Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, May 9, 2011

കാലത്തിന് മായ്ക്കാനാവാത്ത എന്റെ കാല്‍പ്പാടുകള്‍
'കാലം മായ്ച്ച കാല്‍പ്പാടുകള്‍' ഒരിക്കലും കാലത്തിന് മായ്ക്കാനാവാത്ത എന്റെ ഓര്‍മ്മകളാണ്..... ഓര്‍മ്മ വെച്ച കാലം മുതല്‍ അനുഭവിച്ചതെല്ലാം മനസ്സിലുണ്ട്. ഋതുഭേദങ്ങളുടെ വര്‍ണ്ണങ്ങളില്‍ പൂക്കാലം പോലെ തെളിഞ്ഞും, ഇടക്കൊക്കെ കാലില്‍ മുള്ള് തറക്കുന്ന നൊമ്പരം പോലെ നീറിയും പുകഞ്ഞും......
തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്ത് സുജചേച്ചിയുടെ 'വെറുതെയൊരുവള്‍' എന്ന പുസ്തകം വായിച്ചപ്പോള്‍ എവിടെയൊക്കെയോ മറഞ്ഞുകിടന്ന ഓര്‍മ്മകള്‍ പകര്‍ത്തിവെയ്ക്കാന്‍ പ്രേരണയായി. ഓര്‍മ്മകളെ ക്രമപ്പെടുത്തി എഴുതാനുള്ള സാഹിത്യമറിയില്ല. വെട്ടിയും തിരുത്തിയും മാറ്റിയും കുറേ എഴുതി..... എന്നിട്ടും പകര്‍ത്തി വെച്ചവയില്‍ വായനയുടെയും അറിവില്ലായ്മയുടെയും പരിമിതിയില്‍ അബദ്ധങ്ങളേറെയുണ്ട്.... അതിന് നല്ല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്ന് പ്രോത്സാഹനങ്ങളോടെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ അകമഴിഞ്ഞ ആത്മാര്‍ത്ഥതയും ആഗ്രഹവുമാണ് 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' വരികളായി താളുകളില്‍ പതിയാന്‍ ഇടയായത്....
ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതിനു മുമ്പ് എടുത്ത പ്രിന്റുമായി പാണക്കാട് പോയി. ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളവര്‍കളുടെയും ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളവര്‍കളുടെയും അനുഗ്രഹങ്ങളേറ്റു വാങ്ങുമ്പോള്‍ ഒരിക്കലും മറക്കാനാവാത്തൊരു അനുഭവസാക്ഷ്യമായിരുന്നു പ്രിയപ്പെട്ട മുഹമ്മദലി ശിഹാബ് തങ്ങളുപ്പയുമായുള്ള കൂടിക്കാഴ്ച്ച. ആ തേജസ്സ് മറഞ്ഞുപോയെങ്കിലും ആ അനുഗ്രഹങ്ങള്‍ എന്നും എന്നേടൊപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അല്‍ഫാബെറ്റ് പബ്ളിഷേഴ്സ് എന്റെ പുസ്തകം 2009 ല്‍ ആദ്യപതിപ്പ് പുറത്തിറക്കി. 2009 മാര്‍ച്ച് 19ന് ബഹുമാനപ്പെട്ട എം. പി. അബ്ദുസ്സമദ് സമദാനി സാഹിബ് കോഴിക്കോട് ആകാശവാണി സീനിയര്‍ ആര്‍ട്ടിസ്റ് ശ്രീ. ആര്‍. കനകാംബരന് (ആര്‍.കെ മാമന്‍) ആദ്യ കോപ്പി നല്‍കിക്കൊണ്ട് മലപ്പുറം പ്രസ്സ് ക്ളബ്ബില്‍ വെച്ച് 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' പ്രകാശിപ്പിച്ചു. ഇപ്പോള്‍ രണ്ടാമത്തെ പതിപ്പും അല്‍ഫാബെറ്റ് പബ്ളിഷേഴ്സിന്റെ സഹായത്തോടെ പുറത്തിറങ്ങി.
