന ശിക്ഷ.... ശപിക്കപ്പെട്ട ജന്മത്തില്‍ സ്വയം ശപിച്ചു തീരാനായി ഇനിയുളള നിമിഷങ്ങള്‍...... ഓരോ പരീക്ഷണങ്ങളും തിരുത്താനാവാത്ത വിധിയായി ദൈവത്തില്‍ നിന്നും എല്ലാം നേരത്തേ തീരുമാനിക്കപ്പെട്ടിട്ടുള്ളതാണ്....
“അമ്മേ, അമ്മ എപ്പഴാ വരാ...?” വീണ്ടും മോളുടെ ശബ്ദം. അതു കേട്ട് അവള്‍ തന്റെ തൊട്ടടുത്ത് വന്ന് നില്‍ക്കുന്നുണ്ടെന്ന തോന്നലോടെ കനത്ത ഇരുട്ടിലേക്ക് തുറിച്ച് നോക്കി.

**

16 comments:

 1. കഥ ഒരു നൊമ്പരമായി മനസ്സില്‍ പെയ്തിറങ്ങുന്നു.
  എഴുത്ത് നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 2. നോവിക്കുന്നു...ഈ എഴുത്ത്

  ReplyDelete
 3. എന്താപറയുക വളരെ നന്നായി എഴുതി മനസ്സിനെ നിംബരപ്പെടുത്തുന്നു. വിധിയുടെ കരാളഹസ്തത്തിൽ അകപ്പെട്ടുപോയ കുറെ ജന്മങ്ങൾ..നിലക്കാത്ത നിശാസത്തിലെ പ്രതീക്ഷിക്കാൻ വകനൽകാത്ത ഒരു അന്ത്യമായി പോയി കഥയ്ക്ക് ... വളരെ നന്നായി പറഞ്ഞും ഇനിയും ഉണ്ടാകട്ടെ നല്ല എഴുത്തുകൾ എല്ലവിധ ഭാവുകങ്ങളും,..

  ReplyDelete
 4. നൊമ്പരമൂറുന്ന കഥ.
  മനോഹരമായ രചനാ ശൈലി.
  ഇഷ്ടായി...

  ReplyDelete
 5. veendum veendum vayichu..

  amminikkad

  ReplyDelete
 6. വായിക്കാൻ രസമുള്ള ശൈലി..ഹൃദ്യം... ആശംസകൾ..

  ReplyDelete
 7. സുഹുര്‍ത്തെ, അസ്വസ്ഥത നിറഞ്ഞ നിന്റെ കഥയില്‍ ജീവനുള്ളൊരു ആത്മാവുണ്ട്, അളന്നു മുറിച്ച വാക്കുകള്‍, നന്നായി ആസ്വതിച്ചു....
  കാലമിനിയും ഉരുളും വര്‍ഷം വരും തിരുവോണം വരും....
  അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം...
  anyway all the best.!!

  ReplyDelete
 8. വരയും എഴുത്തും ഇഷ്ട്ടപ്പെട്ടു.

  ReplyDelete
 9. മനസ്സില്‍ ഒരു ഭാരം , ഇതുപോലെ എത്രയോ ജീവിതങ്ങള്‍ ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ വേദന അനുഭവിക്കുന്നു..ദുരവസ്ഥകള്‍ മാറട്ടെ..

  ReplyDelete
 10. ഒരായിരം ആശംസകള്‍ ...............................