Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, December 12, 2011

പ്രതീകങ്ങള്‍

പച്ചയും ചുവപ്പും
വെള്ളയും കറുപ്പും
നീലയും മഞ്ഞയും
ഓരോ പ്രതീകങ്ങളാണ്.....

വസന്തവും വര്‍ഷവുമറിയാതെ
ഗ്രീഷ്മത്തിലും ശൈത്യത്തിലും
രാപ്പകല്‍ കൂടിച്ചേരുന്ന
വര്‍ണ്ണഭേദങ്ങളില്‍
പകര്‍ത്തലുകള്‍ കൂട്ടിക്കിഴിച്ച്
ഒരായുസ്സു മുഴുവന്‍
അര്‍ത്ഥമില്ലായ്മയുടെ
ശൂന്യത....

കിതപ്പറിയാതെ
ഓടിത്തളര്‍ന്ന
തുടര്‍ച്ചകളിലും
കണ്ണീരുപ്പുകലര്‍ന്ന
ആവര്‍ത്തനങ്ങളിലും
ഒരു നിയോഗം പോലെ
ഒന്നും ബാക്കിയാകാതെ
ഒന്നിലും പൂര്‍ണ്ണതയില്ലാതെ
പ്രതീകങ്ങളാവാത്ത ജീവിതം.

9 comments:

  1. കവിത വായിച്ചു.

    ReplyDelete
  2. വായിച്ചാലും വായിച്ചാലും തീരാത്തതാണ്‌ ജീവിതം. ഒരു തരം ഉഗ്രരൂപം.

    ReplyDelete
  3. വിറപ്പിച്ചവരും വിറച്ചവരും കടന്ന് പോയ വഴിഅടയാളങ്ങളിൽ ചുവട് വെച്ച് ഈ ഞാനും ;ജീവിതത്തിന്റെ അർഥം തിരഞ്ഞ്.... ആശംസകൾ...............

    ReplyDelete
  4. നീല ചെരുപ്പണിഞ്ഞ് കറുപ്പില്‍ വെളുപ്പിനെ കടത്തി മറഞ്ഞിരിക്കുന്ന പച്ചയെ തിരയൂ..
    തീര്‍ച്ച, നമുക്കുമൊരു ദിശാ സൂചിയാവാം..!

    ReplyDelete
  5. എല്ലാം കളറും ഇഴകി കുഴഞ്ഞ് പ്രതീക്ഷ കൈവിടാതെ ...........
    ആശംസകൾ..........

    ReplyDelete
  6. എല്ലാവരോടും ഇണങ്ങിയും എല്ലാവരെയും ഇണക്കിയുമുള്ള ജീവിതം. ഇഷ്‌ടം പകര്‍ന്നും ഇഷ്‌ടം നുകര്‍ന്നുമുള്ള ജീവിതം! l

    ReplyDelete
  7. പ്രതീകങ്ങള്‍ കണ്ടുമടുക്കുമ്പോള്‍ ആ വിരസത ഒന്ന് മാറികിട്ടാന്‍ എനിക്കും വേണമൊരു വിശ്രമം...
    ഒരൊറ്റ പ്രതീകത്തെ ഒരൊറ്റ വര്‍ണത്തെപോലും ഒന്നനക്കാനാവാതെ ജീവിച്ചു തീര്‍ക്കാന്‍ നമുക്കായെങ്കില്‍...

    മാരിക്ക് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ!
    www.muneerinny.blogspot.com

    ReplyDelete
  8. എന്താ എഴുതാ എന്താ പറയുക ഇങ്ങളെ എഴുത്ത് വളരെ ഉഷാറാണ്.
    ഞാന്‍ ഈ ബ്ലോഗിന്റെ അഡ്രസ്‌ പലോല്ക്കും അയച്ചുകൊടുത്തിട്ടുണ്ട്.
    ഇങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.

    ഷാഫി

    ReplyDelete
  9. നിറങ്ങള്‍ പ്രതീകങ്ങള്‍ തന്നെ,നിറങ്ങളുടെ നേര്‍കാഴ്ച മഴവില്ലോ മാരിവില്ലോ ഒക്കെയായി ചക്രവാളം നിറഞ്ഞാണ് കണ്ടിട്ടുള്ളത്.ഇനി കാണാനിരിക്കുന്നതും നിറഞ്ഞതാവട്ടെ!