ചെറുകഥാകൃത്ത് ഇ. ഹരികുമാര്‍സാര്‍, കന്നഡ വിവര്‍ത്തക പാര്‍വ്വതി ജി. ഐത്താള്‍, കെ. ജയകുമാര്‍സാര്‍.... കാലം മായ്ച്ച കാല്‍പ്പാടുകളുടെ വരികളിലൂടെ കടന്നുപോയ ഓരോരുത്തരും എന്റെ സങ്കടങ്ങള്‍ക്ക് മേല്‍ തണലായി സ്നേഹം കൊണ്ട് സാന്ത്വനമായി തലോടിയ ആശ്വസത്തില്‍ മനസ്സു നിറഞ്ഞു... ഒരു മുന്നൊരുക്കവുമില്ലാതെ എഴുതിയ കാലം മായ്ച്ച കാല്‍പ്പാടുകള്‍ സാധാരണക്കാരായ ഒരു വായനക്കാരനില്‍ നിന്നും മറ്റു വായനക്കാരിലേക്ക് കൈമാറുമ്പോള്‍ അവരില്‍നിന്നും പകര്‍ന്നു കിട്ടിയ പ്രശംസയും പ്രോത്സാഹനവും എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു. അതൊക്കെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലം മായ്ച്ച കാല്‍പ്പാടുകളുടെ ആദ്യപതിപ്പ് ഇറങ്ങുമ്പോള്‍ ഒരുപാട് ആശങ്കകളുടെ മുള്‍മുനയിലായിരുന്നു ഞാന്‍.... അതുവരെ നാലാള്‍ കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാതിരുന്ന എനിക്ക്, പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ ഒരുപാട് പൊതുവേദികള്‍ പങ്കിടുന്നതിനും പലവിധ പുരസ്കാരങ്ങള്‍ നേടുന്നതിനും അവസരമുണ്ടായി. എന്റെ ജീവിതത്തിനു അവിശ്വസനീയമായ ഒരുപാട് മാറ്റം വരുത്തിയ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍.....
ഇപ്പോള്‍ കാലത്തിനു മായ്ക്കാനാവാത്ത ഓര്‍മ്മകളായി കാലം മായ്ച്ച കാല്‍പ്പാടുകളുടെ രണ്ടാം പതിപ്പ് ചെറിയ തിരുത്തലുകളോടെ, പുതിയമുഖവുമായി ഇറക്കുമ്പോള്‍ മനസ്സു നിറഞ്ഞ സന്തോഷം ആര്‍ക്കു മുമ്പില്‍ കടപ്പാടുകളായി സമര്‍പ്പിക്കണം എന്നെനിക്കറിയില്ല... എന്നെ എല്ലാവിധത്തിലും സഹായിച്ചവരോടും, എന്തിനും ഏതിനും എന്റെ കൂടെ നിന്ന് എനിക്കെപ്പോഴും പ്രോത്സാഹനമേകുന്ന എന്റെ ഉപ്പ, ഉമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരോടും എത്ര നന്ദി രേഖപ്പെടുത്തിയാലും എനിക്ക് മതിയാവില്ല....
ഒരുപാട് സങ്കടങ്ങള്‍ക്കിടയിലും എല്ലാം മറക്കുന്ന വലിയ വലിയ സന്തോഷങ്ങളായി എഴുത്തുകളും ചിത്രംവരകളുമായി ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എന്നെ ഉയര്‍ത്തിയ സര്‍വ്വശക്തനായ അല്ലാഹുവിന്റെ അളവറ്റ കാരുണ്യമാണിത്... അനുഗ്രഹമാണിത്.... അല്ലാഹു തന്ന എല്ലാ നന്മകളിലും മനസ്സു നിറഞ്ഞ പ്രാര്‍ത്ഥനകളോടെ അല്ലാഹുവിനെ സ്തുതിക്കുന്നു.. അല്‍ഹംദു ലില്ലാഹ്.
ഈ പുസ്തകത്തിനു വേണ്ടി ആല്‍ഫാബെറ്റ് പബ്ളിഷേഴ്സുമായി ബന്ധപ്പെടേണ്ട നമ്പര്‍. 9809921105

45 comments:

 1. ഈ മനക്കരുത്തിനെ നമിക്കുന്നു.
  ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ പ്രാര്‍ഥിക്കുന്നു.
  തീര്‍ച്ചയായും എനിക്കീ പുസ്തകം വാങ്ങണം വായിക്കണം.
  പ്രിയ മാരിയത്തിന് ഭാവുകങ്ങള്‍..

  ReplyDelete
 2. എന്റെ സ്വപ്‌നമെന്ന പൂമരത്തില്‍ വീണ്ടും പൂക്കള്‍ വിരിയുകയുകാണ്.
  പ്രിയ മാരിയ നിനക്ക് നന്മകള്‍ നേരുന്നു ....ഒപ്പം ഞങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ തുടരുന്നു ...

  ReplyDelete
 3. നാഥന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് , ഇനിയും ആ അനുഗ്രഹങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നന്മയുടെ വഴിയെ പ്രകാശ പൊട്ടുകള്‍ ചിതറാന്‍ പ്രിയപ്പെട്ട സഹോദരിക്ക് നാഥന്‍ ദീര്ഘായുസ്സ് നല്‍കട്ടെ.ആമീന്‍

  ReplyDelete
 4. അല്‍ഹംദു ലില്ലാഹ്......

  സന്തോഷം ഒരുപാട് ഒരുപാട്.. :)

  ReplyDelete
 5. അറിഞ്ഞതില്‍ സന്തോഷം.. ഇത്താക്ക് എല്ലാ വിധ ആശംസകളും നേരുന്നു :)

  ReplyDelete
 6. പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ……….

  ReplyDelete
 7. പുസ്തകത്തിന്റെ ആദ്യ കോപ്പി കൈവശമുണ്ട്. ഇത് വരെ വായന നടന്നില്ല എന്നത് ഖേദത്തോടെ അറിയിക്കട്ടെ. അതിന്റെ കാരണം ഒരിക്കല്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. തീര്‍ച്ചയായും വായന കഴിഞ്ഞാല്‍ ജുവൈരിയയെ അഭിപ്രായം അറിയിക്കുന്നതാണ്.

  ReplyDelete
 8. അല്‍ഹംദു ലില്ലാഹ്......

  ഒരുപാട് ഒരുപാട് സന്തോഷം... :)

  ReplyDelete
 9. എല്ലാവിധ നന്മകളും നേരുന്നു!

  ReplyDelete
 10. എഴുത്തിന്റെ ആകാശം കീഴടക്കുക
  ആ കാല്പാടുകള്‍ എന്റെ പുസ്തക ശേഖരത്തെ
  അലങ്കരിക്കും

  ReplyDelete
 11. എല്ലാവിധ ആശംസകളും നേർന്നു കൊണ്ട്....

  ReplyDelete
 12. പുസ്തകം കണ്ടിട്ടില്ല. നാട്ടില്‍ വരുമ്പോള്‍ വാങ്ങാമല്ലോ.

  ReplyDelete
 13. pusthakam vayichittilla, chila kathakalum featurukalumokke vayichittundu ... nattukariyanenkilum ithuvare parichayappedanum ayittilla.
  pusthakathinte oru copy ea vilasathil ayachal mo ayo dd yayo panamayachutharam....
  hamza alungal, sub editor, siraj daily east nadakkavu kozhikode 6
  9946570745 mobile

  ReplyDelete
 14. എല്ലാവിധ ആശംസകളും.. ഒപ്പം ദൈവത്തിനോടുള്ള പ്രർതനയും.. നമിക്കുന്നു ആ കാല്പാടുകളെ..

  ReplyDelete
 15. അഭിനന്ദനങ്ങള്‍...

  ReplyDelete
 16. പാണക്കാട് പോയി. ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളവര്‍കളുടെയും ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളവര്‍കളുടെയും അനുഗ്രഹങ്ങളേറ്റു വാങ്ങുമ്പോള്‍ ഒരിക്കലും മറക്കാനാവാത്തൊരു അനുഭവസാക്ഷ്യമായിരുന്നു പ്രിയപ്പെട്ട മുഹമ്മദലി ശിഹാബ് തങ്ങളുപ്പയുമായുള്ള കൂടിക്കാഴ്ച്ച.

  ഒരു കലാകാരി എന്നനിലയിൽ ബുദ്ധിപരമായ വ്യായമമാണ് വേണ്ടത് അല്ലാതെ അനുഗ്രഹമല്ല.നല്ല എഴുത്തിനെതേടീ എന്നും വാനക്കാരൻ എത്തും. പാണക്കാടുള്ളവർ എത്രപേർ ഇതു വായിച്ചിട്ടുണ്ടാവും. താങ്കൾ എഴുത്തിനെ പാർശ്വവൽക്കരിക്കരുതു. നല്ല എഴുത്തുകൾ ഉണ്ടാവട്ടേ..

  ReplyDelete
 17. ഭാവുകങ്ങള്‍

  ReplyDelete
 18. എഴുത്ത് കൊണ്ട് ..ഇനിയും സങ്കടങ്ങള്‍ മാറ്റാന്‍ ഇത്താക്ക് കഴിയട്ടെ ..എന്നാശംസിക്കുന്നു ഈ കൊച്ചനിയന്‍

  ReplyDelete
 19. ആദ്യ പതിപ്പു വായിച്ചിട്ടുണ്ട്.
  രണ്ടാം പതിപ്പിന്റെ
  കവര്‍ ഉസാറായി..
  ആശംസകളും പ്രാര്‍ഥനകളും..
  #പാവപ്പെട്ടവന്റെ കമന്റിനു താഴെ ഒരൊപ്പ്!

  ReplyDelete
 20. ആദ്യമായി ആണ് ഈ ബ്ലോഗില്‍ വരുന്നത്..പല പോസ്റ്റുകളും വായിച്ചു.

  പുസ്തകത്തിന്‌ എല്ലാ ആശംസകളും..

  ReplyDelete
 21. അഭിനന്ദനങ്ങള്‍
  എല്ലാ വിധ ആശംസകളും

  ReplyDelete
 22. എല്ലാ ആശംസകളും നേരുന്നു.കൂതറ ഹാഷിമിനും നന്ദി,മാരിയതിന്റെ ലിങ്ക് തന്നതിന്.

  ReplyDelete
 23. എല്ലാ ആശംസകളും മാരീ

  ReplyDelete
 24. Mariyath,
  Go confidently in the direction of your Dreams!Live the life you've imagined

  ReplyDelete
 25. മാരിയത്തിന് ഭാവുകങ്ങള്‍..

  ReplyDelete
 26. njan Entu commntsanu post cheyyende.......... parayan pattilla ella nanmakalum njanum ente kudumbhavum nerunnu padachavanodu duharkkam namukk

  ReplyDelete
 27. shareef nalla nalla karyangal itu pole add cheythu nammude nadine unartunnatinnu orupadu nanni

  ReplyDelete
 28. assalamu alaikum

  prabhadhangalude thejass parathunna
  ee nimishangalil mattoru thejassinte katha.....
  allah ennum anugrahikkatte-ameen

  ReplyDelete
 29. മാരീസ്...
  നേരുന്നു....
  ഹൃദയത്തില്‍ നിന്നും
  ഒരായിരം ആശംസകള്‍
  ഇനിയും നല്ല സൃഷ്ടികള്‍ വിരിയട്ടെ.....
  എന്നും എന്നും വിജയത്തിന്‍റെ പടവുകള്‍,
  ആശംസിക്കുന്നു, നാഥന്‍ അനുഗ്രഹിക്കട്ടെ.

  ചെറി

  ReplyDelete
 30. സുഹുര്‍ത്തെ, ആദ്യമായി 'നന്ദി പറയുന്നു' ബുക്ക് കൈയ്യോപ്പോടു കൂടി നേരിട്ട് തന്നതിന്.
  കാലം മായ്ച്ച കാല്പാടുകള്‍ ഓര്‍മ്മക്കുറിപ്പുകള്‍‍ എന്നതിലപ്പുറം മാരിയത്തിന്റെ സര്‍ഗ്ഗാത്മഗതയെ പ്രതിഫലിപ്പിക്കുന്ന ഒരു രചനകൂടിയാണ്.
  ദുഷ്ട്ട മനുഷ്യരുടെ ചെയ്തികളുടെ ഫലങ്ങളല്ലാതെ ജനങ്ങളില്‍ വന്നു ചേരുന്ന അസുഖങ്ങളും ദുരിതങ്ങളും ദുക്കങ്ങളും പ്രകിര്‍തിയുടെ സഹജമായ ഒരു ഭാവ പ്രകടനമായാണ് തീരുന്നത് [എല്ലാം വിധിയാണെന്ന് പറഞ്ഞു മാറ്റി നിര്‍ത്തുകയോ അങ്ങിനെ സമാധാനപ്പെടുകയോ ചെയ്യുന്നു] ഇതുകൊണ്ട് തന്നെയാണ് മനുഷ്യരില്‍ സുഖമെന്നപോലെ കഷ്ട്ടപ്പാടുകളും ആരും വിതച്ചില്ലങ്കിലും തനിയെ നൂറുമേനി വിളയുന്നത്
  ദുരിതമനുഭവിക്കുന്നവര്‍
  മരണത്തെ മാത്രമാണ് സ്നേഹിക്കുന്നത് ആയുഷ്കാലത്തൊരിക്കലും ജീവിചിട്ടില്ലാത്ത, ജീവിക്കില്ലാന്നുറപ്പായവരെ മരണം ചൂണ്ടിക്കാട്ടി ഭയപ്പെടിത്തുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
  മനുഷ്യന് മനുഷ്യനെപോലെ ജീവിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം മറ്റെല്ലാം അവര്‍ ചിന്തിച്ചും പ്രവര്‍ത്തിച്ചും നേടികൊള്ളും.
  ഇവിടെയാണ്‌ മാരിയത്തിന്റെ കാലം മായ്ച്ച കാല്‍പ്പാടുകളുടെ പ്രസക്ത്തി.
  തന്റെതല്ലാത്ത കാരണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും മാരിയത്തും മാരിയത്തിന്റെ ബുക്കും പ്രചോതനമാവും.
  പ്രതീക്ചിക്കാന്‍ ചിലതുണ്ടെങ്കില്‍ ജീവിതത്തില്‍ സുഖമുണ്ടാവുമെന്നും,ചുറ്റുപാടുകളെ മാറ്റി മറിക്കലല്ല മറിച്ച്‌, അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയും തന്റേതായ ജീവിത സാഹജര്യങ്ങളില്‍ ശന്തോഷകരമായി ജീവിക്കുകയുമാണ് വേണ്ടതെന്ന തിരിച്ചറിവും അതിനു വേണ്ട പ്രജോതനങ്ങളുമാണ് കാലം മായ്ച്ച കാല്പാടുകള്‍!
  മാരി,നിന്റെ കാല്പാടുകള്‍ പിന്തുടരാന്‍ അവസരം തന്നതിനും നല്ല ഒരു വായനാനുഭവം തന്നതിനും ആത്മാര്‍തമായി നന്ദി അറിയിക്കുന്നതിനോടൊപ്പം കാല്‍പ്പാടുകളുടെ രണ്ടാം പതിപ്പിന് ഒരായിരം ആശംസകളും നേരുന്നു!

  ReplyDelete
 31. ആശംസകൾ..ഉയരങ്ങളിൽ എത്തട്ടെ..

  ReplyDelete
 32. നന്മകള്‍ നേരുന്നു.

  ReplyDelete
 33. ബ്ലോഗിലുടെ വെറുതെ ഒന്ന് കയറി ഇറങ്ങി .ധാരാളം വിഭവങ്ങള്‍ ...മാരിയത്തിനെ വായിച്ചറിഞ്ഞിട്ടുണ്ട് ..ഇപ്പോള്‍ കൂടുതല്‍ അറിയുന്നു ..വരികളിലൂടെ മിഴി പായിച്ചപ്പോള്‍ ഞാന്‍ പോലുമറിയാതെ കണ്‍തടത്തില്‍ ..ചെറിയൊരു നനവ് ....ആ മനക്കരുത്തിന്റെ പ്രായം എന്നും പതിനാറായിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 34. എനിക്ക് പലപ്പോയും ജീവിതത്തില്‍ നിരാശ തോന്നാറുണ്ട് അപ്പോയോകെ ഞാന്‍ ചിന്തിച്ചത് എന്നെകാളും ഉയരങ്ങളിലുല്ലവരെയാണ് ...ഇപ്പോള്‍ എന്റെ ആ ചിന്തകളെ മാറ്റിയത് മാരിയത്ത് എന്നാ കലാ കാരിയാണോ എന്നനികറിയില്ല എന്തായാലും മാറിയതിനു അതില്‍ ഒരു വലിയ പങ്കുണ്ട് നിന്റെ തുഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ എന്നും ഞാനും എന്റെ കൂടുകരും മാരിയതിനോടപ്പം ഉണ്ട് .....ഒപ്പം ഞങ്ങളുടെയെല്ലവരുടെയും പ്രാര്‍ത്ഥനയും .....

  ReplyDelete
 35. പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ.
  www.absarmohamed.blogspot.com

  ReplyDelete
 36. വളരെ സന്തോഷം നൽകിയ വാർത്ത തന്നെ. സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഇനിയുമ്മിനിയും ഉണ്ടാകട്ടെ.ആമീൻ,,

  ReplyDelete
 37. എല്ലാ നന്മകളും......

  ReplyDelete
 38. എഴുത്തിലൂടെ കരുത്തു തെളീക്കാന്‍
  ദൈവം തമ്പുരാന്‍ ഇനിയുമിനിയും അനുഗ്രഹിക്കുമാരകട്ടെ
  കാലം മായ്ക്കാത്ത കാല്‍പ്പാടുകള്‍ എന്ന പുസ്തകം
  എല്ലാ കാലത്തും മായ്ക്കപ്പെടാതെ കിടക്കട്ടെ
  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 39. ഇത്താക്ക് എല്ലാ വിധ ആശംസകളും നേരുന്നു....

  ReplyDelete
 40. മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം നടത്തിയ കുട്ടിയല്ലേ മാരിയത്ത്..? ഞാനും കുടുംബവും അന്ന് അത് കാണാന്‍ വന്നിരുന്നു.. ഇനിയും ഒരുപാട് സര്‍ഗ്ഗ സൃഷ്ടികള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. Best wishes ...

  ReplyDelete
 41. മാരിയത്ത്.....
  അക്ഷരങ്ങള്‍ലൂടെ..നീ...മഴയായ്പെയ്തു..നിന്റെ സൌന്ധര്യതിനപ്പുറം..നീ വരച്ച..മായാ വര്‍ണ്ഘള്‍ക്ക്..അത്രയ്ക് മനോഹാരിതയാണ്...കാലം മായ്ച്ച കാല്‍പ്പാടുകള്‍..ഒരിക്കലും
  നിന്റെ കണ്ണ്.നനയികില്ല കവിളില്‍..കണ്ണുനീര്‍ ഒഴികില്ല...കാരണം..വിധിയെ..നീ.എത്ര സുന്ദര പൂര്‍വമാണ് മാരിയത്ത്
  .വരവേറ്റത്...അല്ലാഹുവിന്റെ..കാരുണ്യം നമുക്കുണ്ടാവട്ടെ..അവന്‍ നമ്മെ..താഴഭാഗതു അരുവികള്‍..ഒഴുകികൊണ്ടിരിക്കുന്ന..സ്വര്‍ഗത്തില്‍
  ഒരുമിപിക്കട്ടെ....പ്രാര്‍ത്ഥനയോടെ..................സ്നേഹപൂര്‍വ്വം
  .................................shams ..............